Get Updates
Get notified of breaking news, exclusive insights, and must-see stories!

മറച്ചുവെയ്ക്കാൻ ഒന്നുമില്ല,എന്റെ മകൾ അമേരിക്കയിലാണ്; വിവാദങ്ങളിൽ പ്രതികരിച്ച് എംജിയും ഭാര്യ ലേഖയും

കൊച്ചി; തങ്ങൾക്കെതിരെ നടക്കുന്ന വ്യാജപ്രചരങ്ങളിൽ മറുപടിയുമായി ഗായകൻ എം ജി ശ്രീകുമാറും ഭാര്യ ശ്രീലേഖലയും. പുരാവസ്തു തട്ടിപ്പുകാർ മോൻസൺ മാവുങ്കലുമായി ഗായകനും കുടുംബത്തിനും അടുത്ത ബന്ധമുണ്ടെന്നും ഉടൻ തന്നെ എംജി മതം മാറിയേക്കുമെന്ന തരത്തിലുള്ള പ്രചരണങ്ങൾക്കെതിരെയുമെല്ലാമാണ് എംജി തുറന്നടിച്ച്. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എംജിയുടേയും ലേഖയുടേയും തുറന്ന് പറച്ചിൽ. ഒപ്പം 14 വർഷത്തെ ലിവിംഗ് ടുഗേദർ ജീവിത്തതെ കുറിച്ചും തന്റെ മകളെ കുറിച്ചുമെല്ലാം ലേഖ അഭിമുഖത്തിൽ തുറന്ന് പറയുന്നുണ്ട്. ഇരുവരുടേയും വാക്കുകളിലേക്ക്

 മോൻസൺ വിവാദത്തിൽ പ്രതികരിച്ച് എം ജി ശ്രീകുമാർ

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പലപ്പോഴും വകവെയ്ക്കാറില്ലെന്ന് എം ജി ശ്രീകുമാർ അഭിമുഖത്തിൽ പറയുന്നു. തന്റെ പേരിൽ പല ട്രോളുകളും വന്നിട്ടുണ്ട്, പക്ഷേ അതൊന്നും കാര്യമാക്കിയിട്ടേ ഇല്ല. രമേഷ് പിഷാരടിയുമായി ഫ്ലവേഴ് ചാനലിൽ രണ്ട് വർഷം മുൻപ് നടന്ന പരിപാടിയാണ് തനിക്കെതിരെ ഇപ്പോൾ മോൺസൺ വിഷയത്തിൽ പ്രചരണത്തിന് ഉപയോഗിച്ചതെന്ന് എം ജി പറഞ്ഞു. മോൺസൺ എന്ന വ്യക്തി ഫ്ളവേഴ്സിലെ കുട്ടികളുടെ പാട്ട് കണ്ട് ഇഷ്ടപ്പെട്ട് അവർക്ക് പാട്ട് പഠിക്കാൻ ഒരു മൈക്ക് അയച്ച് തന്നിരുന്നു. പിറ്റേന്നാണ് അയാൾ പറയുന്നത് സാറിന്റെ ഡ്രസിന് ചേർന്നൊരു മോതിരം തന്റെ കൈയ്യിൽ ഉണ്ടെന്ന്. അത് കൊടുത്തയക്കാം അത് ഇട്ടാൽ ഇടത് കൊണ്ട് മൈക്ക് പിടിച്ച് പാടുമ്പോൾ നല്ല ഭംഗിയുണ്ടാകുമെന്നും പറഞ്ഞു. പക്ഷേ ഇട്ട ശേഷം തിരികെ നൽകണമെന്നും പറഞ്ഞു.

നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, ഒപ്പം ബിരിയാണിയും ധ്യാനും ശ്രീനിവാസനും, ചിത്രങ്ങൾ കാണാം

പിഷാരടിയാണ് കാര്യം തമാശയായി അവതരിപ്പിച്ചത്

ഇത് പരിപാടിക്കിടെ ഞാന് പിഷാരടിയോട് പറഞ്ഞു. മോൻസൺ എന്നയാൾ തന്നതാണെന്നും ഇതിന് വലിയ വിലയാണെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും ഞാൻ പറഞ്ഞു. ഇത് പിഷാരടി ഷോയ്ക്കിടയിൽ പറഞ്ഞു. മറ്റ് ജഡ്ജുമാരായ അനുരാധയും സ്റ്റീഫൻ ദേവസ്യയുമെല്ലാം ഏറ്റുപിടിച്ചു. അങ്ങനെയാണേൽ ഞങ്ങൾ പരിപാടിയിൽ പങ്കെടുക്കുമ്പോൾ എല്ലാ വിരലിലും ധരിക്കാമെന്ന് പറഞ്ഞു. വെറുമൊരു തമാശയ്ക്ക് വേണ്ടിയാണ് അന്ന് ഇതൊക്കെ പരിപാടിയിൽ ചെയ്തത്. എന്നാൽ അതൊക്കെ എടുത്താണ് ഇപ്പോൾ രണ്ട് വർഷത്തിന് ശേഷം തനിക്കെതിരെ ഉപയോഗിക്കുന്നത്.

മോൻസണുമായി യാതൊരു സൗഹൃദവും ഇല്ല

മോൺസണുമായി തനിക്ക് യാതൊരു തരത്തിലുള്ള സൗഹൃദവും ഇല്ല. അയാളുടെ വീട് ഒരു മ്യൂസിയം പോലെയാണ് . കൊച്ചിയിൽ നിരവധി പുരാവസ്തുക്കൾ സൂക്ഷിക്കുന്ന അത്തരത്തിലൊരു വീടുണ്ടെന്ന് കേൾക്കുമ്പോൾ അത് കാണാൻ ആർക്കായാലും കൗതുകം കാണും.അവിടെ ഡി ജി പി ഉൾപ്പെടെയുള്ളവർ പോയിട്ടുണ്ടെന്നാണ് കേട്ടത്. ആരൊക്കെയോ പറഞ്ഞാണ് ഞാനും ലേഖയും ആ വീട് കാണാൻ പോയത്. അത് കണ്ട് തിരികെ പോരുകയും ചെയ്തു.അല്ലാതെ മറ്റൊരു ബന്ധവും തനിക്ക് അയാളുമായി ഇല്ല, എം ജി വ്യക്തമാക്കി.

 മതം മാറ്റത്തോട് പ്രതികരിച്ച് ലേഖ

എം ജിയും ഭാര്യയും മതം മാറിയേക്കുമെന്നുള്ള പ്രചരങ്ങളെ കുറിച്ച് ലേഖയാണ് മറുപടി നൽകിയത്. ചെറുപ്പം മുതലേ തന്നെ ഇന്ന മതത്തിൽ മാത്രമേ വിശ്വസിക്കാവൂ എന്നും മറ്റ് മതക്കാരെ കണ്ടാൽ മിണ്ടരുതെന്നൊന്നും എന്റെ വീട്ടുകാർ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഹിന്ദു വിശ്വാസമാണ് പിന്തുടരുന്നതെങ്കിലും മറ്റ് മതങ്ങളേയും ദൈവങ്ങളേയും ഞാൻ ബഹുമാനിക്കുന്നുണ്ട്. എന്റെ വീട്ടിൽ കാശിയിലെ വെള്ളം ഉണ്ട്. അതുപോലെ തന്നെ മക്കയിലേയും വെള്ളം സൂക്ഷിച്ചിട്ടുണ്ട്, ലേഖ വ്യക്തമാക്കി.

