മോഹന്‍ലാലിന്റെ 5 പടങ്ങള്‍, വരുമാനം 35 കോടി, ഖജനാവിലെത്തുന്നത് 50, മരക്കാറിലെ നീക്കത്തിന് പിന്നില്‍

കൊച്ചി: മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയാണ് ചിത്രം തിയേറ്ററിലേക്ക് എത്തിക്കുന്നതിന് വഴിയൊരുങ്ങിയത്. മരക്കാര്‍ മാത്രമല്ല മറ്റ് നാല് മോഹന്‍ലാല്‍ ചിത്രങ്ങളും തിയേറ്ററുകളിലേക്ക് തന്നെയാണ് എത്തുന്നത്. ഇതിന് പിന്നില്‍ കൃത്യമായ സര്‍ക്കാര്‍ വന്‍ പദ്ധതികളുണ്ട്.

പ്രധാനമായി സര്‍ക്കാരിലേക്ക് ലഭിക്കുന്ന നികുതിയാണ് മരക്കാറിന്റെ കാര്യത്തില്‍ ലക്ഷ്യമിട്ടത്. അത് മാത്രമല്ല വന്‍ ലാഭമാണ് ഇനിയുള്ള നാല് ചിത്രത്തിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇവര്‍ തിയേറ്ററില്‍ ക്ലിക്കിയാല്‍ ലഭിക്കുന്ന വരുമാനം വേറെയും ലഭിക്കും.

1

മോഹന്‍ലാലിന്റെ അഞ്ച് സിനിമകളാണ് ഒടിടിയില്‍ റിലീസ് ചെയ്യാനിരുന്നത്. മരക്കാറിന് പുറമേ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍, വൈശാഖിന്റെ പുതിയ ചിത്രം മോണ്‍സ്റ്റര്‍ എന്നിവയാണ് ഒടിടിയില്‍ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ഈ പാക്കേജ് ചിത്രങ്ങളുടെ കാര്യത്തില്‍ ഒടുവില്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. സര്‍ക്കാര്‍ ഇടപെട്ട് ഇത് തിയേറ്ററിലെത്തുകയായിരുന്നുവെന്ന് ഫിയോക് തന്നെ പറഞ്ഞ് കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന് വിനോദ നികുതി ഇനത്തില്‍ ലഭിക്കുക 35 കോടി രൂപയോളമാണ്. ഇത് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഇടപെട്ടത്. കേരളത്തില്‍ പല മേഖലയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ട്. അത് മറികടക്കാന്‍ നികുതികളില്ലാതെ പിടിച്ച് നില്‍ക്കാനാവില്ല.

2

ഇന്ധന നികുതി പോലും സര്‍ക്കാര്‍ കുറയ്ക്കാന്‍ തയ്യാറാവാത്തത് ഇത് കൊണ്ടാണ്. മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങള്‍ കൊണ്ട് സാംസ്‌കാരിക ക്ഷേമനിധി വിഹിതമായി പതിനഞ്ച് കോടിയോളം രൂപ ഖജനാവിലെത്തും. മൊത്തം 50 കോടി രൂപയാണ് സര്‍ക്കാരിന് ഇപ്പോള്‍ ഉറപ്പായിരിക്കുന്നത്. ഇതിലൂടെ സിനിമാ മേഖലയെ സജീവമാക്കി, കൂടുതല്‍ വരുമാനം കൊണ്ടുവരാനും സര്‍ക്കാരിന് ലഭിക്കും. മോഹന്‍ലാലിനെ പോലെ വമ്പനൊരു താരത്തിന് ഇത് സാധിക്കുമെന്ന് സിനിമാ മേഖലയ്ക്ക് നന്നായിട്ടറിയാം. കേരളത്തില്‍ പുലിമുരുകന്‍, ലൂസിസഫര്‍, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ വന്‍ ബിസിനസും മോഹന്‍ലാല്‍ ഉണ്ടാക്കി തന്നിരുന്നു. അതും കൂടി ഈ വിഷയത്തില്‍ പരിഗണിച്ചിട്ടുണ്ട്.

