പറഞ്ഞ് പറഞ്ഞ് ശശികല ടീച്ചര്‍ വീണ്ടും ശശിയായി.. മാവേലിക്ക് കേരളവുമായി ബന്ധമില്ലെന്ന്... കാണാം വീഡിയോ!
ഓണം മഹാബലി നാട് കാണാന്‍ വരുന്ന പരിപാടിയല്ല, വാമന ജയന്തിയാണ് എന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന പ്രസിഡണ്ട് കെ പി ശശികല ടീച്ചര്‍ പറഞ്ഞപ്പോള്‍ നമ്മളെല്ലാവരും ഒന്ന് ഞെട്ടിയതാണ്. ഇനി അത് കേട്ട് ഞെട്ടാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ ഞെട്ടാവുന്നതാണ്. മഹാബലിക്ക് ഓണത്തിനോട് പോയിട്ട് കേരളത്തോട് പോലും ബന്ധമില്ല എന്നാണ് ശശികല ടീച്ചര്‍ ഇപ്പോള്‍ പറയുന്നത്.
മഹാബലിയെ തള്ളിക്കളയാന്‍ വേണ്ടി, ശബരിമല അയ്യപ്പനു വാവര്‍ എന്നൊരു സുഹൃത്തുണ്ട് എന്ന് ഞങ്ങള്‍ പറയുന്നില്ലല്ലോ, അഥവാ ഉണ്ടെങ്കില്‍ തന്നെ വാവര്‍ മുസ്ലിം ആയിരിക്കാന്‍ ഒരു സാധ്യതയുമില്ല - എന്ന് കൂടി ശശികല ടീച്ചര്‍ തള്ളുന്നതോടെ കേള്‍ക്കുന്നവര്‍ ശരിക്കും തളര്‍ന്നുപോകും. ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു പരിപാടിയിലാണ് കെ പി ശശികല ടീച്ചര്‍ ചരിത്രം തിരുത്തുന്ന കണ്ടെത്തലുകള്‍ നടത്തുന്നത്..

ഈ മൂന്ന് ചോദ്യങ്ങള്‍
മഹാബലി കേരളം ഭരിച്ചിരുന്നു. വര്‍ഷത്തിലൊന്ന് പ്രജകളെ കാണാന്‍ വരാന്‍ അനുവാദം വേണമെന്ന് വരം ചോദിച്ചു. മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി - ഈ മൂന്ന് പരാമര്‍ശങ്ങളുടെ തെളിവാണ് ശശികല പരിപാടിയില്‍ ഉടനീളം ചോദിക്കുന്നത്. ഈ പരാമര്‍ശങ്ങളുളള ഏതെങ്കിലും ഒരു പുരാണം കാണിച്ചുതന്നാല്‍ തന്റെ വാദങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാണ് എന്ന് അവര്‍ പറയുന്നു. ഒരു കടുംപിടുത്തവും ഇല്ല.

മഹാബലിക്ക് തെളിവുണ്ടോ
വാമനന്‍ പുരാണത്തിലും ഇതിഹാസത്തിലും പരാമര്‍ശിക്കപ്പെടുന്ന ആളാണ്. ഭാഗവതത്തിലും മഹാഭാരതത്തിലും ഉണ്ട്. മഹാവിഷ്ണുവിന്റെ അവതാരമാണ്. നേരെമറിച്ച് മഹാബലിയുടെ ഈ പറയുന്ന കഥകളുടെ തെളിവെന്താണ്. വെറും കേട്ടുകേള്‍വി മാത്രമാണ് ഇതിന് ആധാരം.

മഹാബലി ഗുജറാത്തുകാരനോ
മഹാബലി യാഗം നടത്തിയത് ഭൃഗുകച്ഛം എന്ന സ്ഥലത്താണ്. അതിന്ന് ഗുജറാത്തിലാണ് എന്നാണ് ശശികല ടീച്ചര്‍ പറയുന്നത്. - എന്ന് വെച്ചാല്‍ മലയാളികളുടെ മഹാബലി ഗുജറാത്തുകാരനാണ് എന്നാണോ അര്‍ഥം. നര്‍മദാ നദിയുമായി ബന്ധപ്പെട്ടാണ് യാഗം. ഒരുകാലത്തും നര്‍മദാ നദി കേരളത്തിലൂടെ ഒഴുകിയിട്ടില്ലല്ലോ.

അയ്യപ്പന്റെ കാര്യവും പുരാണത്തില്‍ ഇല്ല
മഹാബലിയുടെ കാര്യമില്ലെങ്കില്‍ അയ്യപ്പന്റെ കാര്യവും വാവരുടെ കാര്യവും പുരാണത്തില്‍ ഇല്ലല്ലോ എന്ന് ചോദിച്ചാണ് അവതാരകന്‍ ശശികലയെ എതിരിടുന്നത്. അയ്യപ്പനു വാവര്‍ എന്നൊരു സുഹൃത്തുണ്ട് എന്ന് ഞങ്ങള്‍ പറയുന്നില്ലല്ലോ, അഥവാ ഉണ്ടെങ്കില്‍ തന്നെ വാവര്‍ മുസ്ലിം ആയിരിക്കാന്‍ ഒരു സാധ്യതയുമില്ല എന്നാണ് ഇതിന് ശശികലയുടെ മറുപടി - എങ്ങനെയുണ്ട്.

