അത്തരം കാര്യങ്ങളില്‍ ചെവി കൊടുക്കാറില്ല; 'വാരിയംകുന്നന്' ചോദ്യത്തിന് പൃഥ്വിരാജ് നല്കിയ മറുപടി ഇങ്ങനെ
ദുബായ്: സംവിധായകന് ആഷിക് അബു ഒരുക്കാന്‍ തീരുമാനിച്ച വാരിയംകുന്നന് എന്ന സിനിമ ഉപേക്ഷിച്ചത് മാസങ്ങള്‍ക്ക് മുമ്പ് വലിയ വാര്‍ത്തയായിരുന്നു. പൃഥ്വിരാജിനെ നായികനാക്കിയാണ് ആഷിക് അബു ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരുന്നത്. ആഷിക് അബുവും പൃഥ്വിരാജും ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.
പിന്നീട് എന്തുകൊണ്ടോ ചിത്രം ഉപേക്ഷിക്കപ്പെട്ടു. ഇക്കാര്യത്തില്‍ ഇതുവരെ നടന് പൃഥ്വിരാജ് ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ദുബായില്‍ നടന്ന ഒരു പരിപാടിയില്‍ അദ്ദേഹത്തോട് മാധ്യമപ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യമുന്നയിച്ചു. വളരെ കൃത്യമായ കാഴ്ചപ്പാട് വച്ചുള്ള മറുപടി പൃഥ്വിരാജ് നല്കി. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രഖ്യാപിച്ച വേളയില്‍ തന്നെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വാരിയംകുന്നന് സിനിമക്കെതിരെ രംഗത്തുവന്നിരുന്നു. പൃഥ്വിരാജ് പിന്മാറണമെന്ന് ചില സംഘടനാ നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അന്ന് പതിയെ വിവാദങ്ങള്‍ കെട്ടടങ്ങി. ഒരു വര്‍ഷം മുമ്പായിരുന്നു ഇതെല്ലാം. കഴിഞ്ഞമാസമാണ് പൃഥ്വിരാജും ആഷിക് അബുവും ചിത്രത്തില്‍ നിന്ന് പിന്മാറി എന്ന വാര്‍ത്ത വന്നത്.

ഒട്ടേറെ പ്രത്യേകതകളുണ്ടായിരുന്നു വാരിയംകുന്നന് എന്ന സിനിമയക്ക്. ചരിത്രപരമായി വലിയ പ്രാധാന്യമുള്ളതാണ് എന്നതാണ് ആദ്യമായി എടുത്തുപറയേണ്ടത്. 1921ല്‍ ഏറനാട്ടില്‍ ശക്തമായ ബ്രിട്ടീഷ്-ജന്മി വിരുദ്ധ സമരങ്ങളില്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത വ്യക്തിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഇദ്ദേഹത്തിന്റെ കഥയായിരുന്നു വാരിയംകുന്നന്. പൃഥ്വിരാജ് ആണ് വാരിയംകുന്നനായി എത്തേണ്ടിയിരുന്നത്.

അതിനെല്ലാം പുറമെ, ആഷിക് അബുവും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടായിരുന്നു. ലോകം അടക്കി ഭരിച്ച ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്ത് മലയാളരാജ്യം എന്ന സ്വതന്ത്ര്യരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നു എന്നാണ് ആഷിക് അബു അറിയിച്ചിരുന്നത്. മലബാര്‍ സമരത്തിന്റെ 100ാം വാര്‍ഷികത്തില്‍ ചിത്രീകരണം തുടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു.

കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ സിക്കന്ദര്‍, മൊയ്തീന് എന്നിവരാണ് സിനിമ നിര്‍മിക്കാന്‍ തയ്യാറായത്. ഇവരുമായുള്ള അഭിപ്രായ ഭിന്നതയാണ് സിനിമയില്‍ നിന്ന് പിന്മാറാന് കാരണം എന്നാണ് ആഷിക് അബു സൂചിപിച്ചത്. വിക്രമിനെ നായകനാക്കിയാണ് ആദ്യം ചിത്രം നിര്‍മാതാക്കള്‍ ആലോചിച്ചത്. പിന്നീടാണ് ആഷിക് അബുവിലേക്കും പൃഥ്വിരാജിലേക്കും എത്തിയത്.

സിനിമയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം തന്റേതല്ലെന്ന് പൃഥ്വിരാജ് ദുബായില്‍ പറഞ്ഞു. ഭ്രമം എന്ന സിനിമയുടെ റിലീസിന്റെ ഭാഗമായി ദുബായില്‍ എത്തിയതായിരുന്നു പൃഥ്വിരാജ്. മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവെയാണ് താരം ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ആ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ ഞാനല്ല. അവരാണ് ഇതിനോട് മറുപടി പറയേണ്ടതെന്നും പൃഥ്വിരാജ് പറഞ്ഞു.

വാരിയംകുന്നനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇക്കാര്യം ശ്രദ്ധിച്ചിരുന്നോ എന്നും മാധ്യമപ്രവര്‍ത്തകര്‍ പൃഥ്വിരാജിനോട് ചോദിച്ചു. തന്റെ വ്യക്തി-കലാ ജീവിതത്തെ കുറിച്ച് പുറത്തുള്ളവര്‍ എന്ത് പറയുന്നു എന്നതിന് ചെവി കൊടുക്കാറില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. അതേസമയം, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി മൂന്ന് ചിത്രങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

പിടി കുഞ്ഞുമുഹമ്മദ്, ഇബ്രഹിം വേങ്ങര, അലി അക്ബര്‍ എന്നിവരാണ് വാരിയംകുന്നനുമായി ബന്ധപ്പെട്ട സിനിമകളെടുക്കുന്നത്. ഇതില്‍ അലി അക്ബറിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ട് ആഴ്ചകളായി. സോഷ്യല്‍ മീഡിയ വഴി പണം പിരിച്ചാണ് അലി അക്ബര്‍ സിനിമ ഒരുക്കുന്നത്. മറ്റു വാരിയംകുന്നനില്‍ നിന്നും വ്യത്യസ്തമായി കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കിയാണ് അലി അക്ബര്‍ സിനിമ ഒരുക്കുന്നത്.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications