കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടാം വയസില്‍ ആദ്യ പീഡനം; പീഡിപ്പിച്ചത് ദൈവതുല്യനായ ആള്‍, മീ ടു ഹാഷ്ടാഗില്‍ പ്രമുഖ ഗായിക

  • By Gowthamy
Google Oneindia Malayalam News

ഹോളിവുഡില്‍ ആരംഭിച്ച മീ ടൂ ഹാഷ് ടാഗ് ഇതിനോടകം തരംഗമായിരിക്കുകയാണ്. നിരവധി സ്ത്രീകളാണ് തങ്ങള്‍ നേരിട്ട ലൈംഗിക പീഡനങ്ങളെ കുറിച്ച് മീ ടു ഹാഷ് ടാഗിലൂടെ തുറന്നു പറച്ചിലുമായി എത്തിയിരിക്കുന്നത്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഇത്തരം തുറന്നു പറച്ചിലുമായി രംഗത്തെത്തിക്കഴിഞ്ഞു. അത്തരം തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് ഗായിക ചിന്മയി.

ദിലീപ് ഒന്നാം പ്രതി? മനോരമയ്ക്കും മാതൃഭൂമിക്കും കണ്‍ഫ്യൂഷന്‍; സത്യത്തില്‍ ദിലീപ് എത്രാം പ്രതി?
തന്റെ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് ചിന്മയി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എട്ടാം വയസില്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായി എന്നാണ് ചിന്മയി പറയുന്നത്. ഇപ്പോഴും ദൈവ തുല്യനായി തന്നെ ജീവിക്കുന്ന പ്രമുഖ സെലിബ്രിറ്റിയാണ് തന്നോട് ഇങ്ങനെ മോശമായി പെരുമാറിയതെന്നും ചിന്മയി. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇത്തരം ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണെന്നും ചിന്മയി.

എല്ലാവരും ഇര

എല്ലാവരും ഇര

ഫേസ്ബുക്കിലെ പെണ്‍ സുഹൃത്തുക്കള്‍, മറ്റ് സുഹൃത്തുക്കള്‍ ഇങ്ങനെ തനിക്ക് അറിയാവുന്ന പല സ്ത്രീകളും ഒരു അധ്യാപകന്റെയോ ഒരു അങ്കിളിന്റെയോ ലൈംഗിക പീഡനത്തിന് ഇരയായിട്ടുളളവരാണെന്ന്് ചിന്മയി പറയുന്നു. ഇതൊക്ക നമ്മുടെ രാജ്യത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും എന്താണ് പറയുന്നതെന്നും ചിന്മയി ചോദിക്കുന്നു. സംസ്‌കാരം എന്നതിന്റെ നരവംശ പദാവലി പരിശോധിക്കണമെന്നും ചിന്മയി.

നിരവധി പുരുഷന്മാരും

നിരവധി പുരുഷന്മാരും

പീഡനത്തിനിരയായിട്ടുള്ള നിരവധി പുരുഷന്മാരെ തനിക്ക് അറിയാമെന്നും ചിന്മയി. കുട്ടിക്കാലത്ത് ബന്ധുക്കളുടെ പീഡനത്തിന് നിരവധി പുരുഷന്മാരും ഇരയായിട്ടുണ്ടെന്ന് ചിന്മയി. മരണഭയവും ജീവ ഭയവും കാരണം ഇതിനെ കുറിച്ച് മിണ്ടാതിരിക്കുകയായിരുന്നുവെന്നും ചിന്മയി.

ആദ്യ പീഡനം

ആദ്യ പീഡനം

തനിക്കു നേരെ ആദ്യ ലൈംഗിക അതിക്രമം ഉണ്ടായത് എട്ടോ ഒമ്പതോ വയസിലാണെന്ന് ചിന്മയി തുറന്നു പറയുന്നു. ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ കിടന്നറങ്ങുമ്പോഴായിരുന്നു ഇതെന്നും ചിന്മയി പറയുന്നു. അമ്മ ഒരു കര്‍ണാടക സംഗീത ഡിക്ഷണറിയുടെ ജോലിയിലായിരുന്നപ്പോഴാണ് ഇതെന്നും ചിന്മയി.

ദൈവതുല്യനായ പ്രമുഖന്‍

ദൈവതുല്യനായ പ്രമുഖന്‍

ദൈവതുല്യനായ പ്രമുഖ വ്യക്തിയാണ് തന്നോട് ഇത്തരത്തില്‍ പെരുമാറിയതെന്നാണ് ചിന്മയി പറയുന്നത്. ഒരിക്കലും തന്റെ ശരീരത്തില്‍ തൊടാന്‍ പാടില്ലായിരുന്ന കൈ ആയിരുന്നു അതെന്നാണ് ചിന്മയി പറയുന്നത്. ബ്രഹ്മച്ര്യം കാത്തു സൂക്ഷിക്കുന്ന ഒരാളായിരുന്നു അതെന്നും ചിന്മയി.

