കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ അല്ല, എഎംഎംഎ... മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉപദേശം! താരങ്ങളേയും ഇടതന്‍മാരേയും വലിച്ചൊട്ടിച്ച്....

  • By Desk
Google Oneindia Malayalam News

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ സംഘടനയില്‍ നിന്ന് രാജിവച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുകയാണ്. അമ്മ എന്ന പുരു മേധാവിത്ത സംഘടനയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പലരും രംഗത്ത് എത്തിയിരിക്കുന്നത്.

നാല് നടിമാര്‍ അവരുടെ നിലപാട് പ്രഖ്യാപിച്ചപ്പോള്‍, സംഘടനയിലെ പുരുഷ കേസരികള്‍ ഒക്കെ എവിടെ പോയി എന്ന ചോദ്യവും ഉയര്‍ത്തപ്പെടുന്നുണ്ട്. മുമ്പ് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്ന പലരും ഇപ്പോള്‍ നിശബ്ദത പാലിക്കുന്നതും ചോദ്യം ചെയ്യപ്പെടുകയാണ്.

താരസംഘടനയെ വിശേഷിപ്പിക്കാന്‍ ' അമ്മ' എന്ന വാക്ക് ഇനി മാധ്യമങ്ങള്‍ ഉപയോഗിക്കരുത് എന്നും പറയുന്നവരുണ്ട്. എഎംഎംഎ എന്ന് വിളിച്ചാല്‍ മതിയെന്നാണ് പലരുടേയും അഭിപ്രായം.

അമ്മയല്ല, എഎംഎംഎ

പ്രിയപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ സിനിമാ നടീ നടന്മാരുടെ സംഘടനയുടെ പേര് 'AMMA' എന്നാണ്.
മലയാളത്തില്‍ എഴുതുമ്പോള്‍ 'എ എം എം എ' എന്ന് പറയാം . CITU എന്നത് കിറ്റു എന്നല്ലല്ലോ നിങ്ങള്‍ മലയാളത്തില്‍ എഴുതാറ്. ദയവു ചെയ്തു അതിനെ മലയാളത്തില്‍ 'അമ്മ' എന്ന് വിളിക്കരുത് ആ വിളി നിര്‍ത്തണം ആ വാക്കിനു മൂല്യമുള്ള വേറെ അര്‍ഥങ്ങള്‍ ഉണ്ട് .- രശ്മി നായര്‍ എഴുതുന്നു.

എത്രപേര്‍ ഒപ്പമുണ്ട്?

അവള്‍ക്കൊപ്പം എന്ന് പറഞ്ഞ് മെഴുകുതിരി കത്തിച്ചവരില്‍ എത്രപേര്‍ ഇപ്പോള്‍ അള്‍ക്കൊപ്പം ഉണ്ട് എന്ന ചോദ്യമാണ് മിനേഷ് രാമനുണ്ണി ഉയര്‍ത്തുന്നത്. പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങിയിരുവരുടെ നിലപാടാണ് താന്‍ ഉറ്റുനോക്കുന്നത് എന്നും മിനേഷ് പറയുന്നു.

അലന്‍സിയറുടെ വായില്‍

എ എംഎം എ യുടെ യോഗത്തില്‍ പോയി വിയോജിപ്പ് അഭിപ്രായം പറയണമായിരുന്നു എന്നാണ് അലന്‍സിയര്‍ പറയുന്നത് . അല്ല ഭായ് അവിടെ നടന്ന കാര്യങ്ങളില്‍ താങ്കള്‍ക്കു അഭിപ്രായവത്യാസം വല്ലതും ഉണ്ടോ ഉണ്ടെങ്കില്‍ ആ സമയം താങ്കളുടെ വായില്‍ അമ്പഴങ്ങാ ഉണ്ടായിരുന്നോ. അല്ല ഇതൊക്കെ ആ നാല് പെണ്ണുങ്ങളുടെ മാത്രം പ്രശ്‌നമാണ് അവര്‍ മാത്രം പറയട്ടെ എന്നാണെങ്കില്‍ സേട്ടന്‍ മുത്താണ്- രാഹുല്‍ പശുപാലന്‍ എഴുതുന്നു.

അവരുടെ വാദങ്ങള്‍

സിനിമയില്‍ അവസരങ്ങള്‍ ഇല്ലാത്തവരാണ് ഇപ്പോള്‍ രാജിവച്ചിരിക്കുന്നത് എന്ന പ്രചാരണത്തെ ചോദ്യം ചെയ്യുകയാണ് അനശ്വര കൊരട്ടിസ്വരൂപം.
എ എം എം എ യില്‍ നിന്ന് ഈ പ്രശ്നത്തിന്റെ പേരില്‍ ഒരാള്‍ എങ്കില്‍ ഒരാള്‍ രാജി വയ്ക്കുക എന്നത് തന്നെ ചരിത്രമാണ്! ആണധികാര ബോധങ്ങള്‍ക്ക് കൊടുക്കുന്ന ഓരോ പ്രഹരവും 'ബട്ടര്‍ഫ്ളൈ' ഇഫക്ട് ആണ്- ചെറിയ ചിറകടി മതി - പതിയെ കൊടുങ്കാറ്റ് ആയിക്കൊള്ളും! അനശ്വര പറയുന്നു.

ഡബ്ല്യുസിസിയുടെ നിലപാടുകള്‍

അമ്മയോടുള്ള വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ നിലപാടുകള്‍ യുക്തിഭദ്രമാകുന്നത് അവരുടെ സൂക്ഷ്മതും നൈതികതയും കൊണ്ടാണെന്നാണ് കെജെ ജേക്കബ് പറയുന്നത്. ഈ വിഷയം വ്യക്തിപരമല്ല, അമ്മ എന്ന സംഘടനയുടെ നൈതികയുടേതാണെന്നും ജേക്കബ് പറയുന്നു.

പറ്റിക്കാന്‍ നോക്കിയത് പൊതുജനത്തെ

എഎംഎംഎ എന്ന സംഘടയുടെ ഇരട്ടത്താപ്പും തട്ടിപ്പും ആണ് അരുദ്ധതി ചോദ്യം ചെയ്യുന്നത്. നടി ആക്രമിക്കപ്പെടുന്നതിന് മുമ്പ് നടന്ന സംഭവങ്ങളും അരുന്ധതി പരാമര്‍ശിക്കുന്നുണ്ട. സത്യത്തില്‍ സര്‍വൈവറെ അല്ല, പൊതുജനത്തെയാണ് താരസംഘടന പറ്റിക്കാന്‍ ശ്രമിച്ചത് എന്നും അരുദ്ധതി പറയുന്നു.

ആണധികാരത്തിന്റെ മാത്രമല്ല

ചരിത്രപരമായ ഒരു സന്ദര്‍ഭം ആണിത് എന്നാണ് ലാലി പിഎം ഇപ്പോഴത്തെ സംഭവ വികാസങ്ങളെ വിശേഷിപ്പിക്കുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ അമ്മയുടെ ഏകാധിപത്യത്തെ ചെറുക്കുന്ന ഒരു സംഘടന ഉണ്ടായി വരണം എന്നും ലാലി ആവശ്യപ്പെടുന്നു.

English summary
Social Media reactions on the resignation of four actresses from AMMA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X