ആ പ്രണയത്തിന് വേണ്ടി 3 വർഷത്തോളും ബാക്കിയുള്ള ജോലിയും ലക്ഷങ്ങളും കളഞ്ഞു: രജിത് കുമാർ
കാലടി ശ്രീ ശങ്കര കോളേജിലെ ബോട്ടണി അധ്യാപകനായിരുന്ന രജിത് കുമാർ പ്രസംഗ വേദികളിലൂടെയാണ് ആദ്യം മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനാവുന്നത്. വലിയൊരു ജനവിഭാഗം ഈ പ്രസംഗങ്ങളില്‍ അകൃഷ്ടരായപ്പോള്‍ ഇദ്ദേഹത്തിന്റെ വാക്കുകളിലെ സ്ത്രീവിരുദ്ധതയും ആശാസ്ത്രീയതയും ചൂണ്ടിക്കാട്ടി പലരും രംഗത്ത് എത്താന്‍ തുടങ്ങി.
ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികള്‍ ഓടിച്ചാടി നടന്നാല്‍ ഗർഭപാത്രം തിരിഞ്ഞുപോകും എന്നടക്കമുള്ള വാദങ്ങളായിരുന്നു രജിത് കുമാറിനുണ്ടായിരുന്നത്. ഇദ്ദേഹത്തിനെതിരായ പരാതികള്‍ ശക്തമായതോടെ സർക്കാർ തലത്തില്‍ തന്നെ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്തു.

നരച്ച താടിയും മുടിയും നീട്ടി വളർത്തി പ്രസംഗവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു രജിത് കുമാറിനെ പിന്നീട് കാണുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3 വേദിയിലാണ്. അപ്പോഴേക്കും തന്റെ താടി പൂർണ്ണമായി കളഞ്ഞ അദ്ദേഹം മുടി മൊത്തം കറുപ്പിക്കുകയും ചെയ്തിരുന്നു. രൂപത്തില്‍ മാറ്റം വരുത്തിയെങ്കിലും തന്റെ മുന്‍ നിലപാടുകള്‍ അദ്ദേഹം ബിഗ് ബോസിലും തുടരുകയും ചെയ്തു.

ബിഗ് ബോസിലൂടെ വലിയൊരു പ്രേക്ഷക നിരയെ ഉണ്ടാക്കിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. ഒരു സമയത്ത് ഈ ആരാധകരുടെ ഇടപെടലിനേയും രീതികളേയും അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും നിരവധി ചർച്ചകളായിരുന്നു സോഷ്യല്‍ മീഡിയ രംഗത്ത് നടന്നത്. സഹമത്സരാർത്ഥിയെ ശാരീരികമായി നേരിട്ടെന്ന ആരോപണം ഉയർന്നതിന് പിന്നാലെ പാതിവഴിയില്‍ വെച്ച് രജിത് കുമാറിന് ഷോയില്‍ നിന്നും പുറത്ത് പോരേണ്ടി വരികയും ചെയ്തു.

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ താരം സിനിമ മേഖല കേന്ദ്രീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ പ്രവർത്തിക്കുന്നത്. അദ്ദേഹം അഭിനയിച്ച ഏതാനും ചിത്രങ്ങള്‍ ഇതിനോടകം പുറത്ത് വരികയും ചെയ്തിട്ടുണ്ട്. ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ഈശോയാണ് രജിത് കുമാർ അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം.
Eye Health: കണ്ണാണ്, സൂക്ഷിക്ഷണം; അലസത പാടില്ല: കണ്ണിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം, എന്ത് പാടില്ല

ഇപ്പോഴിതാ സിനിമ മേഖലയോടുള്ള അഭിനിവേഷവും അതിന് താന്‍ സ്വീകരിച്ച കടുത്ത തീരുമാനങ്ങളും വ്യക്തമാക്കുകയാണ് രജിത് കുമാർ. ഒരു വിദ്യാലയത്തിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ മേഖലയെന്ന പുതിയ ഫീല്‍ഡിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. ആ മേഖലയില്‍ പൂർണ്ണമായി സമർപ്പിക്കാന്‍ വേണ്ടിയാണ് കോളേജ് അധ്യാപക ജോലിയില്‍ നിന്നും വിരമിച്ചതെന്നും രജിത് കുമാർ പറയുന്നു.

ജോലിയില്‍ രണ്ട് മൂന്ന് വർഷവും അത് വഴി കുറേ ലക്ഷങ്ങളുമുണ്ട്. സിനിമയെ പ്രണയിക്കാന്‍ വേണ്ടിയാണ് അതെല്ലാം കളഞ്ഞത്. അഭിനയത്തിന് വേണ്ടി ഹാർഡ് വർക്ക് ചെയ്ത ആള്‍ മമ്മൂക്കയാണോ ദുല്‍ഖറാണോയെന്ന് നമ്മള്‍ ചിന്തിക്കുക. മമ്മൂക്കയാണ് അഭിനയത്തിനായും സിനിമ മേഖലയില്‍ എത്താനും കഷ്ടപ്പെട്ടത്. മമ്മൂട്ടിയില്‍ നിന്നും അഭിനയത്തിന്റെ ജീനുകള്‍ കൃത്യമായി ദുല്‍ഖറിലെത്തി. അത് അദ്ദേഹത്തിന് ആക്ടിവേറ്റ് ചെയ്താല്‍ മതി.

പ്രണവിലും ഇതേ ജീനുകളുണ്ട്. അദ്ദേഹത്തിന് താല്‍പര്യം മറ്റ് മേഖലകളായതിനാല്‍ അത് ജ്വലിപ്പിക്കുന്നില്ലന്നേയുള്ളു. വിനീത് ശ്രീനിവാസന്റെ കാര്യം നോക്കൂ, പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും കാര്യം നോക്കൂ. അങ്ങനെ നോക്കിയാല്‍ പ്രഗല്‍ഭരായ പലരേയും കാണാം. പ്രഗല്‍ഭരായ പലരുടേയും മക്കള്‍ക്ക് എളുപ്പം ഉയരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അവർ വേണ്ടെന്ന് വെച്ചാല്‍ അത് സാധ്യമാവാതെ പോവുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications