Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറച്ചിട്ട് വിവാഹം മതിയെന്ന് പറഞ്ഞു, എന്നാല്‍ മഹാലക്ഷ്മിയുടെ മറുപടി ഇങ്ങനെ; തുറന്നുപറഞ്ഞ് രവീന്ദര്‍

ദിവസങ്ങള്‍ക്ക് മുമ്പാണ് തമിഴിലെ പ്രശസ്ത നിര്‍മ്മാതാവുമായ രവീന്ദറും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹതിതരായത്. സിനിമ സെറ്റില്‍ നിന്നും ആരംഭിച്ച ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളെ മാത്രം വിളിച്ച് തിരുപ്പതിയില്‍ വച്ച് നടന്ന ചടങ്ങിലാണ് വിവാഹം നടന്നത്. വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണാണ് ഇരുവരും നേരിട്ടത്.

1

രവീന്ദറിന്റെ തടിയായിരുന്ന സദാചാരക്കാരെ ഏറ്റവും കൂടുതല്‍ പ്രകോപിച്ചത്. മഹാലക്ഷ്മി രവീന്ദറിന്റെ പണം കണ്ട് വിവാഹം കഴിച്ചതാണെന്ന് വരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായി. ബോഡി ഷെയ്മിംഗ് കമന്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരുന്നു. രവീന്ദറിന്റെ അമിത ഭാരവും തടിയെയും കളിയാക്കിക്കൊണ്ടാണ് ഒട്ടേറെ പേര്‍ കമന്റുകള്‍ പങ്കുവച്ചത്.

2

എന്നാല്‍ ഇപ്പോഴിതാ വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് രവീന്ദറും മഹാലക്ഷ്മിയും. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ക്കും രവീന്ദര്‍ വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. മഹാലക്ഷ്മിയുടേത് മാത്രമല്ല, തന്റെയും രണ്ടാം വിവാഹമാണെന്ന് രവീന്ദര്‍ പറയുന്നു. ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും തനിക്കറിയാമെന്ന് രവീന്ദര്‍ പറയുന്നു.

3

ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാം, ഈ അഞ്ച് ഭക്ഷണങ്ങള്‍ പതിവാക്കൂ

തന്റെ രണ്ടാം വിവാഹമാണ്. ആദ്യ ഭാര്യ അതിസുന്ദരിയായിരുന്നു. പക്ഷേ ആദ്യ വിവാഹത്തെ പറ്റി ആരും ചര്‍ച്ച ചെയ്യുന്നില്ല. നമ്മുടെ സമൂഹം പുരുഷാധിപത്യമായതുകൊണ്ടാണ് ആദ്യ വിവാഹത്തിന്റെ പേരില്‍ മഹാലക്ഷ്മിക്ക് നേരെ ചോദ്യങ്ങള്‍ ഉയരുന്നതെന്ന് രവീന്ദര്‍ പറഞ്ഞു. പണം കണ്ടിട്ടാണ് മഹാലക്ഷ്മി തന്നെ വിവാഹം കഴിച്ചതെന്ന വിമര്‍ശനങ്ങള്‍ക്കും രവീന്ദര്‍ മറുപടി നല്‍കുന്നുണ്ട്.

4

എല്ലാ സ്ത്രീകളും പണം നോക്കുന്നുണ്ട്. പക്ഷേ, അത് അവരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള പണമാണ്. അല്ലാതെ ജീവിതകാലം മുഴുവന്‍ ആര്‍ഭാമാക്കാനുള്ള പണമല്ല, നിങ്ങളുടെ മകളെയോ പെങ്ങളയോ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ ചെറുക്കന്റെ സാമ്പത്തിക ശേഷി അന്വേഷിക്കില്ലേ എന്നും രവീന്ദര്‍ ചോദിക്കുന്നു.

5

വിവാഹം കഴിക്കാന്‍ മഹാലക്ഷ്മി സമ്മതിച്ചപ്പോള്‍ തടി കുറക്കാന്‍ രണ്ട് വര്‍ഷം വേണമെന്നും വിവാഹം അതിന് ശേഷം മതിയെന്നുമാണ് പറഞ്ഞത്. എന്നാല്‍ നിങ്ങള്‍ ഇതേ ശരീരത്തോടും ഇതേ സംസാരത്തോടെയും ഇരിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നാണ് മഹാലക്ഷ്മി മറുപടി പറഞ്ഞതെന്ന് രവീന്ദര്‍ പറഞ്ഞു.

6

രവീന്ദറാണ് ആദ്യം പ്രപ്പോസ് ചെയ്തതെന്ന് മഹാലക്ഷ്മി പറഞ്ഞു. ആദ്യം നോ ആണ് പറഞ്ഞത്. പണം നോക്കിയാണ് വിവാഹം കഴിച്ചതെങ്കില്‍ ആദ്യമേ യെസ് പറയാമായിരുന്നു. അങ്ങനെ ചെയ്തില്ലെന്നും നടി പ്രതികരിച്ചു. വിവാഹത്തിന് ശേഷം ആദ്യമായാണ് ഇരുവരും പ്രതികരണവുമായി രംഗത്തെത്തുന്നത്.

7

രവീന്ദര്‍ നിര്‍മ്മിക്കുന്ന വിടിയും വരെ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയായിരുന്നു നായിക. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. തമിഴിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍സിന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നളനും നന്ദിനിയും, നട്‌പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദര്‍ നിര്‍മിച്ച ചിത്രങ്ങള്‍.

8

അവതാരകയായി ശ്രദ്ധേയയായ മഹാലക്ഷ്മി സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്. വാണി റാണി, ഓഫീസ്, ചെല്ലമേ, ഉതിരിപ്പൂക്കള്‍ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+