3

കുറുപ്പിന് ലഭിച്ച വന്‍ ബുക്കിംഗ് റെക്കോര്‍ഡ് ഒന്നാം ദിന കളക്ഷനും മരക്കാറെ തിയേറ്ററിലേക്ക് കൊണ്ടുവരുന്നതിന് സ്വാധീനിച്ചിട്ടുണ്ട്. തിയേറ്റര്‍ ഉടമകളോട് നേരത്തെ വെച്ച നിബന്ധനകളെല്ലാം ആന്റണി മയപ്പെടുത്തുകയും ചെയ്തു. നാലാഴ്ച്ച ചിത്രത്തിന് ഓപ്പണ്‍ റണ്ണും ലഭിക്കും. ഇതിലൂടെ കൂടുതല്‍ വരുമാനം നേടാനുള്ള സാധ്യത സര്‍ക്കാരിന് മുന്നില്‍ വേറെയുമുണ്ട്. മരയ്ക്കാര്‍ ലോകത്തെല്ലായിടത്തും മെയ് രണ്ടിന് റിലീസാവും. അതിലുപരി പ്രിയദര്‍ശനും മോഹന്‍ലാലും ചിത്രങ്ങള്‍ കണ്ടതോടെ വലിയ പ്രതീക്ഷയിലാണ്. അതാണ് ആന്റണി പെരുമ്പാവൂരിനെയും മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പ്രേരിപ്പിച്ചത്. ചിത്രത്തിന്റെ ബുക്കിംഗ് തുടങ്ങിയപ്പോള്‍ നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

4

ടിക്കറ്റ് ഒന്നിന് മൂന്ന് രൂപയാണ് ക്ഷേമനിധിയിലേക്ക് നല്‍കേണ്ടത്. ഇത് സര്‍ക്കാരിന് നല്ലൊരു വരുമാന മാര്‍ഗമാണ്. ഈ അഞ്ച് ചിത്രങ്ങള്‍ ചേര്‍ന്നാല്‍ ലഭിക്കുന്ന കളക്ഷനിലാണ് സര്‍ക്കാരിന്റെ നോട്ടം. ചുരുങ്ങിയത് 350 മുതല്‍ 375 കോടി രൂപ വരെ കളക്ഷന്‍ നേടാന്‍ ഈചിത്രങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇത് ഇനീഷ്യല്‍ കളക്ഷന്റെ കാര്യത്തിലുള്ള വിലയിരുത്തലാണ്. എന്നാല്‍ ഇവ വന്‍ വിജയം നേടാന്‍ വരെ സാധ്യതയുള്ളവയാണ്. ബ്രോ ഡാഡി സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് സുകുമാരനാണ്. പൃഥ്വിരാജ് മോഹന്‍ലാലിന്റെ നേരത്തെ ഇറങ്ങിയ ചിത്രം ലൂസിഫര്‍ വന്‍ വിജയമാക്കിയ സംവിധായകനാണ്. മലയാളത്തിലെ ആദ്യ 200 കോടി ചിത്രമാണിത്. അതുകൊണ്ട് പ്രതീക്ഷ വാനോളമാണ്.

5

മോഹന്‍ലാലിന് ആദ്യ നൂറു കോടി ചിത്രം സമ്മാനിച്ച പുലിമുരുകന്‍ എടുത്ത സംവിധായകന്‍ വൈശാഖിന്റെ സിനിമയാണ് ഇക്കൂട്ടത്തില്‍ പോകാനിരുന്ന മറ്റൊന്ന്. ഈ ചിത്രം ഇതുവരെയുള്ള ഹൈപ്പ് ചിത്രങ്ങളില്‍ ഏറ്റവും മുന്നിലാണ്. മോഹന്‍ലാലിന് ആറാംതമ്പുരാനും നരസിംഹവും പോലുള്ള എക്കാലത്തെയും വലിയ മാസ് ഹിറ്റുകള്‍ നല്‍കിയ ഷാജി കൈലാസാണ് എലോണ്‍ ഒരുക്കുന്നത്. ട്വല്‍ത്ത് മാന്‍ ഒരുങ്ങുന്നത് ഇന്ത്യയാകെ ചര്‍ച്ച ചെയ്ത ദൃശ്യം ഒരുക്കിയ ജീത്തും ജോസഫും. ഇങ്ങനെ നാല് ചിത്രത്തിന് പുറമേ മരക്കാറും കൂടി ഒടിടിക്ക് പോകാനിരുന്നതാണ് സര്‍ക്കാരിനെ ഇരുത്തി ചിന്തിപ്പിച്ചത്. ഇവ വന്‍ ബിസിനസ് നേടുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

6

അതേസമയം ചിത്രങ്ങള്‍ വന്‍ വിജയമായാല്‍ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനവും ആനുപാതികമായി ഉയരും. തിയേറ്ററുകളിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് സിനിമാ തിയേറ്ററുമായും മറ്റും ബന്ധപ്പെട്ട് നില്‍ക്കുന്ന മേഖലകള്‍ക്കും സാമ്പത്തികമായി ശക്തി പകരും. ഈ അഞ്ച്ചിത്രങ്ങള്‍ക്ക് പുറമേ പ്രിയദര്‍ശന്റെ തന്നെ ബോക്‌സര്‍ എന്ന ചിത്രവും ഒടിടിക്ക് പോകുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് ഒടിടി തീരുമാനം മാറ്റിയതും തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനുമുള്ള സാധ്യതയുണ്ടായത്. യഥാര്‍ത്ഥത്തില്‍ കുറുപ്പിന്റെ അദ്ഭുതപ്പെടുത്തുന്ന ബുക്കിംഗ് സര്‍ക്കാരിനെ ഞെട്ടിച്ചിരുന്നു. കൊവിഡ് സാഹചര്യത്തില്‍ 50 ശതമാനം കപ്പാസിറ്റിയില്‍ തിയേറ്ററില്‍ ആളുകള്‍ വരുന്നത് കുറയുമെന്നായിരുന്നു എല്ലാവരും കരുതിയത്.

7

പ്രതീക്ഷകളെ മുഴുവന്‍ തെറ്റിച്ചാണ് ആദ്യ ദിനത്തില്‍ കുറുപ്പ് മികച്ച പ്രകടനം നടത്തിയത്. പത്ത് കോടിയില്‍ അധികം ആദ്യ ദിനത്തില്‍ നേടിയെന്നാണ് കണക്ക്. മരക്കാര്‍ റിലീസ് ചെയ്യുമ്പോഴേക്ക് കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ കൊണ്ടുവന്നേക്കും. കൊവിഡ് സ്ഥിതി കൂടി പരിഗണിച്ചാവും തിയേറ്ററുകളില്‍ കാണികളുടെ പ്രവേശനത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുക. 50 ശതമാനം എന്നുള്ളത് 70 ശതമാനവും അവിടെ നിന്ന് നൂറ് ശതമാനവും കപ്പാസിറ്റി എന്ന നിലയിലേക്ക് എത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. 75 ശതമാനം സീറ്റുകളിലാവും അടുത്ത ഘട്ടത്തില്‍ പ്രവേശനം. കുറുപ്പിന് 50 ശതമാനം കപ്പാസിറ്റിയും വന്‍ ജനത്തിരക്കായിരുന്നു. ഇതോടെയാണ് കൂടുതല്‍ പേരെ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നത്.

8

രണ്ട് മണിക്കൂര്‍ കൊണ്ടാണ് മരക്കാര്‍ തിയേറ്ററില്‍ എത്തുന്നതിന് തീരുമാനമായത്. ആന്റണി പെരുമ്പാവൂരിനോടും മോഹന്‍ലാലിനോടും പ്രിയദര്‍ശനാണ് ഒറ്റയ്ക്കിരുന്ന് ഈ ചിത്രം കാണാന്‍ നിര്‍ദേശിച്ചത്. കരാര്‍ ഒപ്പുവെക്കാന്‍ മോഹന്‍ലാലും ആന്റണിയും തീരുമാനിക്കും മുമ്പായിരുന്നു ഇത്. ലിസിയുടെ ചെന്നൈ തിയേറ്ററില്‍ മോഹന്‍ലാലും സുചിത്രയും ആന്റണിയും ഈ ചിത്രം കണ്ടു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ പ്രിവ്യൂ കണ്ടത്. ചിത്രം കണ്ടതോടെയാണ് ഇവര്‍ ആകെ അമ്പരന്നത്. നഷ്ടം സഹിച്ചും തിയേറ്ററിലെത്തിക്കാമെന്ന് ആന്റണി മോഹന്‍ലാലിനോട് പറയുകയായിരുന്നു. താങ്ങാവുന്ന നഷ്ടമാണോ എന്ന് നോക്കുന്നു എന്ന് മാത്രമാണ് പ്രിയദര്‍ശനോട് ആന്റണി പറഞ്ഞത്. തിയേറ്ററില്‍ എത്തിക്കുമെന്നും ഉറപ്പ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+