എന്തുകൊണ്ട് വാമനജയന്തി
ഇപ്പോഴല്ല, താനൊക്കെ വര്‍ഷങ്ങളായിട്ട് പറയുന്ന കാര്യമാണ് ഇത്. ഏതാണ്ട് ആറ് വര്‍ഷമായി ഓണം വാമനജയന്തിയാണ് എന്ന് ഞാന്‍ പറയുന്നു. ഇപ്പോഴാണ് അതിന് മാധ്യമശ്രദ്ധ കിട്ടുന്നത് എന്ന് മാത്രം - എന്തുകൊണ്ടാണ് ഇപ്പോള്‍ വാമനജയന്തി വിവാദം ഉണ്ടാകുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് കെ പി ശശികല ടീച്ചറുടെ മറുപടി ഇതാണ്.

എന്തുകൊണ്ട് മഹാബലി പ്രശ്‌നക്കാരന്‍
മഹാബലിയെ ആരാധിക്കുന്നതല്ല ശരിക്കും കെ പി ശശികലയുടെ പ്രശ്‌നം. ആര്‍ക്കും ആരെയും ആരാധിക്കാം. അതിനുള്ള സ്വാതന്ത്ര്യം ഹിന്ദുധര്‍മത്തില്‍ ഉണ്ട്. എന്നാല്‍ ഭാഗവാനെ, അതായത് മഹാവിഷ്ണുവിനെ ഇകഴ്ത്തുന്നു എന്നതാണ് ഇവിടെ പ്രശ്‌നം. ആരാധനയെ ചോദ്യം ചെയ്യുന്നതാണ് ഇവിടെ കാണുന്നത്.

ഭാഗവതം മാത്രമേയുള്ളൂ
മഹാബലിക്കഥ കെ പി ശശികല വിശ്വസിക്കാത്തതിന് കാരണം ഇതാണ് - കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ എല്ലായിടത്തും അവതാര കഥകള്‍ക്ക് ഹിന്ദുക്കള്‍ക്ക് ആധാരമായി ഒന്നേയുളളൂ. അത് ഭാഗവതമാണ്. വാമനന്റെ കഥ പറഞ്ഞിട്ടുള്ള ഭാഗവതത്തില്‍ ഈ പറയുന്ന മഹാബലിയെക്കുറിച്ച് പരാമര്‍ശമില്ല.

വാമനജയന്തിക്ക് എന്താണ് പ്രശ്‌നം
ശ്രീരാമജയന്തി ഭാഗവതത്തില്‍ ഉള്ളതല്ലേ. നരസിംഹ ജയന്തിയും ശ്രീകൃഷ്ണ ജയന്തിയും ഭാഗവതത്തില്‍ ഉള്ളതല്ലേ. പിന്നെ വാമനജയന്തിക്ക് മാത്രം എന്തിനാണ് പുറത്തൊരു ഉപകഥ. - ഹിന്ദു വിശ്വാസങ്ങളെ തകര്‍ക്കാനും അട്ടിമറിക്കാനും വേണ്ടിയുള്ള ശ്രമമായിട്ടാണ് ഇതിനെ കാണുന്നതത്രെ.

എങ്ങനെ വര്‍ഗീയമാകും
മബാഹലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്ന് പറഞ്ഞാല്‍ അത് മഹത്തരമായി എന്നും വാമനജയന്തി ആയാല്‍ അത് വര്‍ഗീയമായി എന്നും പറയുന്നത് ശരിയല്ല എന്നാണ് ശശികലയുടെ വാദം. മഹാബലിയും മഹാവിഷ്ണുവും ഹിന്ദുക്കളാണ്. മഹാബലി അവര്‍ണനാണ് എന്ന് പറഞ്ഞ് വേര്‍തിരിവ് കാണിക്കരുതെന്നും അവര്‍ പറയുന്നുണ്ട്.

മാധ്യമങ്ങള്‍ വളച്ചൊടിച്ചു
കേരളം ഭരിച്ച മഹാബലിയില്‍നിന്ന് കേരളത്തെ വാമനന്‍ രക്ഷിക്കുകയായിരുന്നുവെന്ന് താന്‍ പറഞ്ഞതായി വന്ന വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണ് എന്നും ശശികല പറഞ്ഞു. പത്തുമിനുട്ടോളം സംസാരിച്ചതില്‍ നിന്നും, മൈക്ക് ഓഫ് ചെയ്ത ശേഷമുള്ള ഒരു തമാശ കമന്റിനെ മാത്രമാണ് വാര്‍ത്തയാക്കി കൊടുത്തത്.
വീഡിയോ കാണാം
ഓണവും മഹാബലിയും മാത്രമല്ല, ജെ എന്‍ യു, ദുര്‍ഗ, മഹിഷാസുരന്‍, ക്ഷേത്രങ്ങളിലെ ശാഖ തുടങ്ങിയ വിവാദങ്ങളിലെല്ലാം ശശികലയ്ക്ക് സംവാദത്തില്‍ ഉത്തരം മുട്ടുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയുടെ വീഡിയോ ഇവിടെ കാണാം


Click it and Unblock the Notifications