'പ്രായമുള്ളവര്‍ക്കാണ് ഞരമ്പ് രോഗം കൂടുതല്‍, ബസില്‍ നിന്ന് മോശം അനുഭവമുണ്ടായി'; ജാസ്മിന്‍ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ളൂവന്‍സറാണ് ജാസമിന്‍ ജാഫര്‍. യൂട്യബില്‍ മാത്രം മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബര്‍മാരാണ് ജാസ്മിനുള്ളത്. ജാസ്മിന്‍ പങ്കുവയ്ക്കുന്ന മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇതോടൊപ്പം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ജാസ്മിന്‍ വീഡിയോയിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ താന്‍ നേരിട്ട ചില ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ജാസ്മിന്‍. കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് ജാസ്മിന്‍ ഇതേ കുറിച്ച് തുറന്നുപറയുന്നത്.

ആ മോശം അനുഭവത്തെ കുറിച്ച്
പെട്ടെന്ന് പൊട്ടിത്തെറിക്കുകയോ പ്രതികരിക്കുകയോ ചെയ്ത അനുഭവത്തെ കുറിച്ച് പറയാന്‍ അവതാരക ചോദിച്ചപ്പോഴാണ് ജാസ്മിന്‍ തനിക്ക് നേരിട്ട മോശം അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞകത്. ജാസ്മിന്റെ വാക്കുകളിലേക്ക്....' ഒരു ദിവസം കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. ബസിലായിരുന്നു അന്ന് വീട്ടിലേക്ക് വന്നുകൊണ്ടിരുന്നത്. ബസിലൊക്കെ നല്ല തിരക്കായിരിക്കും.

ബസില്‍ അന്ന് സംഭവിച്ചത്
ആ സമയത്ത് നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മാറിനില്‍ക്കും. കുറച്ച് പ്രായമുള്ള ചേട്ടന്മാര്‍ക്കാണ് കൂടുതല്‍ പ്രശ്‌നം. നമ്മുടെ പുറകില്‍ വന്ന് ഇങ്ങനെ തട്ടുമ്പോള്‍ വിചാരിക്കും ബസിന്റെ തിരക്ക് കൊണ്ടാണെന്ന്. പക്ഷേ, നമ്മളെ മനപ്പൂര്‍വം തട്ടുന്നതാണെങ്കില്‍ നമുക്ക് അറിയാന്‍ സാധിക്കും. ഞാന്‍ തിരിഞ്ഞ് നിന്ന് നാല് വര്‍ത്തമാനം പറഞ്ഞു. എന്താണ് പറഞ്ഞതെന്ന് എനിക്ക് ഓര്‍മ്മയില്ല. ഇതോടെ അടുത്ത സ്റ്റോപ്പില്‍ തന്നെ ആ ചേട്ടന്‍ ഇറങ്ങിപ്പോയി.

ഇനി എന്തെങ്കിലും തൊട്ടിട്ട് വേണം
ആ സമയത്ത് വെറെ കുറച്ച് പയ്യന്മാരുണ്ടായിരുന്നു. അവന്മാര് നമ്മുടെ അടുത്തേക്ക് വരുമ്പോള്‍, നമ്മള്‍ അവന്മാരെ ഒന്നും പറയത്തില്ല. നമ്മളെ വേണ്ടാത്ത രീതിയില്‍ ടച്ച് ചെയ്യുമ്പോള്‍ നമുക്ക് അറിയാലോ. അന്ന് അവര് പറയുവാ, ഒന്ന് മാറിനില്‍ക്ക്, ഇനി എന്തെങ്കിലും തൊട്ടിട്ട് വേണം അവള് നാല് പറയാന്‍. അത് അവര്‍ക്ക് മനസിലാകണമെങ്കില്‍ അവരുടെ ആര്‍ക്കെങ്കിലും ആയിരിക്കണം അത് സംഭവിക്കേണ്ടത്.

പെങ്ങക്കോ, അമ്മയ്‌ക്കോ വരുമ്പോള്‍
ഞാന്‍ ഇറങ്ങാന്‍ നേരത്ത് ഞാന്‍ പറഞ്ഞിട്ട് പോയി. പെങ്ങക്കോ, അമ്മയ്‌ക്കോ വരുമ്പോള്‍ മനസിലാകും. നമ്മള്‍ പ്രതികരിച്ച് കഴിഞ്ഞാലും ആരും നമ്മളെ സപ്പോര്‍ട്ട് ചെയ്യില്ല. നമ്മള്‍ ബസില്‍ ഇരുന്ന് പ്രതികരിച്ചാല്‍ നമ്മള്‍ ആയി അഹങ്കാരി. അവള് എന്തായി കാണിക്കുന്നേ, അവളുടെ ആട്ടം കണ്ടോ..അങ്ങനയേ പറയുകയുള്ളൂ. ആരും നമ്മളെ സപ്പോര്‍ട്ട് ചെയ്യില്ലെന്ന് ജാസ്മിന്‍ പറയുന്നു.

പ്രായം മൂത്തവരെയാണല്ലോ
ഇതൊക്കെ കഴിച്ചില്ലെങ്കില്‍ വലിയ നഷ്ടമാണ്; കേരളത്തില്‍ എത്തിയാല്‍ കഴിക്കേണ്ട നാല് വിഭവങ്ങള്‍
കാരണം, അത് അങ്ങനെയാണ്, നമ്മളെക്കാള്‍ പ്രായം മൂത്തവരെയാണല്ലോ നമ്മള്‍ അങ്ങനെ പറയുന്നത്. നമ്മള്‍ ഇങ്ങനെ പ്രതികരിക്കുമ്പോള്‍, പ്രായത്തില്‍ മൂത്തവരയാണല്ലോ ഇങ്ങനെ പറയുന്നത് കേട്ടോ, എന്നാല്‍ അവര്‍ എന്താണ് ചെയ്തത് എന്ന മറ്റുള്ളവര്‍ക്ക് അറിയേണ്ട, അവര്‍ക്ക് അതൊരു പ്രശ്‌നമല്ലെന്ന് ജാസ്മിന്‍ പറയുന്നു.

മോശം കമന്റുകളെ കുറിച്ചും ജാസ്മിന്‍
സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശം കമന്റുകളെ കുറിച്ചും ജാസ്മിന്‍ പ്രതികരിച്ചു. തന്റെ മതാപിതാക്കളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ആള്‍ക്ക് ഒരു ദിവസം ചുട്ടമറുപടി നല്‍കിയെന്നും ജാസ്മിന്‍ പറഞ്ഞു. ഞാന്‍ അങ്ങനെ പറഞ്ഞതോടെ പിന്നെ ആ കമന്റ് കണ്ടിട്ടില്ല. നമ്മള്‍ പറഞ്ഞാല്‍ പിന്നെ പ്രശ്‌നമില്ല. നമ്മള്‍ തിരിച്ച് പ്രതികരിക്കില്ല എന്നൊരുറപ്പ് അവര്‍ക്കുണ്ട്. എനിക്ക് തിരിച്ച് പറഞ്ഞില്ലെങ്കില്‍ ഒരു സമാധാനം കിട്ടത്തില്ലെന്ന് ജാസ്മിന്‍ പറയുന്നു.












Click it and Unblock the Notifications