'അവര്‍ ഇപ്പോള്‍ സുഹൃത്തുക്കളല്ല', 'ഫിനാലെക്ക് മുൻപേ ബന്ധം തീർത്തു, അവളുടെ കുടുംബത്തെ കുറിച്ച് പറഞ്ഞു'
കൊച്ചി: ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട കോമ്പോ പ്രണയം ആയിരുന്നില്ല, മറിച്ച് സൗഹൃദം ആയിരുന്നു. മണിക്കുട്ടനും ഡിംപല്‍ ഭാലും തമ്മിലുളള സൗഹൃദത്തിന് ആരാധകര്‍ ഏറെയായിരുന്നു. ബിഗ് ബോസില്‍ മണിക്കുട്ടന്‍ വിജയി ആവുകയും ഡിംപല്‍ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.
ബിഗ് ബോസ് അവസാനിച്ചതിന് ശേഷം മണിക്കുട്ടനും ഡിംപലും മറ്റുളള പല മത്സരാര്‍ത്ഥികള്‍ക്കൊപ്പവുമുളള ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നു. എന്നാല്‍ മണിക്കുട്ടനേയും ഡിംപലിനേയും എന്താണ് ഒരുമിച്ച് കാണാത്തത് എന്നുളള ചോദ്യമാണ് ആരാധകര്‍ ചോദിച്ച് കൊണ്ടിരുന്നത്. മണിക്കുട്ടനുമായുളള സൗഹൃദം ഡിംപല്‍ അവസാനിപ്പിച്ചതായാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. വിശദാംശങ്ങള്‍ ഇങ്ങനെ

ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്റെ തുടക്കത്തില്‍ മജ്‌സിയ ഭാനു ആയിരുന്നു ഡിംപലിന്റെ അടുത്ത സുഹൃത്ത്. എന്നാല്‍ പിന്നീട് മജ്‌സിയയുമായി ഡിംപല്‍ അകന്നു. ഷോയ്ക്ക് ശേഷവും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്ന തരത്തിലേക്കാണ് ആ സുഹൃത്ത് ബന്ധം വഴിമാറിയത്. മജ്‌സിയയ്ക്ക് ശേഷം ഷോയില്‍ ഡിംപലിന്റെ ഉറ്റ സുഹൃത്തായി മാറിയത് മണിക്കുട്ടനായിരുന്നു. ഇരുവരുടേയും കൂട്ടുകെട്ട് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
മഞ്ജു പഴയ മഞ്ജുവേ അല്ല, സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ അപൂർവ ചിത്രങ്ങൾ കാണാം

എന്നാല്‍ ബിഗ് ബോസ് അവസാനിച്ചതിന് ശേഷം ഇരുവരേയും ഒരുമിച്ച് ഫാന്‍സ് എവിടെയും കണ്ടിട്ടില്ല. മണിക്കുട്ടന്‍ ബിഗ് ബോസിലെ മറ്റ് താരങ്ങളായ അനൂപ് കൃഷ്ണനും പൊളി ഫിറോസും സജിനയും റിതു മന്ത്രയും അടക്കമുളളവര്‍ക്കൊപ്പമുളള വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മറുവശത്ത് സൂര്യ ജെ മേനോനും അഡോണിയും അടക്കമുളള ബിഗ് ബോസ് താരങ്ങള്‍ക്കൊപ്പമാണ് ഡിംപലിനെ കണ്ടത്. ഇതോടെ ബിഗ് ബോസിന് പുറത്ത് മണിക്കുട്ടനും ഡിംപലും സുഹൃത്തുക്കളല്ലേ എന്നുളള ചോദ്യം ആരാധകര്‍ ഉന്നയിച്ച് തുടങ്ങി.

