Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദിര സര്‍ക്കാര്‍ യുഎസില്‍ നിന്നും പണം പറ്റി

വാഷിങ്ടണ്‍: ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അമേരിക്കയില്‍ നിന്ന് പണംപറ്റിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മുന്‍ യുഎസ് സെനറ്ററും 1973-75 കാലഘട്ടത്തില്‍ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ഡാനിയല്‍ പാട്രിക് മൊയ്‌നിഹാന്റെ കത്തുകളും കുറിപ്പുകളും അടങ്ങുന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.

അധികാരം നിലനിര്‍ത്താനുള്ള സഹായമായാണ് അമേരിക്ക പണം നല്‍കിയത്. ഇന്ത്യയില്‍ സിഐഎയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചെങ്കിലും ഇന്ദിര ഗാന്ധി സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും 'ഡാനിയല്‍ പാട്രിക് മൊയ്‌നിഹാന്‍: എ പോര്‍ട്രെയറ്റ് ഇന്‍ ലെറ്റര്‍ ഓഫ് ആന്‍ അമേരിക്കന്‍ വിഷനറി' എന്ന പുസ്തകത്തില്‍ പറയുന്നു. കേരളത്തിലെ ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ അമേരിക്ക പണമൊഴുക്കിയെന്ന വെളിപ്പെടുത്തലിലൂടെ വിവാദം സൃഷ്ടിച്ചയാളാണ് മൊയ്‌നിഹാന്‍.

വാഷിങ്ടണ്‍ ആസ്ഥാനമായുള്ള പീറ്റേഴ്‌സണ്‍ ഇന്‍സ്‌റിറ്റിയൂട്ടിലെ സ്റ്റീവന്‍ ആര്‍ വീസ്മാന്‍ എഡിറ്റ് ചെയ്ത പുസ്തകം ചൊവാഴ്ച പുറത്തിറങ്ങും.

1974 ഒക്ടോബര്‍ 28ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ സന്ദര്‍ശിച്ച അമേരിക്കന്‍ വിദേശ സെക്രട്ടറി ഹെന്റി കിസിഞ്ചറാണ് പണം കൈമാറിയതെന്ന് മൊയ്‌നിഹാന്റെ കുറിപ്പിലുണ്ട്.

മൊയ്‌നിഹാന്റെ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുമ്പു നടന്ന സംഭവങ്ങളെപ്പറ്റി അടിസ്ഥാനരഹിതമായ വിവരണങ്ങള്‍ അടങ്ങിയ പുസ്തകത്തിലെ പരാമര്‍ശങ്ങളോടു പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു ദില്ലിയില്‍ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+