'സുജ' ശബരിമലയിൽ പോകുമെന്ന് പറഞ്ഞു,നടി അനഘ ശബരിമലയിൽ പോകുമോ?..മനസ് തുറന്ന് താരം

കൊച്ചി; സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് നവാഗതനായ സെന്ന ഹെഗ്ഡേ ഒരുക്കിയ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ. വമ്പൻ താര നിരയില്ലാതെ കാഞ്ഞങ്ങാട് പശ്ചാത്തലമായി ഹൃദ്യമായ രീതിയിൽ കുടുംബ കഥ പറയുന്ന ചിത്രം പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടുമെല്ലാം ഏറെ കൈയ്യടി നേടുകയാണ്. ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സിനിമയെ തേടിയെത്തിയിരുന്നു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ

ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് സിനിമയിൽ സുജ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച നടി അനഘ നാരായണൻ. മാത്യഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

1

കാഞ്ഞങ്ങാട് നെഹ്രു കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് അനഘ. ഓഡിഷനിലൂടെയാണ് താൻ ചിത്രത്തിലേക്ക് എത്തിയതെന്ന് അനഘ പറയുന്നു. ചെറുപ്പം മുതലേ അഭിനയ മോഹം ഉണ്ടായിരുന്നു. പല ഓഡിഷനുകൾക്കും അയച്ചിരുന്നു. എന്നാൽ അവസരം കിട്ടിയില്ല. തന്റെ സുഹൃത്തുക്കളാണ് തിങ്കളാഴ്ച നിശ്ചയത്തിന്റെ ഓഡിഷന് അയക്കുന്നത്. അവർ ഓഡിഷന് വിളിച്ചു.പിന്നീട് തിരഞ്ഞെടുര്രപ്പെടുകയായിരുന്നുവെന്നും അനഘ പറഞ്ഞു.

2

ചിത്രത്തിൽ മറ്റ് ഘടകങ്ങളോടൊപ്പം തന്നെ ചർച്ചയായ കാര്യമാണ് അഭിനേതാക്കളുടെ ഭാഷ. കാഞ്ഞങ്ങാട് ഭാഷയാണ് താരങ്ങൾ പറയുന്നത്. അത് തന്നെ സംബന്ധിച്ച് എളുപ്പമായിരുന്നുവെന്ന് പറയുകയാണ് അനഘ. താൻ കാഞ്ഞങ്ങാട് സ്വദേശിയാണ്. സിനിമയിൽ അഭിനയിച്ച പലരും കാഞ്ഞങ്ങാട്, പയ്യന്നൂർ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. അതിനാൽ എല്ലാവരും സാധാരണ സംസാരിക്കുന്നത് പോലെ തന്നെയാണ് സംസാരിച്ചിരുന്നതെന്നും നടി പറഞ്ഞു.

 ഒപ്പം അഭിനയിച്ചത് അച്ഛനും

ചിത്രത്തിന്റെ തന്റെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് ചേട്ടനേ തനിക്ക് ചെറുപ്പം മുതൽ അറിയാം. തന്റെ നായകനായി അഭിനയിച്ച അർജുൻ അശോകൻ സഹപാഠിയാണ്. വാർഡ് മെമ്പറായി അഭിനയിച്ചത് തൻറെ അച്ഛനാണെന്നും അനഘ പറഞ്ഞു. തന്റെ അചഛ്ൻ പക്ഷേ ഒരിക്കലും സിനിമയിലെ കുവൈത്ത് വിജയനെ പോലെ അല്ലെന്നും അനഘ പറയുന്നു.

വളരെ ബോൾഡ് ആണെന്ന് അനഘ

മെമ്പർ കഥാപാത്രം പറയുന്നത് പോലെ പിള്ളേരുടെ ഇഷ്ടങ്ങൾ പരിഗണിക്കുന്ന ആളാണ് തന്റെ അച്ഛൻ. മാത്രമല്ല സ്വന്തം കാലിൽ നിന്നിട്ട് മതി വിവാഹമെന്ന് പറയുന്ന വ്യക്തിയാണ് അദ്ദേഹം. താനും സുജ എന്ന കഥാപാത്രത്തെ പോലെ ബോൾഡ് ആണെന്ന് അനഘ പറയുന്നു. ഇഷ്ടമില്ലാത്ത കാര്യങ്ങൾക്ക് പൊതുവേ നിന്ന് കൊടുക്കാറില്ലെന്നും അനഘ വ്യക്തമാക്കി. അതേസമയം താനൊരിക്കലും ശബരിമലയിൽ പോകാൻ പ്ലാൻ ചെയ്തിട്ടില്ലെന്നും അനഘ നാരായണൻ പറഞ്ഞു.

Recommended Video

cmsvideo
    നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പ് ലോകമാകെ റിലീസ് | Oneindia Malayalam
    എല്ലാവരും സ്വീകരിച്ചതിൽ സന്തോഷം

    എല്ലാവരും സിനിമയെ സ്വീകരിച്ചതിൽ അതിയായ സന്തോഷം ഉണ്ട്. അഭിനയിക്കുമ്പോൾ ഞങ്ങൾക്കെല്ലാം നല്ല തുടക്കമാകുമെന്ന് ഉറപ്പായിരുന്നു..എന്നാൽ ഇത്രയധികം സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അഭിനയത്തിൽ എല്ലാവരും സഹായിച്ചിരുന്നു. ഒരു നല്ല നടിയായി അറിയപ്പെടണമെന്ന് തന്നെയാണ് ആഗ്രഹമെന്നും അനഘ അഭിമുഖത്തിൽ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+