മോഹന്‍ലാല്‍ വെറും ബിസിനസുകാരന്‍, നടനേയല്ല, തുറന്നടിച്ച് ഫിയോക്, മരയ്ക്കാറില്‍ വിവാദം
കൊച്ചി: തിയേറ്റര്‍ തുറന്ന് വലിയ ചിത്രങ്ങള്‍ ഓരോന്നായി റിലീസിന് ഒരുങ്ങുകയാണ്. എന്നാല്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ ഒടിടി റിലീസാകുമെന്നാണ് സൂചന. ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചതും ആ രീതിയിലാണ്. ആശീര്‍വാദ് ഫിലിംസിന്റെ തീരുമാനത്തിനെതിരെ ഫിയോക് രംഗത്ത് വന്നിരിക്കുകയാണ്.
മോഹന്‍ലാല്‍ എന്ന ബിസിനസുകാരനാണ് തീരുമാനത്തിന് പിന്നിലെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ തുറന്നടിച്ചു. ആമസോണ്‍ പ്രൈമുമായി മരയ്ക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനായി ചര്‍ച്ചകള്‍ തുടങ്ങിയെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ പറഞ്ഞിരുന്നു. റിലീസ് ഇനിയും നീട്ടാനാവില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം സൂഫിയും സുജാതയും ഒടിടിയില്‍ റീലിസിനായി പോയപ്പോള്‍ സിനിമ തിയേറ്ററില്‍ കാണാനുള്ളതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അതേയാളാണ് ഇന്ന് സ്വന്തം ചിത്രം ഒടിടിക്കായി നല്‍കിയിരിക്കുന്നത്. മരയ്ക്കാറിന് പിന്നില്‍ സാമ്പത്തിക കാര്യങ്ങള്‍ മാത്രമല്ല ഉള്ളത്. ആന്റണി പെരുമ്പാവൂര്‍ എന്ന ബിസിനസുകാരന്‍ മാത്രമല്ല അതിന്റെ പിന്നിലുള്ളത്. മോഹന്‍ലാല്‍ എന്ന കലാകാരനും അതിന് പിന്നിലുണ്ട്. പ്രതിഭാധനനായ ഒരു സംവിധായകനുമുണ്ട്. അണിയറയിലും അരങ്ങിലും ധാരാളം വ്യക്തിത്വങ്ങളുണ്ട്. ഇവരുടെ മുഖങ്ങളും പ്രകടനങ്ങളും മൊബൈല്‍ ഫോണിന്റെ സ്‌ക്രീനില്‍ കാണമോ അതോ ബിഗ് സ്‌ക്രീനില്‍ കാണണോ എന്ന് അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും വിജയകുമാര്‍ പറഞ്ഞു.

മോഹന്‍ലാല്‍ വലിയ നടനാണ്. അദ്ദേഹത്തിന്റെ വിസ്മയ പ്രകടനം മൊബൈലിലൂടെ ആരാധകര്‍ കാണുമെന്ന് കരുതുന്നില്ല. മോഹന്‍ലാല്‍ ഈ നീക്കത്തെ എതിര്‍ക്കാന്‍ കാരണം അദ്ദേഹം കലാകാരന്‍ എന്നതിനേക്കാള്‍ വലിയ ബിസിനസുകാരനായി എന്നത് കൊണ്ടാണ്. സൂഫിയും സുജാതയ്ക്കുമെതിരെ ആദ്യം രംഗത്ത് വന്നത് അദ്ദേഹമായിരുന്നു. സിനിമ തിയേറ്ററുകള്‍ക്ക് ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇവിടെ നിന്നാണ് അഭിപ്രായം മാറിയത്. തിയേറ്ററുകളുമായി ഇടപാട് നടന്നിട്ടുണ്ടെന്ന് ആമസോണിനെ അറിയിച്ചതാണ്.അഡ്വാന്‍സ് തിരിച്ചുകൊടുത്തത് പോലും അതുകൊണ്ടാണ്. രണ്ട്വര്‍ഷമായി തിയേറ്റര്‍ ഉടമകള്‍ വഞ്ചിക്കപ്പെടുകയാണെന്നും വിജയകുമാര്‍ പറഞ്ഞു.

നൂറ് കോടിയോളം ബജറ്റുള്ള ചിത്രമാണ് മരയ്ക്കാര്‍. മലയാളത്തിലെ തന്നെ ഏറ്റവും ബജറ്റേറിയ ചിത്രമായതിനാല്‍ നൂറ് ശതമാനം കപ്പാസിറ്റി വേണമെന്നാണ് ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ അങ്ങനൊരു തീരുമാനം എടുത്തിട്ടില്ല. നിലവില്‍ ചിത്രത്തിന്റെ എല്ലാ റൈറ്റ്‌സും വേള്‍ഡ് വൈഡ് വിറ്റുപോയതാണ്. ഹൈബ്രിഡ് റിലീസായി മാറ്റാന്‍ താല്‍പര്യമില്ലെന്നും ആന്റണി പറഞ്ഞിരുന്നു. എന്നാല്‍ തിയേറ്റര്‍ തുറക്കുമ്പോള്‍ വലിയ രീതിയില്‍ ആളുകളെ കൊണ്ടുവരാന്‍ ശേഷിയുള്ള ചിത്രം കൂടിയാണ് മരയ്ക്കാര്‍. എന്നാല്‍ കണ്ടന്റ് വിചാരിച്ചത്ര വന്നിട്ടില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. അതില്‍ മാത്രമാണ് ആശങ്കയുള്ളത്. എന്നാല്‍ കണ്ടന്റ് നല്ലതാണെങ്കില്‍ മലയാളത്തിലെ സര്‍വ്വകാല റെക്കോര്‍ഡിടും ചിത്രമെന്ന് ഉറപ്പാണ്.

