കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിക്കെതിരെ തിയേറ്റര്‍ ഉടമകള്‍ കോടതിയിലേക്ക്, മരയ്ക്കാറിന് വാങ്ങിയ അഡ്വാന്‍സിന് പലിശ വേണം

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയില്‍ വീണ്ടും സംഘടനകള്‍ തമ്മിലുള്ള പോര് മുറുകുന്നു. മരയ്ക്കാര്‍ തിയേറ്റര്‍ റിലീസ് ഇല്ലാത്തതിനെതിരെ കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് തിയേറ്റര്‍ ഉടമകള്‍. കോടതിയില്‍ നിയമപോരാട്ടത്തിനാണ് തിയേറ്റര്‍ ഉടമകളുടെ തീരുമാനം. അതേസമയം മരയ്ക്കാര്‍ തിയേറ്ററില്‍ കാണുവാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, ആന്റണിയുടെ തീരുമാനം ഖേദകരമാണെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.

200 തിയേറ്ററുകള്‍ തന്നില്ല, മരയ്ക്കാര്‍ ഒടിടി റിലീസിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന200 തിയേറ്ററുകള്‍ തന്നില്ല, മരയ്ക്കാര്‍ ഒടിടി റിലീസിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന

നേരത്തെ മോഹന്‍ലാലിനെതിരെ അടക്കം രൂക്ഷമായ ഭാഷയിലായിരുന്നു വിജയകുമാര്‍ തുറന്നടിച്ചത്. വെള്ളിയാഴ്ച്ച തിയേറ്ററുകള്‍ തുറക്കാനിരിക്കെ ഇതും സാധ്യമാകുമോ എന്ന് ഉറപ്പില്ലെന്നും തിയേറ്റര്‍ ഉടമകള്‍ പറയുന്നു.

1

മരയ്ക്കാര്‍ ഒടിടിക്ക് നല്‍കുന്നത് തിയേറ്റര്‍ ഉടമകളെ ചൊടിപ്പിച്ചിരിക്കുകയാണ്. നിയപോരാട്ടവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. തിയേറ്റര്‍ ഉടമകൡ നിന്നും വാങ്ങിയ അഡ്വാന്‍സ് തുകയ്ക്ക് പലിശ നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന അടിയന്തര എക്‌സിക്യൂട്ടീവ് ചേരും. കഴിഞ്ഞ ദിവസം തിയേറ്ററുടമകള്‍ നിയമപോരാട്ടത്തിന്റെ സാധ്യത തേടി അഭിഭാഷകരെ കണ്ടിരുന്നു. രണ്ട് വര്‍ഷം മുമ്പ് അഡ്വാന്‍സ് തുക ആന്റണി പെരുമ്പാവൂര്‍ വാങ്ങിയിരുന്നു. ഇത് തിരിച്ചുനല്‍കി തുടങ്ങിയിട്ടുണ്ട്. ഇത് തിരിച്ചുനില്‍കി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പലിശ അടക്കം നിയമപോരാട്ടത്തിലൂടെ വാങ്ങിയെടുക്കാമെന്നാണ് തിയേറ്റര്‍ ഉടമകളുടെ പ്രതീക്ഷ.

2

മരയ്ക്കാറിനെ ഒടിടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കറും പറഞ്ഞു. ഒരു സിനിമ ഏത് രീതിയില്‍ റിലീസ് ചെയ്യണമെന്ന് നിര്‍മാതാവിന്റെ താല്‍പര്യമാണ്. 200 തിയേറ്ററില്‍ മിനിമം റണ്ണിനു വേണ്ടി കാത്തിരുന്നയാളാണ് ആന്റണി. എന്നാല്‍ 86 തിയേറ്ററുകളുടെ എഗ്രിമെന്റ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. മരയ്ക്കാര്‍ പോലുള്ള ചിത്രം 86 തിയേറ്ററിലാണോ റിലീസ് ചെയ്യേണ്ടത്. ആന്റണി അനുഭവിച്ചോട്ടെ എന്നാണോ തിയേറ്ററുകാര്‍ വിചാരിക്കുന്നത്. അങ്ങനെയാണ് ആന്റണിക്ക് സ്വന്തം തീരുമാനം എടുക്കേണ്ടി വന്നത്. അതില്‍ എന്തിനാണ് അമര്‍ഷപ്പെടുന്നത്. ഒരു നിര്‍മാതാവിനും വിതരണക്കാരനും നഷ്ടം സംഭവിക്കരുതെന്നാണ് സംഘടനയുടെ ആപ്തവാക്യമെന്നും സിയാദ് കോക്കര്‍ പറഞ്ഞു.