പരാതിപ്പെട്ടിരുന്നു

പരാതിപ്പെട്ടിരുന്നു

അമ്മയോട് ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ അയാളുടെ മേലധികാരിക്ക് അമ്മ പരാതി നല്‍കിയെന്നും ചിന്മയി പറയുന്നു. പ്രശ്‌നം കൈകാര്യം ചെയ്‌തോളാമെന്ന് മേലധികാരി പറഞ്ഞിരുന്നുവെന്നും ചിന്മയി. അയാള്‍ ഇപ്പോഴും ഉന്നത സ്ഥാനത്ത് വിരാജിക്കുന്നുണ്ടെന്ന് തനിക്കുറപ്പുണ്ടെന്ന് ചിന്മയി പറയുന്നു.

പിന്നീട് സ്‌കൂളില്‍

പിന്നീട് സ്‌കൂളില്‍

പിന്നീട് സ്‌കൂളിലാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നതെന്ന് ചിന്മയി. സ്‌കൂളില്‍ നിന്ന് പുറത്തേക്ക് വരുന്ന കുട്ടികളെ അവിടെയുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ കൈകാര്യം ചെയ്തിരുന്നതായി ചിന്മയി. ഒരു തെരുവില്‍ ഇല്ലെങ്കില്‍ സൈക്കിളില്‍ പോകാറുള്ള തെരുവില്‍ ഇവരുണ്ടാകുമെന്ന് ചിന്മയി. തിരിഞ്ഞു നോക്കാതിരിക്കുക മാത്രമാണ് തങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നതെന്നും ചിന്മയി.

ജര്‍മന്‍ ക്ലാസിലെ പുരുഷ സുഹൃത്ത്

ജര്‍മന്‍ ക്ലാസിലെ പുരുഷ സുഹൃത്ത്

സ്ത്രീകള്‍ക്ക് മാത്രമാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നതെന്നായിരുന്നു താന്‍ ഒരു വിഡ്ഢിയെപ്പോലെ വിശ്വസിച്ചിരുന്നതെന്നും എന്നാല്‍ ജര്‍മന്‍ ക്ലാസിലെ സുഹൃത്താണ് പുരുഷന്മാരും ഇത്തരം ദുരനുഭവം നേരിട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞതെന്ന് ചിന്മയി പറയുന്നു. ബസന്ത് നഗര്‍ ബീച്ചില്‍ ഇത്തരം വൃത്തികെട്ട വൃദ്ധന്മാര്‍ ഉണ്ടായിരുന്നതായി സുഹൃത്ത് പറഞ്ഞുവെന്നും ചിന്മയി. ഇവര്‍ ബസിലും ആണ്‍ കുട്ടികളെ ഉപദ്രവിച്ചിരുന്നതായി ചിന്മയി പറയുന്നു.

സ്ത്രീകള്‍ക്ക് ഉച്ചത്തില്‍ കരയാന്‍

സ്ത്രീകള്‍ക്ക് ഉച്ചത്തില്‍ കരയാന്‍

ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ സ്ത്രീകള്‍ക്ക് കരഞ്ഞ് ബഹളം വയ്ക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ചിന്മയി പറയുന്നത്. അപ്പോള്‍ മറ്റുള്ളവര്‍ ഇടപെട്ട് ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നുവെന്നും ചിന്മയി. എന്നാല്‍ ഇക്കാര്യത്തില്‍ ആണ്‍കുട്ടികള്‍ നിസഹായരാണെന്നും ചിന്മയി. എപ്പോഴെങ്കിലും ഇതിനെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോയെന്നും ചിന്മയി ചോദിക്കുന്നുണ്ട്.

നല്ല സ്പര്‍ശവും മോശം സ്പര്ക#ശവും

നല്ല സ്പര്‍ശവും മോശം സ്പര്ക#ശവും

നല്ല സ്പര്‍ശത്തെ കുറിച്ചും മോശം സ്പര്‍ശത്തെ കുറിച്ചും പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യം മുതിര്‍ന്നവര്‍ മനസിലാക്കിയിരിക്കുന്നു. എന്നാല്‍ ആണ്‍കുട്ടികളെ കുറിച്ച് പലരും മറന്ന് പോവുകയാണ്- ചിന്മയി പറയുന്നു. എന്നാല്‍ എവിടെ ചെന്നാലും താന്‍ ഇക്കാര്യങ്ങളൊക്കെ പറയാറുണ്ടെന്നും ചിന്മയി. പെണ്‍കുട്ടികളുടെ സുരക്ഷയെ കുറിച്ച് സംസാരിക്കുമ്പോള്‍ ആണ്‍ കുട്ടികളുടെ സുരക്ഷയെ കുറിച്ച് ചിന്തിക്കണമെന്നും ചിന്മയി.