മണിക്കുട്ടനും ഡിംപലും ഇപ്പോള്‍ സുഹൃത്തുക്കളല്ല എന്നുളള വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മണിക്കുട്ടനും ഡിംപല്‍ ഭാലും പരസ്പരം അണ്‍ഫോളോ ചെയ്തിരിക്കുന്നതായാണ് ഫാന്‍സ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല ഡിംപലിന്റേതായി ചില മെസ്സേജുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സൂചിപ്പിക്കുന്നത് മണിക്കുട്ടനുമായുളള സൗഹൃദം അവസാനിപ്പിച്ചിരിക്കുകയാണ് എന്നതാണ്. ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാലിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും ചില സൂചനകള്‍ നല്‍കുന്നു.

'' സോഷ്യല്‍ മീഡിയയില്‍ ചില തെരുവുപട്ടികള്‍ കിടന്ന് കുരയ്ക്കുന്നുണ്ട്. വിദ്യാസമ്പന്നരായ തെരുവ് പട്ടികള്‍. കുരയ്ക്കാന്‍ മാത്രമേ അറിയൂ. ഒരു പട്ടി എന്തിന്റെയെങ്കിലും നേര്‍ക്ക് കുറയ്ക്കുന്നു. പിന്നാലെ ഒരു നൂറ് പട്ടികളും കുരയ്ക്കുന്നു. കുരയ്ക്കല്‍ നിര്‍ത്തൂ'' എന്നാണ് തിങ്കള്‍ ഭാലിന്റെ ഒരു സ്റ്റാറ്റസ്. മറ്റൊരു സ്റ്റാറ്റസ് സോഷ്യല്‍ മീഡിയയിലെ ഹേറ്റേഴ്‌സിനെ കുറിച്ചാണ്.

''ഓര്‍ക്കൂ, അവളെ വേദനിപ്പിക്കാം എന്നാണ് നിങ്ങള്‍ കരുതുന്നത് എങ്കില്‍, താന്‍ അവള്‍ക്കൊപ്പമല്ല, അവളുടെ മുന്നിലാണ് നില്‍ക്കുന്നത്. നിങ്ങളുടെ വെറുപ്പിന് ഞങ്ങളെ തകര്‍ക്കാന്‍ സാധിക്കില്ല. നിങ്ങള്‍ക്കത് ചെയ്യാന്‍ മാത്രമുളള കഴിവില്ല. കഥകളുണ്ടാക്കുന്നത് അവസാനിപ്പിക്കൂ. യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ തയ്യാറാകൂ. നിങ്ങള്‍ ഞങ്ങളെ മോശമെന്നോ ഫേക് എന്നോ വിളിച്ചോളൂ. എന്നാല്‍ കുറഞ്ഞപക്ഷം അവനവനോട് എങ്കിലും സത്യസന്ധത കാണിക്കൂ'' എന്നാണ് മറ്റൊരു സ്റ്റാറ്റസ്.

തിങ്കള്‍ ഭാലിന്റെ മറ്റൊരു സ്‌റ്റോറി കൂടുതല്‍ വ്യക്തത നല്‍കുന്നതാണ്. മണിക്കുട്ടന്റെ പേരെടുത്ത് പറയാതെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറി. മൂവ് ഓണ്‍ എന്ന ഹാഷ് ടാഗിനൊപ്പമാണ് കുറിപ്പ്. താന്‍ ഇവിടെ സ്‌നേഹം പരത്താന്‍ വന്നതല്ലെന്നും എന്നാല്‍ വസ്തുതകള്‍ എല്ലാവരും മനസ്സിലാക്കണമെന്ന് തിങ്കള്‍ പറയുന്നു. ''ഒരാളെ ജഡ്ജ് ചെയ്യുന്നത് നിര്‍ത്തൂ, ഷോ അവസാനിച്ച് കഴിഞ്ഞു. ദയവ് ചെയ്ത് സ്വന്തം ജീവിതം മുന്നോട്ട് കൊണ്ട് പോകൂ, അവരെയും ജീവിക്കാന്‍ വിടൂ. നിങ്ങളുടെ ജീവിതത്തിനും താല്‍പര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കൂ'', എന്നാണ് തിങ്കള്‍ കുറിച്ചിരിക്കുന്നത്.