3

ആന്റണിയെ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പിന്തുണയ്ക്കുമെന്നും സിയാദ് കോക്കര്‍ വ്യക്തമാക്കി. അതേസമയം മരയ്ക്കാര്‍ ഒടിടിയില്‍ നിന്ന് മാറ്റി തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. മാന്യമായ ഡെപ്പോസിറ്റ് രണ്ട് വര്‍ഷം മുമ്പ് ആന്റണി വാങ്ങിയിരുന്നു. ഇപ്പോഴവര്‍ ഒടിടി മതിയെന്ന് പറയുന്നു. വലിയ തുക ഒടിടി ഓഫര്‍ ചെയ്തു കാണും. സിനിമയെന്നത് പണം മാത്രം അടങ്ങിയ കാര്യമാണ്. ഏത് നടനും സൂപ്പര്‍ താരമാകുന്നത് തിയ്യേറിലൂടെയാണ്. രണ്ട് വര്‍ഷം തുടര്‍ച്ചയായി ഇവരുടെ മുഖം തിയേറ്ററില്‍ വന്നില്ലെന്ന് പ്രേക്ഷകര്‍ മറന്നുപോകും. അവിടെ മറ്റാരെങ്കിലും വരും. ഏത് താരമായാലും താരസിംഹാസനത്തിലെത്താന്‍ തിയേറ്റര്‍ വേണമെന്നും വിജയകുമാര്‍ പറഞ്ഞു.

4

മരയ്ക്കാര്‍ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ഒടിടി എന്ന പ്ലാറ്റ്‌ഫോം ഇല്ലായിരുന്നു. അപ്പോഴെങ്ങനെയാണ് തിയേറ്ററില്‍ കളിപ്പിച്ചാല്‍ മുതലാവില്ലെന്ന് പറയുക. മോഹന്‍ലാല്‍ ഫാന്‍സ് അടക്കമുള്ളവര്‍ മരയ്ക്കാര്‍ ഒടിടിയിലേക്ക് പോകരുതെന്നാണ് ആഗ്രഹിക്കുന്നത്. വലിയ ക്യാന്‍വാസിലുള്ള ചിത്രം മൊബൈലില്‍ കണ്ടാല്‍ മത എന്ന് പറഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാനാവില്ല. ഓണസമയത്ത് 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റി ഉണ്ടായിരുന്നു. ആ സമയം തിയേറ്റര്‍ തുറന്നപ്പോള്‍ മരയ്ക്കാര്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയതാണ്. ഇപ്പോഴത്തേതിനും മോശമായിരുന്നു ആ സമയത്തെ സാഹചര്യം. അന്യഭാഷാ താരങ്ങള്‍ക്ക് ഒടിടിയില്‍ ഡിമാന്‍ഡ് ഇല്ലാത്തത് കൊണ്ടാണോ അവര്‍ ഒടിടിയിലേക്ക് പോകാത്തതെന്നും വിജയകുമാര്‍ ചോദിക്കുന്നു.

5

അല്ലു അര്‍ജുന്‍, വിജയ്, രജനീകാന്ത്, ചിരഞ്ജീവി എന്നിവരൊക്കെ വന്‍ ഡിമാന്‍ഡുള്ളവരാണ്. തിയേറ്ററുകളോടും സ്വന്തം പ്രേക്ഷകരോടും ഉള്ള കടപ്പാട് കൊണ്ടാണ് ഇവരൊന്നും ഒടിടിക്ക് പടം കൊടുക്കാതിരിക്കുന്നത്. മരയ്ക്കാര്‍ പ്രദര്‍ശിപ്പിക്കാനായി 80 തിയേറ്ററുകള്‍ മാത്രമേ എഗ്രിമെന്റ് ചെയ്ത് കൊടുക്കൂ എന്ന് ആന്റണി പറഞ്ഞതും ശരിയല്ല. 80 തിയേറ്റര്‍ വരെ എത്തിയപ്പോള്‍ ഓണത്തിന് പടം ഇറക്കാനാവില്ലെന്ന് ഉറപ്പായിരുന്നു. മൂന്നാഴ്ച്ചയ്ക്ക് മുമ്പേ എഗ്രിമെന്റുകളില്‍ ഒപ്പിടുന്നതും നിര്‍ത്തി. അല്ലെങ്കില്‍ എല്ലാവരും തിയേറ്റര്‍ കൊടുക്കുമായിരുന്നു. എഗ്രിമെന്റ് ഒപ്പിട്ടില്ലെന്ന് പയുന്നത് ബാലിശമാണ്. എല്ലാ തിയേറ്ററുകളിലും മരയ്ക്കാര്‍ കളിക്കാന്‍ തയ്യാറായിരുന്നു.

