ഇന്ന് മുതല്‍ നീ ഉള്ളിസുരയല്ല, പൂക്കളം സുരയാണ്.. അതും ചീറ്റി... കെ സുരേന്ദ്രന് വീണ്ടും കട്ട ട്രോള്‍!
നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ സ്ഥിതി... - കല്യാണരാമന്‍ എന്ന ചിത്രത്തിലെ സലിം കുമാറിന്റെ ഡയലോഗ് ഓര്‍മയില്ലേ. ഹനുമാന്റെ വേഷം കെട്ടിയെത്തിയ രാമന്‍കുട്ടിയാണ് അന്ന് ചമ്മിയതെങ്കില്‍ ഇന്ന് ഫേസ്ബുക്കില്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രനാണ് ട്രോളുകള്‍ ഏറ്റുവാങ്ങി ക്ഷീണിക്കുന്നത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണത്തിന് പൂക്കളം ഇടാന്‍ അനുവാദമില്ല എന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ വെച്ചടിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഡ്യൂട്ടിസമയത്ത് പൂക്കളമിടല്‍ പോലുള്ള ആഘോഷപരിപാടികള്‍ വേണ്ടെന്നും. കെ സുരേന്ദ്രനെ സോഷ്യല്‍ മീഡിയ വിടുമോ... ട്രോള്‍ ചെയ്ത് നശിപ്പിച്ചു.
പതിമൂന്നാം നമ്പര്‍ കാറിനും ഏലസ്സിനും ബീഫ് അഥവാ ഉള്ളിക്കറി എന്ന നാടകത്തിനും ശേഷം പൂക്കളം സുര എന്ന പേരാണ് കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയ നല്‍കുന്നത്. കാണൂ കെ സുരേന്ദ്രനെതിരായ ട്രോളന്മാരുടെ പരാക്രമം...

സുരേന്ദ്രന്
എന്ത് പോസ്റ്റാടോ ഇത്. കഷ്ടകാലമാണെന്ന് തോന്നുന്നു സാറേ - ആക്ഷന്‍ ഹീറോ ബിജു ട്രോള്‍

അവിടെ സുരയുണ്ട്
മുട്ടന്‍ പണി നടന്നുപോകുന്നു.. കെ സുരേന്ദ്രന്‍ വാ വാ... ഒരു ഛോട്ടാ മുംബൈ ട്രോള്‍.

ഇപ്പോള്‍ പൂക്കളവും
ഉള്ളിസുര, ഹിന്ദി സുര, പൂക്കളം സുര... പേരുകളേറ്റുവാങ്ങാന്‍ സുരേട്ടന്റെ ജീവിതം പിന്നെയും ബാക്കി...

സത്യത്തില്‍ കിട്ടിയത്
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൂക്കളമിടരുത് എന്ന് ആദ്യം കൊടുത്തത് മനോരമയാണ്. എന്നാല്‍ പണികിട്ടിയത് സുരേന്ദ്രനും

അമ്മായി
പൂക്കളം സുര അമേരിക്കന്‍ അമ്മായിയെ കണ്ടപ്പോള്‍. ഈ അമ്മായിയാണ് സുരേന്ദ്രന്റെ പേജ് മാനേജ് ചെയ്യുന്നത് എന്നാണ് ആരോപണം

കുറച്ച് മണ്ടത്തരം കുറച്ചാലോ
ഇനിയെങ്കിലും നമ്മള്‍ കുറച്ച് മണ്ടത്തരം കുറയ്ക്കണം - സംഘികള്‍. അതിനീ സുരേന്ദ്രന്‍ ചാകണം

ഉള്ളിസുര വിത്ത് പൂക്കളം
എടാ ഉള്ളിസുരേ നീയാണോ നിനക്കീ പണിവാങ്ങിക്കല്‍ തന്നെയാണോ പണി..

ഉള്ളിസുര
അല്ല ഇന്ന് മുതല്‍ നീ പൂക്കളം സുരയാണ്. - ഇതാണ് ആ എപ്പിക്ക് ട്രോള്‍

സുരേന്ദ്രന്റെ വീട് അപ്രത്താ
ദേശീയ ദുരന്ത നിവാരണ സേനക്കാരന് വീട് മാറി എന്ന് തോന്നുന്നു. കെ സുരേന്ദ്രന്റെ വീട് ഇതല്ല

സുരേന്ദ്രന്‍ ചാടിപ്പിടിച്ചു
മനോരമയ്ക്ക് കിട്ടേണ്ട മുട്ടന്‍ പണിയാണത്രെ സുരേന്ദ്രന്‍ ചാടിവീണ് പിടിച്ചത്

പിണറായി പറയുമോ
ഇത്രയും കാലം ഒരു പ്രശ്‌നവും ഇല്ലാത്ത പൂക്കളം ഇപ്പോള്‍ വാര്‍ത്തയായത് എന്ത് കൊണ്ട്. പൂക്കളം പിണറായിയെ പിടിച്ച് കടിച്ചോ

ജനങ്ങള്‍
മനോരമയിലെ വാര്‍ത്ത കണ്ട് പോസ്റ്റിട്ട സുരേന്ദ്രനെ നോക്കി ജനങ്ങള്‍ ചോദിക്കുന്നത് ഇദ്ദേഹം ആത്മാര്‍ഥമായിട്ടും മണ്ടനാണോ എന്നാണ്.

പൂക്കളം ഇടാന്‍ പോകുന്നു
പിണറായി വിജയന്‍ കാണാതെ പൂക്കളം ഇടാന്‍ പോകുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

അതല്ലേ ശീലം
അങ്ങനെ പിണറായി ഓണാഘോഷവും കുളമാക്കി എന്ന് കളിയാക്കുന്നവരും ഉണ്ട്

കൈക്കൂലി
ഡ്യൂട്ടി സമയത്ത് യൂണിയന്‍ പ്രവര്‍ത്തനം നടത്തുകയും കൈക്കൂലി വാങ്ങുകയും ചെയ്യുന്നതിന് കുഴപ്പമുണ്ടോ

കിളി പോയി
കെ സുരേന്ദ്രന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് കണ്ട സംഘികളുടെ സ്ഥിതി.

ഇതാണാ പോസ്റ്റ്
ഇതാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇങ്ങനെ കളിയാക്കാന്‍ മാത്രമുള്ളതൊക്കെ ഈ പോസ്റ്റില്‍ ഉണ്ടോ..


Click it and Unblock the Notifications
