'എണ്ണിനോക്കാതെ വലിയൊരു നോട്ട് കെട്ട് കൈയ്യില്‍ തന്നു!! സ്‌നേഹപൂര്‍വം മടക്കി... വിശിഷ്ട അതിഥി'
ബിഗ് ബോസിലെത്തുന്നതിന് മുമ്പ് തന്നെ ഏവര്‍ക്കും സുപരിചിതനാണ് കിടലം ഫിറോസ്. ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്കൊരു കൂടൊരുക്കണമെന്ന ചിന്തയുമായിട്ടാണ് അദ്ദേഹം ബിഗ്‌ബോസിലെത്തിയത്. ആദ്യാന്തം വരെ ബിഗ് ബോസില്‍ നിറഞ്ഞുനിന്ന ഫിറോസ്, ഷോ കഴിഞ്ഞതിന് ശേഷം തന്റെ ലക്ഷ്യപൂര്‍ത്തീകരണ വഴി വേഗത്തിലാക്കി. സനാഥാലയത്തിന്റെ പിറവി അങ്ങനെയാണ്.
ക്യാന്‍സര്‍ ബാധിതരായാല്‍ ശേഷമുള്ള കാലം ആശുപത്രിയില്‍ കിടന്ന് കൂടുതല്‍ പ്രയാസമനുഭവിക്കാന്‍ ആര്‍ക്കും താല്‍പ്പര്യം കാണില്ല. അത്തരത്തിലുള്ളവര്‍ക്ക് വീടിന്റെ പ്രതീതി ജനിപ്പിക്കുന്ന ഒരു താമസ കേന്ദ്രം ഒരുക്കിയിരിക്കുകയാണ് കിടിലം ഫിറോസ്. സോഷ്യല്‍ മീഡിയയില്‍ സനാഥാലയത്തിന്റെ ഓരോ കഥകളും അദ്ദേഹം വിവരിക്കാറുണ്ട്.
കഴിഞ്ഞ ദിവസം ഒരു അപ്രതീക്ഷിത അതിഥി വന്ന കാര്യമാണ് ഫിറോസ് ഏറ്റവും ഒടുവില്‍ പറഞ്ഞത്. അത് മറ്റാരുമല്ല, ബോബി ചെമ്മണ്ണൂരാണ്. സനാഥാലയത്തിലെ ഓരോ കാര്യങ്ങളും ചോദിച്ചറിഞ്ഞ ബോബി ചെമ്മണ്ണൂര്‍ സന്ദര്‍ശകരുടെ പുസ്തകത്തില്‍ എഴുതിയത് ഇങ്ങനെ... നിങ്ങളെന്നെ ഇഷ്ടം കൊണ്ട് കീഴടക്കി. അതിഥി എത്തിയ ശേഷമുള്ള കാര്യങ്ങള്‍ ഫിറോസിന്റെ വാക്കുകളിലൂടെ അറിയാം. ഫിറോസിന്റെ കുറിപ്പ് ഇങ്ങനെ...

തീരെ പ്രതീക്ഷിക്കാതെ ഒരതിഥി കടന്നുവന്നു ഇന്ന് സനാഥാലയത്തിൽ !
വെളുത്ത വസ്ത്രത്തിൽ SANADHALAYAM can care ന്റെ തൂവെള്ള അകത്തളങ്ങളിലേക്ക് അദ്ദേഹം വിനയത്തോടെ ,സ്നേഹത്തോടെ ,സന്തോഷത്തോടെ നടന്നു കയറി .ഞങ്ങളൊരുക്കിയ കാൻസർ കെയർ ഹോം നെ അത്ഭുതം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് !!

പോസിറ്റീവ് എനർജി തുളുമ്പി നിറയുകയായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും .എത്രയോ ഉയരങ്ങളിൽ നിലകൊള്ളുന്ന മനുഷ്യനാണ് .പക്ഷേ അതി ലളിതമായി അദ്ദേഹമൊരു തെന്നൽ പോലെ വന്നുപോയി !!
കാൽ കഴുകി കയറുന്ന കിണ്ടി മുതൽ
നന്ദുവിന്റെ ആകാശം ലൈബ്രറിയുടെ ഇടനാഴി മുതൽ
വേസ്റ്റായി പോകാവുന്ന വസ്തുക്കൾ കൊണ്ട് നിർമിച്ച പൂന്തോട്ടം മുതൽ
തികയാത്തവന് ആവശ്യത്തിന് എടുക്കാനുള്ള ഉരുളി മുതൽ
കൂടും ,ഇടവും ,വീൽ ചെയർ friendly പാർക്കും കണ്ട് ഒരുപാട് വിടർന്ന കണ്ണുകളുമായി അദ്ദേഹം തിരികെ പോയി .

ോകാനൊരുങ്ങിയപ്പോൾ പെർസെടുത്ത് എണ്ണിനോക്കാതെ വലിയൊരു നോട്ട് കെട്ട് കൈക്കുമ്പിളിൽ വച്ചു തന്നു .എന്താവശ്യത്തിനും ഒപ്പമുണ്ട് എന്ന് പറഞ്ഞു .ആ പണം അദ്ദേഹത്തിന്റെ വലിയമനസാണെന്ന് ബഹുമാനപൂർവ്വം മനസ്സിലാക്കിക്കൊണ്ട് വിനയത്തോടെ തിരികെ നൽകി !!!
ഒരു നിമിഷം സ്തബ്ധനായ പോലെ തോന്നി അദ്ദേഹം !!!
ചിലവുകൾ വരും .വച്ചോളൂ എന്ന് ആയി അദ്ദേഹം .

നിലവിൽ നമുക്ക് ലഭ്യമാകേണ്ട എല്ലാ ഫർണിച്ചറും ,ഗൃഹോപകരണങ്ങളും ,മാസ സാധനങ്ങളും ഇന്നിപ്പോ നാട്ടുകാരൊക്കെ തന്നു .സത്യത്തിൽ ഇന്നീ പണത്തിന് ആവശ്യമില്ലാത്തത് കൊണ്ട് മാത്രമാണ് .എവിടെ ആവശ്യം വരുന്നുവോ അപ്പൊ ആ സാധനത്തിന്റെ ആവശ്യമുണ്ട് എന്ന് നേരിട്ടറിയിക്കാം .
സാധനമായി എത്തിച്ചു തന്നാൽ മതിയെന്ന് കേട്ടപ്പോൾ ആ കണ്ണുകൾ പിന്നെയും വിടർന്നു .
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

ഒപ്പമുണ്ട് എന്ന് മാത്രം പറഞ്ഞദ്ദേഹം മനസ് നിറഞ്ഞു "സ്നേഹത്തിന്റെ പുസ്തകത്തിൽ "(സന്ദർശകരുടെ അഭിപ്രായം രേഖപ്പെടുത്തുന്ന പുസ്തകമാണ് )ഇങ്ങനെ കുറിച്ചു :
"നിങ്ങളെന്നെ ഇഷ്ടം കൊണ്ട് കീഴടക്കി !!!!"
Boche യെ സ്ഥാപനത്തിലേക്ക് നയിച്ച പ്രിയ സുഹൃത്ത് ,സനാഥാലയം ടീം മെമ്പർ കൂടിയായ
@Subhra issac Stein
നോട് ഒരുപാട് നന്ദി .
പരക്കട്ടെ പ്രകാശ












Click it and Unblock the Notifications