തിങ്കള്‍ ഭാലിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയുടെ ബാക്കി ഭാഗത്തില്‍ അക്കമിട്ട് പറയുന്നത് ഇങ്ങനെയാണ്:
* അവര്‍ സുഹൃത്തുക്കളായിരുന്നു
* സുഹൃത്തുക്കളുടെ കോമ്പോ എല്ലാവരും ആസ്വദിച്ചിരുന്നു. താനും അത് ആസ്വദിച്ചിരുന്നു.
* അവര്‍ രണ്ട് വ്യത്യസ്തരായ ആളുകളാണ്. നമ്മളത് കണ്ടുകഴിഞ്ഞതാണ്
* അവര്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഉളളത്
*അവര്‍ ഒരിക്കലും ഇഷ്ടത്തിലായിരുന്നില്ല

* അയാള്‍ അവളുടെ കുടുംബത്തെ കുറിച്ച് ഒരു കാര്യം പറഞ്ഞു. ഫിനാലെയ്ക്ക് മുന്‍പ് തന്നെ ബന്ധം അവസാനിപ്പിക്കാന്‍ അവള്‍ തീരുമാനിച്ചു. അവന്‍ പറഞ്ഞത് ശരിയോ തെറ്റോ ആയിക്കോട്ടെ, അത് അവളുടെ കുടുംബത്തെ കുറിച്ചാണ്.
* അവര്‍ രണ്ട് പേരും ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ചു, നിരവധി പേര്‍ക്ക് വേണ്ടത് അതായത് കൊണ്ട്.
* അവള്‍ അവന്റെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു, എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അവന്‍ അതിന് അനുവദിച്ചില്ല.

* അവന്‍ ഒരിക്കലും അവളുടെ വീട്ടിലേക്ക് വന്നില്ല
* അവന്‍ ഒന്നും സംഭവിക്കാത്തത് പോലെ ചിരിക്കുകയും സംസാരിക്കുകയും ചെയ്ത് കൊണ്ടിരുന്നു
* അവള്‍ പുഞ്ചിരിച്ച് കൊണ്ടിരുന്നു, എന്നാല്‍ എന്തെങ്കിലും പറയുന്നതില്‍ നിന്ന് വിട്ട് നിന്നു
* ഒരു മാസമോ അതില്‍ കൂടുതലോ ആയി അവര്‍ രണ്ട് പേരും സംസാരിക്കാറില്ല
Recommended Video

* ഇവരുടെ കോമ്പോ ഫാന്‍സ് പേജുകള്‍ ഇപ്പോഴും സൗഹൃദത്തെ കുറിച്ചുളള വാചകങ്ങള്‍ പോസ്റ്റ് ചെയ്ത് ആഘോഷിക്കുകയാണ്. അവര്‍ ആഘോഷിക്കുന്നത് ഒരു വ്യാജ ബോധത്തെയാണ്
* അവള്‍ മൗനം വെടിഞ്ഞു, അവര്‍ ഇപ്പോള്‍ സുഹൃത്തുക്കളല്ല.
എന്താണ് നടക്കുന്നതെന്ന് തുറന്ന് പറയുകയും അതിനെ അഭിമുഖീകരിക്കുകയും ചെയ്യുന്നത് എപ്പോഴും എളുപ്പമല്ല. കാരണം നിരവധി പേര്‍ ഇത് കണ്ട് കൊണ്ടിരിക്കുന്നുണ്ട്. ഇത് വെറുപ്പ് സൃഷ്ടിച്ചേക്കും. ഇത് പോരെ, അവനും അവളും സ്വതന്ത്ര വ്യക്തികളാണ്. ബന്ധം അടിച്ചേല്‍പ്പിക്കാതിരിക്കൂ.


Click it and Unblock the Notifications