 14 വർത്തെ ലിവിംഗ് ടുഗേദറിന് ഒടുവിൽ

അതേസമയം ഇരുവരും തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും അഭിമുഖത്തിൽ മനസ് തുറന്നു. 14 വർഷത്തോളം ലിവിംഗ് ടുഗേദറായി കഴിഞ്ഞതിന് ശേഷമാണ് വിവാഹം കഴിച്ചത്. കേരളത്തിൽ ലിംവിംഗ് ടുഗേദർ കഴിയാൻ നിൽക്കക്കള്ളി ഇല്ലാതായപ്പോഴാണ് ഒരു സുപ്രഭാതത്തിൽ മുകാംബിക ക്ഷേത്തിലേക്ക് പോയി വിവാഹം കഴിക്കാൻ തിരുമാനിച്ചത്. രാവിലെ ഏഴ് മണിക്കാണ് ഞാൻ അമ്മയെ വിളിക്കുന്നത്. അമ്മേ ഇന്ന് എന്റെ വിവാഹമാണെന്ന് പറഞ്ഞു. അത് കേട്ട് അമ്മ ഞെട്ടി. ആരാണ് പെണ്ണെന്ന് ചോദിച്ചു. ലേഖയെ വീട്ടുകാർക്ക് അറിയാമായിരുന്നു.ലേഖ നേരത്തേ തന്നെ എന്റെ വീട്ടിൽ വന്നിട്ടുണ്ട്. ലേഖയുടെ പേര് പറഞ്ഞു. അമ്മ നന്നായി വാടാ മക്കളേ എന്നായിരുന്നു മറുപടി നൽകിയത്, എം ജി പറഞ്ഞു.

ജീവിതത്തിൽ കൂടുതൽ സ്നേഹം ലഭിച്ച നിമിഷം

അതേസമയം തനിക്ക് ജീവിതത്തിൽ കൂടുതൽ സ്നേഹം ലഭിച്ച നിമിഷമായിരുന്നു അത് എന്നായിരുന്നു ലേഖയുടെ വാക്കുകൾ.പാട്ടുകളോടുള്ള എടുത്ത് ചാട്ടമായിരുന്നില്ല എം ജിയോട് തനിക്ക് തോന്നിയ ഇഷ്ടമെന്ന് ലേഖ വ്യക്തമാക്കി.. അങ്ങനെയെങ്കിൽ 14 വർഷം കാത്തിരിക്കില്ലല്ലോ. എം ജിയെ താൻ പൂർണമായും മനസിലാക്കിയതിന് ശേഷമാണ് വിവാഹത്തിന് തയ്യാറെടുത്തതെന്നും ലേഖ അഭിമുഖത്തിൽ പറഞ്ഞു. ജീവിത്തതിൽ മുൻപ് തനിക്ക് ഒരു അനുഭവം ഉണ്ടായിരുന്നതിനാൽ തെറ്റ് ആവർത്തിക്കരുതെന്ന നിർബന്ധം തനിക്ക് ഉണ്ടായിരുന്നുവെന്നും ലേഖ പറഞ്ഞു.

പല കാര്യങ്ങളും പൂർത്തിയാക്കിയ ശേഷം

മാനസികമായി ഏറെ അടുത്ത ശേഷമാണ് ഞങ്ങൾ തിരുമാനം എടുത്തത്. ആ തിരുമാനം എടുക്കാൻ തനിക്കായിരുന്നു ഏറെ ബുദ്ധിമുട്ട്. കാരണം തനിക്ക് ഒരുപാട് ഉത്തരവാദിത്തം ഉണ്ടായിരുന്നു. അതെല്ലാം പൂർത്തിയാക്കിയ ശേഷമായിരുന്നു വിവാഹം, ലേഖ പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് ലേഖ പുതിയ യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ചിലർ ലേഖയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.എന്നാൽ ശ്രീക്കുട്ടനെ പറയേണ്ടതെല്ലാം പറഞ്ഞ് കഴിഞ്ഞതിനാലാകാം ഇപ്പോൾ തനിക്കെതിരെ ചിലർ തിരിഞ്ഞിരിക്കുന്നതെന്നാണ് ലേഖയുടെ മറുപടി.

എനിക്കൊന്നും മറച്ച് പിടിക്കാനില്ലെന്ന് ലേഖ

എന്നെ പറഞ്ഞിട്ട് ഒ്ന്നും കിട്ടില്ല. എനിക്ക് മറച്ചുപിടിക്കാൻ യാതൊുന്നും അല്ല. എനിക്ക് ഒരു മകൾ ഉണ്ട്. അവൾ കല്യാണം കഴിഞ്ഞ് അമേരിക്കയിലാണ് . ഞങ്ങൾ വളരെ ഹാപ്പിയാണ്. അവരും അവിടെ ഹാപ്പിയാണ്, ലേഖ പറഞ്ഞു.

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+