കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ഒന്നാം പ്രതി? മനോരമയ്ക്കും മാതൃഭൂമിക്കും കണ്‍ഫ്യൂഷന്‍; സത്യത്തില്‍ ദിലീപ് എത്രാം പ്രതി?

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനെ കുറ്റപത്രം തയ്യാറായിക്കഴിഞ്ഞു എന്നാണ് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്ജ് വ്യക്തമാക്കിയിരിക്കുന്നത്.

ഒന്നാം പ്രതിയായാല്‍ ദിലീപിന്‍റെ ജാമ്യം റദ്ദാകുമോ? നടിയുടെ കേസില്‍ ഇനി സംഭവിക്കാവുന്നത് എന്തൊക്കെഒന്നാം പ്രതിയായാല്‍ ദിലീപിന്‍റെ ജാമ്യം റദ്ദാകുമോ? നടിയുടെ കേസില്‍ ഇനി സംഭവിക്കാവുന്നത് എന്തൊക്കെ

എന്നാല്‍ കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതി തന്നെ ആണോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ ആശയക്കുഴപ്പം. കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തില്‍ എഡിജിപി ബി സന്ധ്യ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.

'നീയും നിന്റെ പാർട്ടിയും കൊണം വരാതെ പോകണേ....' !!! എന്റമ്മോ ബിജെപിയുടെ ഒടുക്കത്തെ പ്രാക്ക്! ട്രോൾ...'നീയും നിന്റെ പാർട്ടിയും കൊണം വരാതെ പോകണേ....' !!! എന്റമ്മോ ബിജെപിയുടെ ഒടുക്കത്തെ പ്രാക്ക്! ട്രോൾ...

ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം തയ്യാറാക്കി എന്നാണ് മാതൃഭൂമി വാര്‍ത്ത. എന്നാല്‍ മനോരമയിലെ വാര്‍ത്തയില്‍ പറയുന്നത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല എന്നാണ്.

യോഗം തീരുമാനിച്ചു?

യോഗം തീരുമാനിച്ചു?

കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു എന്നാണ് മാതൃഭൂമി വാര്‍ത്ത. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ ധാരണയായതായും വാര്‍ത്തയില്‍ പറയുന്നുണ്ട്.

നിയമോപദേശം

നിയമോപദേശം

എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് വിശദമായ നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ടത്രെ. ആ നിയമോപദേശം വന്നാല്‍ ദിലീപിന്റെ പ്രതിസ്ഥാനം മാറുമോ എന്നതാണ് ചോദ്യം.

മനോരമയില്‍ പറയുന്നത്

മനോരമയില്‍ പറയുന്നത്

ദിലീപിനെ കേസില്‍ ഒന്നാം പ്രതിയാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം യോഗം കൈക്കൊണ്ടില്ലെന്നാണ് മനോരമയിലെ വാര്‍ത്ത. യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്ന് വാര്‍ത്തയില്‍ പറയുന്നുണ്ട്.

എല്ലാം അതിന് ശേഷം

എല്ലാം അതിന് ശേഷം

ചില നിയമ വശങ്ങള്‍ കൂടി പരിഗണിച്ചതിന് ശേഷം മാത്രമേ ദിലീപിനെ ഒന്നാം പ്രതിയാക്കൂ എന്നാണ് മനോരമ വാര്‍ത്ത. ദിലീപിനെതിരെയുള്ള തെളിവുകള്‍ യോഗത്തില്‍ വിലയിരുത്തി എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

രണ്ട് മണിക്കൂര്‍

രണ്ട് മണിക്കൂര്‍

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യയും ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്ജും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബൈജു പൗലോസും എല്ലാം യോഗത്തില്‍ പങ്കെടുത്തിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശനും യോഗത്തിനെത്തിയിരുന്നു. രണ്ട് മണിക്കൂറോളം യോഗം നീണ്ടു.

കുറ്റപത്രം തയ്യാര്‍

കുറ്റപത്രം തയ്യാര്‍

എന്തായാലും കേസില്‍ കുറ്റപത്രം തയ്യാറായിക്കഴിഞ്ഞു എന്ന് തന്നെയാണ് പോലീസ് വ്യക്തമാക്കുന്നത്. ദിലീപ് എത്രാം പ്രതിയാകും എന്ന് കൂടി ഉറപ്പായാല്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചേക്കും.

