ബിഗ് ബോസ് മലയാളം സീസൺ 4 ൽ വമ്പൻ ട്വിസ്റ്റ്? മോഹൻലാലിന് പകരം എത്തുക ഈ നടൻ?ആവേശത്തോടെ പ്രേക്ഷകർ
കൊച്ചി; ഒടുവിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 4 ആരംഭിക്കാനൊരുങ്ങുകയാണ്. മാർച്ചിൽ തന്നെ ഷോ തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചത്. കഴിഞ്ഞ ദിവസം പുതിയ സീസണിന്റെ ലോഗോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു.
ഇത്തവണ ഏറെ പുതുമ നിറഞ്ഞതായിരിക്കും ബിഗ് ബോസ് സീസൺ 4 എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പല ട്വിസ്റ്റുകളും ഷോയിൽ ഉണ്ടായേക്കുമെന്നുള്ള വിലയിരുത്തലുകളും ഉണ്ട്. ഇക്കൂട്ടിൽ ഷോയുടെ ആരാധകൻ തന്നെ മാറുമോയെന്ന ചോദ്യമാണ് ശക്തമായിരിക്കുന്നത്.

ബിഗ് ബോസ് മലയാളം ഷോയുടെ ഏഐറ്റവും ആകർഷകമായ ഘടകം എന്നത് നടൻ മോഹൻലാൽ തന്നെയാണ്. പ്രേക്ഷകരേയും മത്സരാർത്ഥികളേയും ഒരുപോലെ കൈയ്യിലെടുത്തുകൊണ്ടുള്ള മോഹൻലാലിന്റെ അവതരണങ്ങളും കൊച്ച് കൊച്ച് തമാശകളും എപ്പിസോഡിലെ ഓരോരുത്തരുടേയും പ്രകടനങ്ങളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും വീഴ്ചയുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുകയും ചെയ്യാറുണ്ട് മോഹൻലാൽ.

നാലാം സീസൺ പ്രഖ്യാപനം വന്നതോടെ ഇക്കുറിയും മോഹൻലാൽ തന്നെയായിരിക്കില്ലേ അവതാരകൻ എന്നാണ് പലരും ഉയർത്തുന്ന ചോദ്യം. നടന് സിനിമാ ജീവിത്തതിലെ പല തിരക്കുകളും ഉള്ളതിനാൽ അദ്ദേഹം മാറി നിൽക്കാൻ ഇടയുണ്ടെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.

മോഹൻലാലിന്റെ പുതിയ സിനിമകൾ, ഒപ്പം തന്നെ അദ്ദേഹം സംവിധാനം ചെയ്യാനിരിക്കുന്ന ബറോസ് ഇതൊക്കെ അണിയറിയിൽ ഒരുങ്ങുന്നതിനാൽ അദ്ദേഹം പരിപാടിയിൽ നിന്നും വിട്ട് നിന്നേക്കുമെന്ന തരത്തിലായിരുന്നു ചർച്ചകൾ. എന്നാൽ ഇത് സംബന്ധിച്ച് ചാനലോ നടനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിലവിൽ തമിഴ് ബിഗ് ബോസ് ഷോയിൽ നിന്നും നടൻ കമലഹാസൻ പിൻമാറിയതായി വർത്തകൾ വന്നിരുന്നു. അദ്ദേഹത്തിന് പകരം നടൻ ചിമ്പു ആണ് പുതിയ അവതാരകൻ. അത്തരത്തിലൊരു മാറ്റം മലയാളത്തിലും വന്നേക്കാമെന്നാണ് ചർച്ചകൾ. അങ്ങനെ വന്നാൽ രണ്ട് പേരുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.

നടൻമാരായ സുരേഷ് ഗോപിയുടേയും മുകേഷിൻറേയും പേരുകളാണ് ചർച്ചയായിരിക്കുന്നത്. നേരത്തേ കോടീശ്വരൻ എന്ന റിയാലിറ്റി ഷോ അവതരിപ്പിച്ച താരങ്ങളാണ് ഇരുവരും . മുകേഷിനെക്കാൾ സുരേഷ് ഗോപിയുടെ പേരിനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഊന്നൽ.

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയുടെ സീസണ്‍ 4 ലോഗോ പുറത്ത് വന്നപ്പോള്‍ 'അസതോ മ സദ് ഗമയ' എന്ന പാട്ടാണ് പശ്ചാത്തലമായി ഉണ്ടായിരുന്നത്. സുരേഷ് ഗോപി അഭിനയിച്ച ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലെ പാട്ടാണ് ഇത്. ഇതിന്റെ അടിസ്ഥാനത്തിൽ അവതാരകനായി സുരേഷ് ഗോപി എത്തിയേക്കുമെന്നും ചർച്ചയുണ്ട്.

എന്തായാലും മോഹൻലാലോ സുരേഷ് ഗോപിയോ ബിഗ് ബോസ് അധികൃതരോ ഇക്കാര്യത്തിൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. അതേസമയം മോഹൻലാൽ മാറി നിന്നാൽ അത് ഷോയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു കൂട്ടർ വാദിക്കുന്നത്. എന്നാൽ സുരേഷ് ഗോപി വന്നാൽ അദ്ദേഹം പെട്ടെന്ന് തന്നെ ഷോയുടെ ഭാഗമാകുമെന്നും പരിപാടിയുടെ റേറ്റിംഗ് കൂടുമെന്നും പറയുന്നവരുണ്ട്.

അതിനിടെ മോഹൻലാൽ തന്നെ എത്തിയാൽ അദ്ദേഹം തന്റെ പ്രതിഫലം ഇനിയും ഉയർത്തുമോയെന്നുള്ള ചർച്ചകളും ബിഗ് ബോസ് ആരാധകർക്കിടയിൽ ഉണ്ട്. കഴിഞ്ഞ സീസണിന് 18 കോടി രൂപയാണ് താരത്തിന് പ്രതിഫലമായി ലഭിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. അതിന് മുൻപുള്ള സീസണിന് 12 കോടിയും. ഒറ്റ സീസണിന് അപ്പുറം ആറ് കോടി പ്രതിഫലം ഉയർത്തിയ ലാൽ ഇക്കുറി 20 കടക്കുമോയെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. എന്തായാലും തങ്ങളുടെ പ്രിയപ്പെട്ട പരിപാടി കാണാൻ ഏറെ കാത്തിരിപ്പിലാണ് പ്രേക്ഷകർ.
Recommended Video
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?












Click it and Unblock the Notifications