മമ്മൂട്ടിയും ദിലീപും ഭാവനയും മാത്രമല്ല പേര് മാറ്റിയത്; ലെനയും മാറ്റം വരുത്തി... നടിയുടെ പേര് ഇനി ഇങ്ങനെ
കൊച്ചി: ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുന്ന കാലം കഴിഞ്ഞു. പേരില്‍ പലതുമുണ്ട്. പേരാണ് നമ്മെ തിരിച്ചറിയുന്നതിനുള്ള ആദ്യ വഴി എന്ന തിരിച്ചറിവാണോ എന്നറിയില്ല, ആദ്യ പേരുകള്‍ മാറ്റിയ ഒട്ടേറെ പ്രമുഖരുണ്ട്. പ്രത്യേകിച്ച് സിനിമാ രംഗത്ത്. ജയനും പ്രേം നസീറും സത്യനും മമ്മൂട്ടിയും ദിലീപും നയന്‍താരയും ഭാവനയും ഉള്‍പ്പെടെ ഒട്ടേറെ താരങ്ങള്‍ ഈ ശ്രേണിയില്‍ കാണാം.
ചിലര്‍ പേര് മൊത്തമായി മാറ്റി. മറ്റു ചിലര്‍ പേരിലെ അക്ഷരങ്ങളില്‍ മാറ്റം വരുത്തി. ദിലീപിന്റെ കാര്യം ഏറെ രസകരമാണ്. അദ്ദേഹം ആദ്യം പേര് മാറ്റി, പിന്നീട് പേരിലെ സ്‌പെല്ലിങിലും മാറ്റം വരുത്തി. ഏറ്റവും ഒടുവില്‍ പേരില്‍ മാറ്റം വരുത്തിയിരിക്കുന്നത് നടി ലെനയാണ്. അതിന്റെ കാരണവും നടി വിശദീകരിച്ചു....

പല താരങ്ങളുടെയും ആദ്യ പേര് മിക്കവര്‍ക്കും അറിയില്ല. ഇനി ആ പേര് പറഞ്ഞാല്‍ തിരിച്ചറിയുകയുമില്ല. മാറ്റം വരുത്തിയ പേരിലാണ് പലരും അറിയപ്പെടുന്നത്. ജീവിതത്തില്‍ ഭാഗ്യം വരാന്‍ വേണ്ടി പേര് മാറ്റിയവര്‍ നിരവധിയാണ്. കേള്‍ക്കുമ്പോള്‍ ആകര്‍ഷണം തോന്നാന്‍ വേണ്ടി പേര് മാറ്റിയ താരങ്ങളും കുറവല്ല. ചിറയിന്‍കീഴിലെ അബ്ദുല്‍ ഖാദറിനെ അറിയുന്ന എത്ര പേരുണ്ടാകും. പക്ഷേ, പ്രേം നസീര്‍ എന്ന് കേട്ടാല്‍ അറിയാത്തവരില്ല.

തിക്കുറിശ്ശിയാണ് പ്രേം നസീര്‍ എന്ന പേര് അദ്ദേഹത്തിനിട്ടത്. മാനുവലിന്റെയും ലില്ലിയമ്മയുടെ മകന്‍ മാനുവല്‍ സത്യനേശനെ ആര്‍ക്കും അറിയില്ല. എന്നാല്‍ സത്യന്‍ എന്ന നടനെ അറിയാത്തവരില്ല. കൊല്ലം സ്വദേശിയായ കൃഷ്ണന്‍ നായരെ അറിയുമോ എന്ന് ചോദിച്ചാല്‍ എത്ര പേരുണ്ടാകും. എന്നാല്‍ ജയന്‍ എന്ന നടനെ മറക്കാന്‍ മലയാളിക്ക് സാധിക്കില്ല.

പികെ കുഞ്ഞാലുവാണ് ബഹദൂര്‍ ആയി മാറിയത്. പദ്മദളാക്ഷന്‍ കുതിരവട്ടം പപ്പു ആയി മാറി. പപ്പുവിന് പേര് നിര്‍ദേശിച്ചത് വൈക്കം മുഹമ്മദ് ബഷീര്‍ ആണെന്നത് മറ്റൊരു കാര്യം. ജയന് പേര് നിര്‍ദേശിച്ചത് ജോസ് പ്രകാശും. ദിലീപിന്റെ പേര് നേരത്തെ ഗോപാലകൃഷ്ണന്‍ പത്മനാഭന്‍ എന്നായിരുന്നു. അടുത്ത കാലത്തായി അദ്ദേഹം പേരിന്റെ ഇംഗ്ലീഷ് അക്ഷരത്തില്‍ മാറ്റം വരുത്തുകയും ചെയ്തു.