 11-ാം പ്രതി

11-ാം പ്രതി

നിലവില്‍ കേസിലെ 11-ാം പ്രതിയാണ് ദിലീപ്. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കണം എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അതിന് ചില കാരണങ്ങളും ഉണ്ട്.

എന്തുകൊണ്ട്

എന്തുകൊണ്ട്

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് നേരിട്ട് പങ്കെടുത്തിട്ടില്ല. എന്നാല്‍ ഗൂഢാലോചന നടത്തി എന്നത് നേരിട്ട് പങ്കെടുക്കുന്നതിന് തുല്യമാണ് എന്നാണ് പോലീസിന്റെ വാദം.

എല്ലാത്തിലും ഇടപെട്ടു

എല്ലാത്തിലും ഇടപെട്ടു

നടിയെ ആക്രമിക്കേണ്ടത് എങ്ങനെ എന്ന് പോലും കൃത്യമായി ദിലീപ് പറഞ്ഞിരുന്നു എന്നാണ് ആരോപണം. നടിയെ ആക്രമിക്കുന്നതിന്റെ വിവരങ്ങള്‍ ദിലീപ് അപ്പപ്പോള്‍ അറിഞ്ഞിരുന്നു എന്നും പോലീസ് പറയുന്നുണ്ട്.

മുന്‍വൈരാഗ്യം

മുന്‍വൈരാഗ്യം

കേസില്‍ ഇതുവരെ ഒന്നാം പ്രതി ആയിരുന്ന പള്‍സര്‍ സുനിക്ക് നടിയുമായി മുന്‍വൈരാഗ്യം ഒന്നും ഇല്ല. ദിലീപിന് അത്തരത്തില്‍ വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇതും ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള കാരണമായി പോലീസ് പറയുന്നുണ്ട്.

കുറ്റപത്രം ശക്തം

കുറ്റപത്രം ശക്തം

എന്തായാലും പഴുതടച്ച കുറ്റപത്രം തന്നെ ആണ് പോലീസ് തയ്യാറാക്കിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലാത്ത പക്ഷം അന്വേഷണ സംഘം വലിയ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും.

ഗൂഢാോചന കുറ്റം

ഗൂഢാോചന കുറ്റം

ദിലീപിനെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റവും കൂട്ട ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്. എന്നാല്‍ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കപ്പെട്ടാല്‍ മാത്രമേ കൂട്ട ബലാത്സംഗ കുറ്റവും തെളിയിക്കാന്‍ ആകൂ. ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കപ്പെടാന്‍ ഏറെ ബുദ്ധിമുട്ടും ആണ്.

ആക്രമിക്കപ്പെട്ട ദിവസം

ആക്രമിക്കപ്പെട്ട ദിവസം

നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ചികിത്സയില്‍ ആയിരുന്നു എന്നാണ് മൊഴി. എന്നാല്‍ ഇത് സംബന്ധിച്ച് ദിലീപ് വ്യാജ രേഖ സൃഷ്ടിച്ചതായും ആരോപണം ഉണ്ട്. പോലീസ് ഇക്കാര്യം വീണ്ടും അന്വേഷിച്ച് വരികയാണ്.

അതും നുണയോ?

അതും നുണയോ?

ഫെബ്രുവരി 14 മുതല്‍ 17 വരെ ദിലീപ് ചികിത്സ തേടിയിരുന്നതായി ഡോക്ടര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ കാലയളവില്‍ ദിലീപിന്റെ ഫോണ്‍കോളുകള്‍ പോലീസ് വീണ്ടും പരിശോധിച്ച് വരികയാണ്. ദിലീപ് പറഞ്ഞതില്‍ എന്തെങ്കിലും കള്ളമുണ്ടോ എന്ന് കണ്ടെത്താനാണിത്.

യോഗത്തിനെത്തി

യോഗത്തിനെത്തി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രതിഷേധ യോഗം നടന്നിരുന്നു. ഈ യോഗത്തില്‍ ദിലീപ് പങ്കെടുത്തിരുന്നു. അതിന് ശേഷം സിനിമ ചിത്രീകരണത്തിലും ദിലീപ് പങ്കെടുത്തിരുന്നു എന്നാണ് വിവരം.

English summary
Attack against Actress: Charge Sheet ready, but some questions are still left behind without answer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X