2020 മാര്‍ച്ച് 26ന് ലോകത്താകെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് ചിത്രമാണ് മരയ്ക്കാര്‍. എന്നാല്‍ കൊവിഡിനെ തുടര്‍ന്നാണ് ചിത്രം വൈകിയത്. ചിത്രം തിയേറ്ററുകളുമായി കരാറിലെത്തിയതാണ്. അഡ്വാന്‍സും വാങ്ങിയിട്ടുണ്ട്. ഇതാണ് ഒടിടിക്ക് പോകുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്. 70 കോടി വരെ അണിയറ വൃത്തങ്ങള്‍ ചിത്രത്തിന്റെ ബജറ്റായി പറയുന്നത്. എന്നാല്‍ നൂറ് കോടിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബജറ്റ്. ആമസോണില്‍ നേരത്തെ മോഹന്‍ലാലിന്റെ ദൃശ്യം രണ്ടാം ഭാഗം നേരത്തെ റിലീസ് ചെയ്തിരുന്നു. ഇത് വമ്പന്‍ വിജയമായിരുന്നു. ലോകത്താകെ വന്‍ തരംഗമാവുകയും ചെയ്തു. ഇതാണ് മരയ്ക്കാറും ഒടിടിയിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നത്. വളരെ ചെറിയ ചെലവില്‍ തീര്‍ത്ത ദൃശ്യത്തിന് 25 കോടിയാണ് രൂപയാണ് ലഭിച്ചത്.

ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനായി വലിയ തുക വാങ്ങിയാല്‍ വിതരണക്കാര്‍ക്കോ തിയേറ്റര്‍ ഉടമകള്‍ക്കോ പണമൊന്നും നല്‍കേണ്ട എന്ന സൗകര്യം നിര്‍മാതാക്കള്‍ക്കുണ്ട്. നേരിട്ട് 25 കോടി രൂപ നിര്‍മാതാവിന് ലഭിക്കും. മാലിക്കും കോള്‍ഡ് കേസും കുരുതിയും ഒടിടിക്ക് പോയത് ഇക്കാരണങ്ങള്‍ കൊണ്ടാണ്. മരയ്ക്കാറിന് 80 കോടിയെങ്കിലും ലഭിക്കാതെ ഒടിടിക്ക് നല്‍കാനാവില്ല. കാരണം ലാഭം ചെറിയൊരു തുകയേ ഉണ്ടാവൂ. ഇത്രയും വലിയ ബജറ്റുള്ള ചിത്രമായതിനാല്‍ ചെറിയ ലാഭം ഒരു കമ്പനിയും പ്രതീക്ഷിക്കില്ല. വലിയ സാമ്പത്തിക ലാഭമാണ് പ്രതീക്ഷിക്കുക. എന്നാല്‍ നിലവിലെ മലയാള സിനിമയുടെ ക്യാന്‍വാസില്‍ ഇത്തരമൊരു ചിത്രം വിജയിപ്പിച്ചെടുക്കുക എളുപ്പമല്ല.

അതേസമയം തിയേറ്ററുകള്‍ക്ക് നല്‍കാതെ ഒടിടിയില്‍ മരയ്ക്കാര്‍ റിലീസ് ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്ന് ലിബര്‍ട്ടി ബഷീറും പറഞ്ഞിരുന്നു. ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് താല്‍പര്യമെന്ന് ആന്റണി പെരുമ്പാവൂരും പ്രിയദര്‍ശനും മോഹന്‍ലാലും നേരത്തെ പറഞ്ഞതാണ്. മോഹന്‍ലാലിന്റെ തന്നെ ട്വല്‍ത്ത് മാനും ബ്രോ ഡാഡിയും ഒടിടിയില്‍ പോകുമെന്നാണ് വിവരം. ഫിയോക്കിന്റെ യോഗത്തില്‍ നേരത്തെ നടന്‍ ദിലീപ് പറഞ്ഞത് ഇക്കാര്യമായിരുന്നു. ഒടിടിയെ മുന്നില്‍ കണ്ട് നിര്‍മിച്ച ചിത്രങ്ങളാണ് ഇതെന്നായിരുന്നു ദിലീപ് പറഞ്ഞത്. അതുകൊണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒടിടിക്ക് പോകുന്നതില്‍ തിയേറ്റര്‍ ഉടമകള്‍ അമര്‍ഷത്തിലാണ്.

സംസ്ഥാനത്ത് തിയേറ്റര്‍ തുറന്ന പശ്ചാത്തലത്തില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത യോഗം ഇന്ന് നടക്കുന്നുണ്ട്. മരയ്ക്കാര്‍ ഒടിടി നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങള്‍ ചര്‍ച്ചയിലെ പ്രധാന അജണ്ടയാണ്. സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ പ്രദര്‍ശനത്തിന് സിനിമ നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. നിര്‍മാതാക്കളുടെ സംഘടന ഇത് ഏകപക്ഷീയമാണെന്ന് പറയുന്നു. മോഹന്‍ലാല്‍ മരയ്ക്കാര്‍ സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തേണ്ടി വരുമെന്ന് ഉറപ്പാണ്. ആരാധകര്‍ അടക്കം മരയ്ക്കാറിനെ പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്.












Click it and Unblock the Notifications