• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസിലെത്തിയവരെല്ലാം രക്ഷപ്പെട്ടോ? ബിഗ് ബോസ് മലയാളം താരങ്ങൾ ഇപ്പോൾ എന്താണ് ചെയ്യുന്നത്?

Google Oneindia Malayalam News

മലയാളത്തില്‍ ഇതുവരെ ബിഗ് ബോസ് ഷോ മൂന്ന് സീസണുകളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആദ്യ സീസണ്‍ വന്‍ വിജയമായിരുന്നു. രണ്ടാം സീസണ്‍ കൊവിഡ് കാരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഈയടുത്ത് അവസാനിച്ച മൂന്നാം സീസണ്‍ ഏറെ ജനപ്രിയമായിരുന്നു.

ഷോയിലെ ഭൂരിപക്ഷം താരങ്ങളും ജനപ്രീതി നേടി. വലിയ സ്വപ്‌നങ്ങളുമായി എത്തിയ താരങ്ങളുടെ ജീവിതം ബിഗ് ബോസിന് ശേഷം മാറി മറിഞ്ഞു. ബിഗ് ബോസിന് ശേഷം മൂന്നാം സീസണിലെ പ്രമുഖ താരങ്ങള്‍ ഇപ്പോള്‍ എന്ത് ചെയ്യുകയാണ്?

'ഒരു ഘട്ടം കഴിയുമ്പോള്‍ നമ്മുടെ തനിസ്വഭാവം പുറത്ത് വരും'; ബിഗ് ബോസ് താരം റിതു മന്ത്ര പ്രതികരിക്കുന്നു'ഒരു ഘട്ടം കഴിയുമ്പോള്‍ നമ്മുടെ തനിസ്വഭാവം പുറത്ത് വരും'; ബിഗ് ബോസ് താരം റിതു മന്ത്ര പ്രതികരിക്കുന്നു

1

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ വിജയിയായ സിനിമാ താരം മണിക്കുട്ടന്‍ അടക്കമുളള ഓരോരുത്തരും ഷോയിലേക്ക് എത്തിയത് വലിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും പേറിയാണ്. ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മത്സരാര്‍ത്ഥി ആയിരുന്നു ഏഞ്ചല്‍ തോമസ്. ആലപ്പുഴ സ്വദേശിനിയായ ഏഞ്ചല്‍ തോമസ് മോഡലും ആങ്കറും അധ്യാപികയുമൊക്കെയാണ്. ബിഗ് ബോസിന് ശേഷം ടിവി ഷോകളുമായി തിരക്കിലാണ് ഏഞ്ചല്‍ തോമസ്. ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍ എന്ന സെലിബ്രിറ്റി ഷോയിലാണ് ഏഞ്ചല്‍ ഒടുവിലായി പങ്കെടുത്തത്.

നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ

2

ബിഗ് ബോസില്‍ മികച്ച ഗെയിമര്‍ക്കുളള ട്രോഫി സ്വന്തമാക്കിയ മത്സരാര്‍ത്ഥി അനൂപ് കൃഷ്ണന്‍ ആയിരുന്നു. സിനിമയാണ് അനൂപിന്റെ സ്വപ്നം. ബിഗ് ബോസ് ടോപ് ഫൈവില്‍ ഇടം പിടിച്ച അനൂപ് കൃഷ്ണന്‍ അഞ്ചാം സ്ഥാനത്താണ് എത്തിയത്. ബിഗ് ബോസിന് ശേഷം അനൂപ് നായകനായി സിനിമ വരുന്നുണ്ട്. സീരിയല്‍ താരം കൂടിയായ അനൂപ് ആദ്യമായി അവതാരകന്‍ ആയിരിക്കുകയുമാണ്. സ്റ്റാര്‍ട്ട് മ്യൂസിക് എന്ന പരിപാടിയില്‍ സുചിത്ര നായര്‍ക്കൊപ്പമാണ് അനൂപ് കൃഷ്ണന്‍ അവതാരകനായി എത്തുന്നത്.