6

മരയ്ക്കാര്‍ ഇറക്കിയാല്‍ ലാഭകരമാകും എന്ന് തിയേറ്ററുകള്‍ക്ക് പറയാനാവില്ല. പ്രേക്ഷകരാണ് അത് തീരുമാനിക്കുന്നത്. സിനിമ നല്ലതാണെങ്കില്‍ ലാഭം നേടാം. മോശമാണെങ്കില്‍ നഷ്ടമാകും. മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ കഴിയുന്ന സിനിമയാണോ എന്ന് പടം എടുക്കുന്നവരാണ് പറയേണ്ടത്. അവരുടെ ആത്മവിശ്വാസമാണ് സിനിമ തിയേറ്ററില്‍ കൊണ്ടുവരേണ്ടത്. ചിലര്‍ മാത്രം സ്ഥിരമായി ഒടിടിക്ക് പടം കൊടുക്കുന്നതില്‍ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും എതിര്‍പ്പുണ്ട്. മരയ്ക്കാര്‍ ഒടിടിയിലേക്ക് പോയി കഴിഞ്ഞാല്‍ വിതരണക്കാര്‍ എന്ന വിഭാഗം തന്നെ ഇല്ലാതാവും. നിര്‍മാതാവ് തന്നെ ഒടിടിക്ക് പടം കൊടുക്കുമ്പോള്‍ പിന്നെന്തിനാണ് വിതരണക്കാര്‍.

7

തിയേറ്റര്‍ എല്ലാ പ്രവര്‍ത്തന സജ്ജമാണ്. നോ ടൈം ടു ഡൈ, വെനം 2, തമിഴ് ചിത്രം ഡോക്ടര്‍, മലയാല ചിത്രം സ്റ്റാര്‍, മിഷന്‍ സി എന്നിവ വെള്ളിയാഴ്ച്ച റിലീസ് ചെയ്യും. ദീപാവലി ചിത്രങ്ങളെല്ലാം നവംബര്‍ നാലാം തിയതി മുതല്‍ റിലീസായി തുടങ്ങും. നവംബര്‍ പന്ത്രണ്ടിന് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എത്തും. ജനങ്ങള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതിനാല്‍ വലിയ തോതില്‍ തിയേറ്ററിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും വിജയകുമാര്‍ പറഞ്ഞു. അതേസമയം റിലീസ് ആശങ്കയില്‍ നില്‍ക്കുകയാണ്. വെള്ളിയാഴ്ച്ച മലയാള സിനിമ റിലീസ് ചെയ്യുമെന്ന് പറയാനാവില്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരും അറിയിച്ചു. ഇവര്‍ മരയ്ക്കാറിനെ പിന്തുണച്ചിട്ടുണ്ട്.

8

ഇതിനിടെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ തുടക്കമിട്ടിട്ടുണ്ട്. മോഹന്‍ലാലിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും കാണുമെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. മരയ്ക്കാര്‍ ഇതുവരെ ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കിയതായി തനിക്ക് അറിയില്ല. എന്നാല്‍ അങ്ങനെ ചെയ്താല്‍ പിന്നീട് സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്നാണ് ഫിലിം ചേംബറിന്റെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹൈബ്രിഡ് റിലീസ് ഉണ്ടാവില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിട്ടുണ്ട്. വലിയ ചിത്രമായതിനാല്‍ പുലുമുരുകന്‍ പോലൊരു റിലീസാണ് ആശിര്‍വാദ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത്രയും റിലീസുകള്‍ ബാക്കി നില്‍ക്കുമ്പോള്‍ ഇത്രയും തിയേറ്ററുകള്‍ നല്‍കാനാവില്ലെന്ന് വ്യക്തമാണ്.

Recommended Video

cmsvideo
Marakkar-ഇനിയും കാത്തിരിക്കാനാകില്ലെന്ന് Antony Perumbavoor

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

ഗോസാവിക്കൊപ്പം സമീര്‍ വാങ്കഡെ, ആര്യന്‍ ഖാന്‍ കേസില്‍ നിന്ന് മാറ്റും, നിയമപോരാട്ടത്തിന് ഷാരൂഖ് ഖാന്‍ഗോസാവിക്കൊപ്പം സമീര്‍ വാങ്കഡെ, ആര്യന്‍ ഖാന്‍ കേസില്‍ നിന്ന് മാറ്റും, നിയമപോരാട്ടത്തിന് ഷാരൂഖ് ഖാന്‍

English summary
mohanlal's marakkar is in trouble, theatre owners taking legal action against antony perumbavoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X