ഒരുപാട് ധൈര്യം

ഒരുപാട് ധൈര്യം

തന്റെ ഫേസ്ബുക്കില്‍ സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും മീ ടൂ ഹാഷ് ടാഗില്‍ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുന്നുവെന്ന് ചിന്മയി. ഇത്തരത്തി്# ഒരു പുരുഷനില്‍ നിന്ന് മറ്റൊരു പുരുഷന് ഏല്‍ക്കേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്നു പറയണമെങ്കില്‍ ഒരുപാട് ധൈര്യം വേണമെന്ന് ചിന്മയി. സ്ത്രീകള്‍ക്ക് ഇക്കാര്യത്തില്‍ പിന്തുണ ലഭിക്കുമെന്നും, എന്നാല്‍ പുരുഷന്മാര്‍ക്ക് അതുണ്ടാകില്ലെന്നും ചിന്മയി വ്യക്തമാക്കുന്നു.

ഇന്ത്യന്‍ സംസ്‌കാരം

ഇന്ത്യന്‍ സംസ്‌കാരം

നിരവധി ബാലപീഡകരും ലൈംഗിക വൈകൃതങ്ങള്‍ ഉള്ളവരും നമുക്കിടയിലുണ്ട്. ഇവര്‍ സാധാരണക്കാരായി ജീവിക്കുന്നവരാണ്. ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനെ കുറിച്ചും സംരക്ഷണത്തെ കുറിച്ചും ഇത്തരക്കാരില്‍ നിന്ന് മുന്‍കരുതല്‍ എടുക്കേണ്ടതിനെ കുറിച്ചും സംസാരിക്കുമ്പോള്‍ ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് വിളിച്ച് പറയുന്നു- ചിന്മയി കുറിക്കുന്നു.

നാണം കെട്ട് കേട്ടുകൊണ്ടിരിക്കുന്നു

നാണം കെട്ട് കേട്ടുകൊണ്ടിരിക്കുന്നു

സ്ത്രീകള്‍ ഇതെല്ലാം അനുഭവിച്ച് കൊണ്ടിരിക്കണം. നാണക്കേട് തോന്നരുത്. സാരി മുള്ളില്‍ വീണാലും മുള്ള് സാരിയില്‍ വീണാലും കോട്ടം സാരിക്കാണെന്ന പഴഞ്ചൊല്ല് നാണംകെട്ട് കേട്ടു കൊണ്ടിരിക്കുന്നു. എന്നാല്‍ മുള്ള് കത്തിക്കേണ്ട സമയമായെന്നും സാരി കീറണമെന്നും പറഞ്ഞ് ആരും മുന്നോട്ടു വരുന്നില്ലെന്നും ചിന്മയി.

എങ്ങനെ പോയാലും

എങ്ങനെ പോയാലും

അടി മുതല്‍ മുടിവരെ മറച്ച് പോയാലും ബസിലും തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും സ്ത്രീകള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നുവെന്ന് ചിന്മയി. മോങ്ങുന്ന ഫെമിനിസ്‌ററുകളെന്ന് പുരുഷന്മാര്‍ സ്ത്രീകളെ പരിഹസിക്കുന്നു. ട്വിറ്ററില്‍ വിളയാടുന്ന ഇത്തരക്കാരാണ് സ്വന്തം അഭിപ്രാ.ം തുറന്ന് പറഞ്ഞതിന് സ്ത്രീകളെ അധിക്ഷേപിക്കുന്നതെന്നും ചിന്മയി.

സംസാരിച്ച് തുടങ്ങണം

സംസാരിച്ച് തുടങ്ങണം

കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായി വളരാന്‍ സാഹചര്യം ഒരുക്കണമെന്നാണ് തനിക്ക് രക്ഷിതാക്കളോട് പറയാനുള്ളതെന്ന് ചിന്മയി പറയുന്നു. കുടുംബത്തിലെ ബാലപീഡകരെയും ലൈംഗിക അതിക്രമം കാണിക്കുന്നവരെയും ഒരു നാണക്കേടും കൂടാതെ പുറത്താക്കണമെന്നും ചിന്മയി. ഇനിയെങ്കിലും എല്ലാവരും സംസാരിച്ച് തുടങ്ങണമെന്നും ചിന്മയി പറയുന്നു. നമ്മുടെ കുട്ടികളെയെങ്കിലും രക്ഷിക്കാമെന്ന് ചിന്മയി പറയുന്നു.

English summary
singer chinayi facebook post on sexual harassment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X