വാട്സാപ്പിൽ ഹിറ്റായ ഋതേഷ് ഇവിടെയുണ്ട്; തേടിയെത്തിയത് തമിഴിൽ നായക വേഷം!!!
മലയാളത്തിൽ അഭിനയിച്ച ഒരു ഗാനരംഗം വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ചപ്പോൾ അത് വലിയൊരു അപ്രതീക്ഷ സമ്മാനമാകുമെന്ന് ഒരു സിനിമതാരം വിചാരിച്ചിരുന്നില്ല. അതെ, അത് മറ്റാരുമല്ല, കാസർകോട് നീലേശ്വരം സ്വദേശി ഋതേഷിനാണ് മലയാള സിനിമയിൽ നിന്ന് തമിഴ് സിനിമയിലേക്കുള്ള എൻട്രി ലഭിച്ചിരിക്കുന്നത്. 'തീ' എന്ന അനിൽ വി നാഗ്രേന്ദൻ സംവിധാനം ചെയ്ത സിനിമയിലെ ഗാനത്തിലാണ് ഇദ്ദേഹം അഭിനയിച്ചത്. അതാണ്, തമിഴിലേക്കുള്ള വഴിത്തിരിവിന് കാരണമായത്.

പട്ടാമ്പി നിയോജക മണ്ഡലത്തിലെ നിയമസഭാംഗമായ മുഹമ്മദ് മുഹ്സിനാണ് 'തീ'യിൽ നായകനായെത്തുന്നത്. റിലീസിന് തയ്യാറെടുക്കുന്ന തുറമുഖം, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലും ഋതേഷ് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
കോളേജ് പഠനകാലത്ത് യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ നാടകങ്ങളിൽ അഭിനയിച്ചിരുന്ന ഋതേഷിന് സിനിമയോടടങ്ങാത്ത കമ്പം തുടങ്ങിയത് അന്ന് മുതലായിരുന്നു. അതാണ് പിന്നീട് മലയാള സിനിമയിലുപരി അതിർത്തി കടന്ന് തമിഴ് സിനിമയിലേക്ക് വരെ വഴിയൊരുക്കിയിരിക്കുന്നത്. ഒരു വാർത്താ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇദ്ദേഹം മനസ്സുതുറന്നത്.

'തീ' എന്ന മലയാളസിനിമയുടെ ഒരു ഗാനമാണ് ഋതേഷിൻ്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നത്. സിനിമയിലെ ഗാനരംഗം വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിച്ചതോടെയാണ് ഇദ്ദേഹത്തെ തേടി തെന്നിന്ത്യയിൽ നിന്ന് പോലും വിളിയെത്തിയിരിക്കുന്നത്. ശ്രദ്ധേയമായ അഭിനയത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഴിവിന് മുന്നിലേക്കാണ് മലയാള സിനിമ ലോകത്ത് നിന്ന് തമിഴ് സിനിമയിലേക്കുള്ള നായക സ്വപ്നം പൂവണിയുന്നത്.

പ്രശസ്ത സംവിധായകൻ അനിൽ വി നാഗേന്ദ്രൻ്റെ ചിത്രത്തിൽ നായകനാവുന്നതാകട്ടെ സാക്ഷാൽ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസ്സിനും. എംഎൽഎയോടൊപ്പമുള്ള സിനിമയുടെ ഭാഗമായതിൻ്റെ സന്തോഷവും ഋതേഷ് പ്രകടിപ്പിക്കുന്നുണ്ട്. വിവിധ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഗാനം കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് തീയേറ്ററിൽ റിലീസ് ചെയ്യാൻ കഴിയാതിരുന്നത്.

അതേസമയം, സന്തോഷ നിമിഷം പങ്കുവയ്ക്കാനെത്തിയ ഋതേഷ് തൻ്റെ സിനിമയിലൂടെയുള്ള കടന്നുവരവിനെയും ഓർത്തെടുത്തു. ആർമിയിൽ ചേരാൻ മോഹമായിരുന്ന താൻ സ്കൂൾ പഠനകാലത്ത് എൻസിസിയിൽ പ്രവർത്തിച്ചിരുന്നു. റിപ്പബ്ലിക് ഡേ പരേഡും, എൻസിസിയുടെ സി സർട്ടിഫിക്കറ്റും, മിലിട്ടറി ഡിഫൻസ് കോഴ്സും പാസായപ്പോൾ തന്നെ അത്തരത്തിലൊരു ആശയായിരുന്നു മനസ്സിൽ ഉരുണ്ടു കൂടിയിരുന്നതെന്ന് ഋതേഷ് പറയുന്നു.

പിന്നീട് സ്കൂൾ, കോളേജ് പഠനകാലം മുതൽ യൂണിവേഴ്സിറ്റി കലാമത്സരങ്ങളിൽ അടക്കം നാടകത്തിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണ് സിനിമയിലേക്കുള്ള താത്പര്യം ഏറുന്നത്. 2004 മുതൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന തന്നെ തേടി എന്നെങ്കിലും ഒരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയും മനസ്സിലുണ്ടായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു.
അഭിമുഖത്തിനിടെ, വാർത്താവതാരക ഘനഗാംഭീര്യം നിറഞ്ഞ ശബ്ദത്തെ കുറിച്ച് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് 'ഞാനൊരു പാവമാണെ, 'ഈ ശബ്ദമൊക്കെ ഇത് ഇങ്ങനെ തന്നെയാന്നെ' എന്ന ഋതേഷിൻ്റെ മറുപടിയും പ്രേക്ഷകരെ മറ്റൊരു തലത്തിൽ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്.

തമിഴ് സിനിമയിലേക്കുള്ള വഴിത്തിരിവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തീയുടെ സംവിധായകൻ തന്നെയാണ് തന്നോട് ഒരു ദിവസം രാവിലെ വിളിച്ചിട്ട് വാട്സാപ്പ് നോക്കിയോ എന്ന് ചോദിക്കുകയും ആ സർപ്രൈസ് തന്നെ അറിയിക്കുകയും ചെയ്തതെന്നും ഇദ്ദേഹം അഭിമുഖത്തിൽ മനസ്സുതുറക്കുന്നു. യഥാർത്ഥത്തിൽ അന്ന് കുറേ മാധ്യമ വാർത്തകളുടെ ലിങ്കുകൾ കണ്ടപ്പോൾ ഞെട്ടിപ്പോയി. തനിക്ക് ലഭിച്ച അംഗീകാരത്തെ വളരെ വലുതായാണ് കാണുന്നതായും ഋതേഷ് പറയുന്നു.
മാലാഖ ഭൂമിയിലേക്ക് ഇറങ്ങി വന്നതാണോ, വെള്ളയിൽ അതീവ സുന്ദരിയായി അഹാന; ചിത്രങ്ങൾ കാണാം


Click it and Unblock the Notifications