ആദ്യകാല പ്രശസ്ത നടി ഷീലയുടെ പേര് ക്ലാര എന്നായിരുന്നു. സരസ്വതി ദേവിയാണ് പിന്നീട് ശാരദയായി മാറിയത്. ലക്ഷ്മി ഭാരതി പേര് മാറ്റി ജയഭാരതിയായി. മമ്മൂട്ടിയുടെ മുഴുവന്‍ പേര് നീണ്ടുകിടക്കുന്നു. മുഹമ്മദ് കുട്ടി ഇസ്മായില്‍ പാണിപ്പറമ്പില്‍ എന്നായിരുന്നു. സിംപിളായി മമ്മൂട്ടി എന്ന് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ മലയാള സിനിമയുടെ ആള്‍രൂപമായി മാറി.

ജയറാമിന്റെ ഭാര്യയാകും മുമ്പേ മലയാളികള്‍ക്ക് സുപരിചിതയാണ് നടി പാര്‍വതിയെ. അവരുടെ യഥാര്‍ഥ പേര് അശ്വതി കുറുപ്പ് എന്നായിരുന്നു. ആശ കേളുണ്ണി നായരാണ് പിന്നീട് രേവതിയായി മാറിയത്. പ്രശസ്ത നടി ഉര്‍വശിയെ അറിയാത്തവരില്ല. എന്നാല്‍ കവിത രഞ്ജിനി എന്ന് പറഞ്ഞാല്‍ എത്ര പേര്‍ക്ക് അവരെ തിരിച്ചറിയാന്‍ സാധിക്കും. ഡയാന മറിയം കുര്യനാണ് നയന്‍താരയുടെ യഥാര്‍ഥ പേര് എന്നറിഞ്ഞാല്‍ ആരും അതിശയിക്കും.
ഭാവനയെ അതിസുന്ദരിയാക്കി മഞ്ജുവാര്യരുടെ ക്ലിക്ക്; ആ വാക്കുകള്‍ വൈറല്‍... കാണാം ചിത്രങ്ങള്‍

നടി ഭാവനയുടെ ആദ്യ പേര് കാര്‍ത്തിക മേനോന്‍ എന്നായിരുന്നു. നമ്മള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലത്തിയ കാര്‍ത്തിക മേനോന്‍ പിന്നീട് ഭാവന എന്നറിയപ്പെടാന്‍ തുടങ്ങി. ഭാവനയുടെ ആദ്യ പേര് ഇന്ന് ആര്‍ക്കും ഓര്‍മയില്‍ പോലുമുണ്ടാകില്ല. ഗോപിക എന്ന നടിയെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഗേളി ആന്റോ എന്നായിരുന്നു നടിയുടെ ആദ്യ പേര്. ധന്യ നായരാണ് പിന്നീട് നവ്യ നായരായി മാറിയത്. രഖിത രാജേന്ദ്ര കുറുപ്പ് അറിയപ്പെട്ടത് ഭാമ എന്ന പേരിലാണ്.

ലെന പേര് പൂര്‍ണമായും മാറ്റിയിട്ടില്ല. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ പേരിനൊപ്പം ഒരു 'എ' കൂടി അധികം ചേര്‍ത്തു. സ്‌പെല്ലിങില്‍ മാത്രമാണ് മാറ്റം വരുത്തിയത്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് ലെന പേരില്‍ മാറ്റം വരുത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ ലെന പേരിലെ മാറ്റം പരസ്യമാക്കുകയും ചെയ്തു. ഭാഗ്യം പ്രതീക്ഷിച്ചുള്ള നടിയുടെ തീരുമാനം സാധ്യമാകട്ടെ എന്ന് ആരാധകര്‍ ആശംസിക്കുകയും ചെയ്തു. സംവിധായകന്‍ ജോഷി, ഇംഗ്ലീഷിലെഴുതുന്ന പേരിനൊപ്പം ഒരു വൈ കൂടി അധികം ചേര്‍ത്തത് അടുത്തകാലത്താണ്.












Click it and Unblock the Notifications