കൊവിഡ് വന്നു, ശ്വാസകോശത്തെ ബാധിച്ചു, ന്യൂമോണിയയും ശ്വാസതടസ്സവും, നിസാരമല്ലെന്ന് ജോബി
കൊവിഡ് വന്ന ശേഷം ഏറ്റവും ദുരിതം നിറഞ്ഞ മേഖലയായിരുന്നു സിനിമാ മേഖല. പല ചെറിയ താരങ്ങളും പ്രതിസന്ധിയിലൂടെയായിരുന്നു കടന്നുപോയത്. ഇപ്പോഴിതാ സ്റ്റാര്‍ സിംഗ് റിയാലിറ്റി ഷോയിലെ വിന്നറായിരുന്ന ജോബി ജോണ്‍ തനിക്ക് കൊവിഡ് ബാധിച്ച് അനുഭവിക്കേണ്ടി വന്ന കാര്യം പറയുകയാണ്. ആശുപത്രിയില്‍ നിന്നുള്ള ലൈവിലായിരുന്നു ജോബി ഈ രോഗത്തെ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞത്.

അങ്ങനെ കൊവിഡെന്ന മഹാമാരി ഞങ്ങളെയും കുടുംബമായി തന്നെ പിടിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും വന്ന് മാറിപ്പോയി. എനിക്ക് കൊവിഡ് കഴിഞ്ഞ ഞായറാഴ്ച്ചയാണ് നെഗറ്റീവായത്. എന്നാല്‍ അതിന്റെ ലക്ഷണങ്ങളൊക്കെ വീണ്ടും എനിക്ക് മാത്രമായി പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് ജോബി ജോണ്‍ പറയുന്നു. പിന്നെ നടന്നത് വലിയ പ്രശ്‌നങ്ങളാണ്. ശ്വാസകോശത്തെ വരെ അത് ബാധിച്ചു. ഒപ്പം ന്യൂമോണിയ വന്നു. ശ്വാസ തടസ്സവുമുണ്ടായിരുന്നുവെന്ന് ജോബി വ്യക്തമാക്കി.

പ്രശ്‌നം കടുത്തപ്പോഴാണ് ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരുപാട് ദിവസമായി താന്‍ സോഷ്യല്‍ മീഡിയയിലെ മറ്റ് പൊതുയിടങ്ങളിലോ വന്നിരുന്നില്ല. അതുകൊണ്ട് ഒരു കാര്യവും ആരും അറിഞ്ഞിരുന്നില്ല. ഒരുപാട് പേര്‍ തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. വര്‍ക്കിന്റെ കാര്യത്തിനൊക്കെയായിട്ടായിരുന്നു ഇത്. അങ്ങനെയുള്ളവരെ കൂടി അറിയിക്കാന്‍ വേണ്ടി ലൈവില്‍ വന്നതെന്നും ജോബി പറഞ്ഞു.

കൊവിഡ് വന്ന സമയത്ത് ഒത്തിരി കാര്യങ്ങള്‍ മുന്നിലൂടെ മിന്നിമറഞ്ഞ് പോയി എന്ന് തന്നെ പറയാം. ചിലതൊക്കെ മുഖാമുഖം കണ്ടുവെന്ന് തന്നെ പറയാം. സ്റ്റാര്‍ സിംഗറില്‍ നിന്നും ഇറങ്ങിയ ശേഷം നല്ലൊരു പാട്ട് പാടാന്‍ കിട്ടിയിരുന്നില്ല. അതൊന്നും സാധിക്കാതെ ഇവിടെ നിന്നും പോകേണ്ടി വരുമോ എന്ന് പോലും ചിന്തിക്കേണ്ടി വന്നു. അത്രയും ബുദ്ധിമുട്ടായിരുന്നു. കുറേപേര്‍ക്കൊക്കെ വന്ന്, മാറി പോകുമായിരിക്കും. എന്നാല്‍ ചിലര്‍ക്ക് അത് വരുന്നത് വളരെ ഭീകരമായിട്ടായിരിക്കുമെന്നും ജോബി പറഞ്ഞു.

രണ്ട് വര്‍ഷമായി എന്റെ കുഞ്ഞുങ്ങളെ ഞാന്‍ പുറത്ത് ഇറക്കാറുപോലുമില്ല. കൊവിഡിനെ തുടര്‍ന്ന് അത്രയും ശ്രദ്ധിച്ചിരുന്നു ഞാന്‍. എന്നിട്ടാണ് എനിക്കീ അവസ്ഥയിലൂടെ പോകേണ്ടി വന്നത്. വളരെയധികം ബുദ്ധിമുട്ടിയെന്ന് നോബി പറഞ്ഞു. അതേസമയം ഇതുപോലൊരു ചുമയൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് എന്തൊക്കെയാണ് വരികയെന്ന് പറയാന്‍ പറ്റില്ല. ഇപ്പോള്‍ ചുമയ്ക്ക് ആശ്വാസമുണ്ട്. ഒപ്പം ശ്വാസമെടുക്കുന്നതിലും ആശ്വാസമുണ്ടെന്നും ജോബി വ്യക്തമാക്കി.

ഇനി നിങ്ങളെല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. ഇതെല്ലാം മാറി നമുക്ക് ഒരുമിച്ച് കാണാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ഒപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. വളരെയധികം ശ്രദ്ധിക്കണം. ഈ അസുഖത്തെ ഒരിക്കലും നിസാരമായി കാണരുത്. വളരെ ഗൗരവത്തോടെ തന്നെ കാണണം. നമ്മള്‍ സൂക്ഷിച്ചാല്‍ മാത്രമേ ഒപ്പം കുടുംബവും വേണ്ടപ്പെട്ടവരുമൊക്കെ സുരക്ഷിതരാവുകയുള്ളൂ. എല്ലാവരും വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകണമെന്നും ജോബി ലൈവില്‍ പറഞ്ഞു.












Click it and Unblock the Notifications