ആദ്യമായി രാഷ്ട്രീയം തുറന്നുപറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്; മമ്മൂക്ക പറഞ്ഞതാണ് ശരി... മനസിലുള്ള ഇഷ്ടം ഇതാണ്
കൊച്ചി: ഹാസ്യത്തിലൂടെ വന്ന് ഗൗരവമുള്ള കഥാപാത്രങ്ങളില്‍ പ്രേക്ഷകരെ ഞെട്ടിച്ച മഹാ പ്രതിഭയാണ് നടന്‍ ഇന്ദ്രന്‍സ്. അഭിനയ രംഗത്തെത്തിയ ആദ്യ നാളുകളില്‍ നിറഞ്ഞ ഹാസ്യമായിരുന്നു എല്ലാ വേഷങ്ങളിലും. പ്രേക്ഷകര്‍ക്ക് കാണുമ്പോള്‍ തന്നെ ചിരി വരുന്ന കഥാപാത്രങ്ങള്‍. കാലം മാറിയപ്പോള്‍ ഇന്ദ്രന്‍സ് എന്ന നടന്റെ വേറൊരു മുഖമാണ് പ്രേക്ഷകര്‍ കാണുന്നത്.
പുതിയ കാലത്തിന്റെ കഥകൂടി ഇഴചേര്‍ത്ത് പറയുന്ന ഹോം എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായം വന്നിരിക്കുന്നു. ഈ വേളയില്‍ മനസിലുള്ള രാഷ്ട്രീയം തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ദ്രന്‍സ്. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. മമ്മൂക്ക പറഞ്ഞ രാഷ്ട്രീയം തന്നെയാണ് ശരി എന്ന് അദ്ദേഹം വിശദീകരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....
ഓണമാഘോഷിച്ച് നടി കീര്‍ത്തി സുരേഷ്; താരത്തിന്റെ അടിപൊളി ചിത്രങ്ങള്‍

പേര് സൂചിപ്പിക്കുംപോലെ തന്നെ വീടിന്റെ കഥയാണ് ഹോം. വീടുകളില്‍ സംഭവിക്കുന്ന വൈകാരിക നിമിഷങ്ങള്‍ ശരിക്കും അവതരിപ്പിക്കാന്‍ ഹോം അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്ന് പറയാം. ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഗൃഹനാഥന്റെ റോള്‍ ഗംഭീരമായിരിക്കുന്നു. ഒന്നിന് പിറകെ ഒന്നായി മികച്ച കഥാപാത്രങ്ങളുമായി ഇന്ദ്രന്‍സ് വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു എങ്കിലും ആ പഴയ കോമഡി കഥാപാത്രങ്ങളാണ് ഇഷ്ടമെന്ന് ഇന്ദ്രന്‍സ് സൂചിപ്പിക്കുന്നു.

വാട്‌സ്ആപ്പും ഫേസ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റഗ്രാമും മനുഷ്യ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന കാലമാണിത്. എന്നാല്‍ ഇതൊന്നും കാര്യമായി ശ്രദ്ധിക്കാത്ത താരമാണ് ഇന്ദ്രന്‍സ്. അദ്ദേഹം ഇത്തരം സൗകര്യങ്ങളുള്ള ഫോണ്‍ ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. ആവശ്യമുള്ളപ്പോള്‍ മക്കളോടും സഹപ്രവര്‍ത്തകരോടും പറയുകയാണ് ചെയ്യാറെന്നും ഇന്ദ്രന്‍സ് പ്രതികരിക്കുന്നു.

രാഷ്ട്രീയ നിലപാടുകള്‍ ഇല്ലാത്ത വ്യക്തികളില്ല. ചില താരങ്ങള്‍ അത് കൃത്യമായി തുറന്നുപറയും. എന്നാല്‍ മറ്റു ചിലര്‍ രാഷ്ട്രീയം പരസ്യമാക്കാറില്ല. ഇന്ദ്രന്‍സിനെ സംബന്ധിച്ചിടത്തോളം കൃത്യമായ രാഷ്ട്രീയമുണ്ട്. എന്നാല്‍ സിനിമാ രംഗത്ത് നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം സിനിമയാണ്. എങ്കിലും മനസിലുള്ള ഇഷ്ടം ഇടതുപക്ഷത്തോടാണ് എന്ന് ഇന്ദ്രന്‍സ് വ്യക്തമാക്കുന്നു.

മമ്മൂക്ക പറഞ്ഞ രാഷ്ട്രീയം തന്നെയാണ് ശരി എന്ന് ഇന്ദ്രന്‍സ് വിശദീകരിക്കുന്നു. എല്ലാവരുടെയും പിന്തുണയോടെയാണ് നമ്മള്‍ നില്‍ക്കുന്നത്. വ്യക്തിപരമായ കാര്യങ്ങളുണ്ടെങ്കില്‍ അത് നമ്മുടെ ഉള്ളിലിരിക്കട്ടെ. ആരേയും നോവിക്കാത്ത രാഷ്ട്രീയമാണ് വേണ്ടത്. നിലപാടുകള്‍ പറയേണ്ട ഘട്ടത്തില്‍ തുറന്നുപറയണം. എന്നാല്‍ ഇപ്പോള്‍ സിനിമയാണ് രാഷ്ട്രീയമെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കുന്നു.

മമ്മൂട്ടി ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ്. എങ്കിലും അദ്ദേഹം രാഷ്ട്രീയപരമായ അഭിപ്രായങ്ങള്‍ തുറന്നുപറയാറില്ല. സിഎഎ സമരം പോലുള്ള പല വിഷയങ്ങളിലും മമ്മൂട്ടി അഭിപ്രായം തുറന്നുപറയാത്തത് ചര്‍ച്ചയായിരുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അഭിപ്രായം പറഞ്ഞപ്പോഴും മമ്മൂട്ടിയുടെ മൗനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതര തെന്നിന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് തികത്തും വ്യത്യസ്തമായിരുന്നു മലയാള സിനിമാ ലോകം അടുത്ത കാലം വരെ. എന്നാല്‍ ഈയടുത്ത കാലത്തായി താരങ്ങള്‍ കൂടുതലായി രാഷ്ട്രീയത്തില്‍ ഇപെടാന്‍ തുടങ്ങിയിട്ടുണ്ട്. സുരേഷ് ഗോപി, കൃഷ്ണകുമാര്‍, ഭീമന്‍ രഘു, കൊല്ലം തുളസി എന്നിവരെല്ലാം ബിജെപിയുമായി സഹകരിക്കുന്നതും കേരളക്കര കണ്ടു.

ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, സലീം കുമാര്‍, ജഗദീഷ് തുടങ്ങിയ താരങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനൊപ്പവും മുകേഷ്, ഇന്നസെന്റ് തുടങ്ങിയവര്‍ ഇടതുരാഷ്ട്രീയത്തിനൊപ്പവും പ്രകടമായി നിലകൊള്ളുന്നു. സിനിമയും രാഷ്ട്രീയവും ഒരുപോലെ കൊണ്ടുപോകുന്ന നടനാണ് ഗണേഷ് കുമാര്‍. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിക്കാതെ നില്‍ക്കുന്നവരാണ് കൂടുതല്‍ താരങ്ങളും.












Click it and Unblock the Notifications