കഷ്ടം...വാമനനെക്കുറിച്ച് എന്തറിയാം... ശശികല ടീച്ചറെ ട്രോള്‍ ചെയ്ത് കൊല്ലുന്നു.. എപിക് ട്രോളുകള്‍!
ഓണം വാമനജയന്തിയാണെന്ന് കുറച്ച് കാലമായി ചിലരൊക്കെ പറഞ്ഞുനടക്കുന്നുണ്ട്. ഹിന്ദു ഐക്യവേദി നേതാവ് ശശികലയും ഇത് മുമ്പ് പറഞ്ഞിട്ടുണ്ട്. ഇത്തണം കുറച്ച് കൂടി കടന്ന്, മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനിയാണ് വാമനന്‍ എന്ന് വരെ പറഞ്ഞുകളഞ്ഞു കെ പി ശശികല എന്ന ശശികല ടീച്ചര്‍.
ശശികലയ്ക്ക് ഭ്രാന്താണോ അതോ ഭ്രാന്തായിട്ട് അഭിനയിക്കുന്നതാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചോദിക്കുന്നത്. കാര്യം അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ വിളിക്കാമെങ്കിലും ഇങ്ങനെയുണ്ടോ ഒരു പറച്ചില്‍. ഇതാദ്യമായട്ടല്ല കെ പി ശശികല ഓരോന്ന് വിളിച്ച് പറഞ്ഞ് സോഷ്യല്‍ മീഡിയയുടെ ട്രോളിന് ഇരയാകുന്നത്. ഇത്തവണ നല്ല കിടുകിടുക്കന്‍ ട്രോളുകളാണ് ശശികലയ്ക്ക് കിട്ടുന്നത്...

പറ്റിക്കാന്‍ ആണെങ്കിലും
പറ്റിക്കാന്‍ ആണെങ്കിലും വാമനന്‍ അണ്ണന്റെയാണ് ഓണമെന്ന് ആരോടും പറയല്ലെന്ന് പറയണം സാറേ

ഗോഡ്‌സെക്കും സന്തോഷം
ഗാന്ധിജയന്തി ഒക്കെയല്ലേ വരുന്നത് ചിലപ്പോ ഗോഡ്‌സെക്കും കിട്ടിയാലോ ബിരിയാണി അല്ലേ

ബ്രിട്ടീഷ് വിയോഗദിനം
സ്വാതന്ത്ര്യദിനം എന്ന് പറഞ്ഞാല്‍ ശരിക്കും എന്താണ്... ബ്രിട്ടീഷ് വിയോഗദിനമാണ്, ബ്രിട്ടീഷ് വിയോഗദിനം

ഹാപ്പി ഓണം.. സോറി
ശശികല പറയുന്നത് കേട്ട് നടക്കുന്നവര്‍ ഹാപ്പി ഓണം പറയാറില്ല, ഹാപ്പി വാമനജയന്തിയാണ് പറയുക

വാമനദേവന്‍ സിക്‌സ് പാക്ക്
ഓണത്തപ്പന്‍ കുടവയറനാണെങ്കില്‍ വാമനദേവന്‍ സിക്‌സ് പാക്ക് ആണ്.. സിക്‌സ് പാക്ക്

മഹാബലിയുടെ റോള്‍ അങ്ങോട്ട്
ശശികല എന്താണ് ഈ കുത്തിയിരുന്ന് വെട്ടിക്കളയുന്നത്.. കേരളത്തിലെ മഹാബലിയുടെ റോളാണ്.

എനിക്കറിയാം
മഹാബലിയില്‍ നിന്നും കേരളത്തെ മോചിപ്പിച്ചത് വാമനന്‍ ആണെങ്കില്‍ ഗാന്ധിജിയില്‍ നിന്നും ഇന്ത്യയെ മോചിപ്പിച്ച ആളായിരിക്കും ഗോഡ്‌സെ

താങ്ക് യൂ മാവേലിച്ചേട്ടാ
ദേ രണ്ടടി വെച്ചു മൂന്നാമത്തെ അടി വെക്കാന്‍ സ്ഥലമില്ല. എന്നാ എന്റെ തലയിലേക്ക് വെച്ചോളൂ

താനാരാ മാവേലി
കേരളം ഭരിച്ചിരുന്ന മാവേലി എങ്ങനെയാണ് ഭൂമി മൊത്തം വേറൊരാള്‍ക്ക് കൊടുത്തത്. ചുമ്മാ തള്ളല്ലേ

ഒരടി കൂടി ചോദിച്ചു
വാമനന്‍ ഒരടി കൂടി ചോദിച്ചതേ ഓര്‍മയുള്ളൂ കൈവീശി ഒറ്റയടിയായിരുന്നു. അല്ല പിന്നെ

ഗോളാകൃതിയിലുളള ഭൂമി
ഗോളാകൃതിയിലുളള ഭൂമിയാണോ വാമനന്‍ ഒറ്റ അടി കൊണ്ട് അളന്നു എന്ന് പറയുന്നത. എന്തൊരു ബുദ്ധി അല്ലേ

പാവം സെയിന്‍സ് മാന്‍
ഓണം സീസണില്‍ ഒരു ശരാശരി തുണിക്കടയിലെ സെയില്‍സ് മാന്റെ സ്ഥിതി ഇങ്ങനെയായിരിക്കും

പ്ലീസ് സ്റ്റെപ് ബാക്ക്
ഓണത്തപ്പനെ വിളിച്ചത് കേട്ട് സ്മരണകള്‍ പങ്ക് വെക്കാന്‍ പോകുന്ന മാവേലിയും തടഞ്ഞുനിര്‍ത്തുന്ന വാമനനും.


Click it and Unblock the Notifications
