Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദിര്‍ഷയ്ക്ക് പിന്നിലാര്? പണം എവിടെ നിന്ന്... അന്വേഷിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്, ഈശോ വേണ്ട

കോട്ടയം: സംവിധായകന്‍ നാദിര്‍ഷക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്. നാദിര്‍ഷയുടെ പുറത്തിറങ്ങാനിരിക്കുന്ന രണ്ട് സിനിമകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ദിലീപ് നായകനാകുന്ന കേശു ഈ വീടിന്റെ നാഥന്‍, ജയസൂര്യ നായകനാകുന്ന ഈശോ എന്നീ ചിത്രങ്ങളുടെ പേര് മാറ്റണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സമീപ കാലത്ത് ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെ സിനിമാ മേഖലയില്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന സംശയവും നേതാക്കള്‍ പങ്കുവച്ചു. നാദിര്‍ഷയുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍ എംഎല്‍എ പിസി ജോര്‍ജ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയിരികുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

1

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുടെ പേര് മാറ്റണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് അഡ്വ. പിപി ജോസഫ് ആവശ്യപ്പെട്ടു. ഈശോ ക്രൈസ്തവര്‍ക്ക് ദൈവമാണ്. ആ പേരില്‍ സിനിമ ഇറക്കരുത്. ഈശോ ഈ വീടിന്റെ ഐശ്വര്യം എന്ന ബോര്‍ഡുകള്‍ വീടുകളില്‍ വിശ്വാസികള്‍ വയ്ക്കാറുണ്ട്. സമാനമായ പേരാണ് കേശു ഈ വീടിന്റെ നാഥന്‍ എന്നത് എന്നും നേതാക്കള്‍ പറഞ്ഞു.

2

സിനിമയുടെ ഉള്ളടക്കം എന്ത് എന്നത് വിഷയമല്ല. പേരിനെതിരെയാണ് പ്രതിഷേധം. സിനിമയില്‍ പറയുന്നത് നല്ല കാര്യങ്ങളാണെങ്കിലും ആ പേര് ഉപയോഗിക്കാന്‍ പാടില്ല. തോക്കും രക്തവും ആണ് ഈശോയുടെ ട്രെയിലര്‍ പുറത്തിറക്കിയപ്പോള്‍ കാണുന്നത്. വിശ്വാസികളെ അവഹേളിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആരോപിച്ചു.

3

ഈശോ സിനിമ നിരോധിക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണം. സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. സിനിമാ മേഖലയില്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. നേരത്തെ ആമേന്‍ എന്ന സിനിമ വന്നിരുന്നു എങ്കിലും തങ്ങള്‍ എതിര്‍ത്തിരുന്നില്ലെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പറയുന്നു.

4

നാദിര്‍ഷയുടെ പിന്നില്‍ ചിലരുണ്ടെന്നാണ് സംശയം. അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയും ഇത്തരത്തില്‍ സിനിമാ മേഖലയില്‍ നിന്ന് ആക്രമണം നടക്കുന്നുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു. ക്രൈസ്തവര്‍ക്കെതിരായ നീക്കത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ധര്‍ണ നടത്താന്‍ കത്തോലിക്കാ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

5

യേശുവിനെയും ക്രൈസ്തവ വിശ്വാസത്തെയും അപമാനിക്കുന്നതിനുള്ള നീക്കമാണ് നാദിര്‍ഷ നടത്തുന്നത് എന്നാണ് ആരോപണം. വിഷയത്തില്‍ പ്രതികരണവുമായി നാദിര്‍ഷ തന്നെ രംഗത്തുവന്നിരുന്നു. കഥാപാത്രങ്ങളുടെ മാത്രം പേരുകളാണിത്. സിനിമ ഇറങ്ങിയ ശേഷം മതവിശ്വാസം വ്രണപ്പെട്ടുവെന്ന് തോന്നിയാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ് എന്നാണ് നാദിര്‍ഷ പ്രതികരിച്ചത്.

6

ക്രൈസ്തവരെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കുറച്ച് സിനിമാക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പിസി ജോര്‍ജ് പറയുന്നു. മലയാള സിനിമയിലെ മിക്ക ഗുണ്ടകളുടെയും പേര് ക്രൈസ്തവ പേരുകളാകും. അവന്റെ കഴുത്തില്‍ ഒരു കുരിശും കാണും. ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. ഒരു മതത്തെയും അപമാനിക്കുന്നത് അംഗീകരിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

7

ക്രൈസ്തവ സമൂഹത്തെ അപമാനിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ ചില സിനിമാക്കാര്‍ ഇറങ്ങിയിട്ടുണ്ട്. ആരും ചോദിക്കില്ല എന്ന തോന്നലാണ് ഇത്തരക്കാര്‍ക്ക്. നാദിര്‍ഷയെയും കൂട്ടരെയും ഞാന്‍ വിടില്ല. ഇവരെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ. നാദിര്‍ഷയെ പോലൊരാള്‍ ഇങ്ങനെ ചെയ്തല്ലോ എന്നതില്‍ വിഷമമുണ്ട്. ഒരു തിയ്യറ്ററിലും പ്രദര്‍ശിപ്പിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. നാദിര്‍ഷ സിനിമയുടെ പേര് മാറ്റുമെന്ന് കഴിഞ്ഞ ദിവസം വിനയന്‍ അറിയിച്ചിരുന്നു.

നടി മിയയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍; അമ്മയായ ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+