3

ബിഗ് ബോസിലെ ഏറ്റവും ജനപ്രിയനായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സായ് വിഷ്ണു. വളരെ സാധാരണമായ കുടുംബ പശ്ചാത്തലത്തില്‍ നിന്നും സിനിമ സ്വപ്‌നം കണ്ടാണ് സായ് വിഷ്ണു ബിഗ് ബോസിലേക്ക് എത്തുന്നത്. ബിഗ് ബോസില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ സായ് വിഷ്ണുവിന് സാധിച്ചു. ഏറെ നാളത്തെ സ്വപ്‌നമായ സ്വന്തമായ പ്രൊഡക്ഷന്‍ ഹൗസ് സത്യമാക്കിയിരിക്കുകയാണ് സായ് വിഷ്ണുവും സുഹൃത്തുക്കളും. അരുവി എന്നാണ് പ്രൊഡക്ഷന്‍ ഹൗസിന്റെ പേര്.

4

ബിഗ് ബോസിലെ ഏറ്റവും തന്ത്രശാലിയായ മത്സരാര്‍ത്ഥി എന്ന് അറിയപ്പെടുന്ന വ്യക്തിയാണ് കിടിലം ഫിറോസ്. ഷോയില്‍ ആറാം സ്ഥാനത്ത് ആണ് കിടിലം ഫിറോസ് എത്തിയത്. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് റേഡിയോ ജോക്കിയായും ജീവകാരുണ്യ പ്രവര്‍ത്തകനായും പ്രശസ്തനാണ് കിടിലം ഫിറോസ്. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ആരുമില്ലാത്ത അമ്മമാര്‍ക്ക് വേണ്ടി വയനാട്ടില്‍ ഒരു സനാഥാലയം ഒരുക്കുന്നതിന്റെ തിരക്കുകളിലാണ് കിടിലം ഫിറോസ്.

5

മോഡലും നടിയുമായ റിതു മന്ത്ര ബിഗ് ബോസ് മലയാളം മൂന്നാം സീസണിയെ ജനപ്രിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. മോഡലിംഗ് രംഗത്ത് സജീവമായ റിതു മന്ത്രയ്ക്ക് ബിഗ് ബോസിന് ശേഷം കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു. മാത്രമല്ല സിനിമയിലും റിതുവിനെ തേടി മികച്ച അവസരങ്ങള്‍ വരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഒരു തെലുങ്ക് ചിത്രത്തില്‍ റിതു അഭിനയിച്ചിരുന്നു. മലയാളത്തില്‍ രാജിവ് രവിയുടെ നിവിന്‍ പോളി ചിത്രം തുറമുഖത്തിലും റിതുവുണ്ട്.

6

ബിഗ് ബോസിന് ശേഷം ഫോട്ടോഷൂട്ടുകളുമായി തിരക്കിലാണ് സൂര്യ ജെ മേനോന്‍. ബിഗ് ബോസ് ഫൈനലില്‍ എത്താന്‍ സൂര്യയ്ക്ക് സാധിച്ചിരുന്നില്ല. എന്നാലും സൂര്യയ്ക്ക് ആരാധകര്‍ ഏറെയുണ്ട്. അടുത്തിടെയാണ് സൂര്യ തന്റെ പുസ്തകം പ്രസിദ്ധീകരിച്ചത്. അത് കൂടാതെ തമിഴ് സിനിമയിലും സൂര്യ ഭാഗ്യം പരീക്ഷിക്കുന്നു. സൂര്യ നായികയായി എത്തുന്ന നറുമുഖൈ എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് സൂര്യ തന്നെയാണ്.

7

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ എന്ന സ്വപ്‌നത്തോടെ ബിഗ് ബോസിലെത്തിയ മണിക്കുട്ടന്‍ ഈ സീസണിലെ വിജയിയായി. 75 ലക്ഷത്തിന്റെ ഫ്‌ളാറ്റ് ഒന്നാം സമ്മാനമായി ലഭിച്ചതോടെ സ്വന്തം വീട് എന്നുളള മണിക്കുട്ടന്റെ സ്വപ്‌നം സഫലമായി. മണിരത്‌നം ഒരുക്കിയ തമിഴ് ആന്തോളജി ചിത്രമായ നവരസയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സമ്മര്‍ ഓഫ് 92 എന്ന ഭാഗത്തില്‍ ഒരു പ്രധാന വേഷം മണിക്കുട്ടനാണ് ചെയ്തത്. പ്രിയദര്‍ശന്റെ തന്നെ ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ ആണ് മണിക്കുട്ടന്റേതായി ഇനി പുറത്തിറങ്ങാനുളളത്.

cmsvideo
  ആരാധകരുടെ സമ്മാനത്തിന് പേര് നല്‍കി മണിക്കുട്ടന്‍
  English summary
  What are these 7 stars of Bigg Boss Malayalam Season 3 doing now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X