വിളിപ്പുറത്ത് ഞാനുണ്ട്; മുന്‍ ഭര്‍ത്താവിനോട് ഭാഗ്യലക്ഷ്മി പറഞ്ഞത്... ബിഗ് ബോസില്‍ കരഞ്ഞതിന്റെ കാരണം
ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ തുടക്കത്തില്‍ ശ്രദ്ധിക്കപ്പെട്ട മല്‍സരാര്‍ഥിയായിരുന്നു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പ്രതീക്ഷിച്ചിരുന്ന പോലെ അല്ല ബിഗ് ബോസിലെ കാര്യങ്ങള്‍ എന്ന് പിന്നീട് ഭാഗ്യലക്ഷ്മി പലപ്പോഴും പറഞ്ഞിരുന്നു. പാരവെപ്പും കുശുമ്പുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ഇടമായാണ് ബിഗ് ബോസിനെ അവര്‍ കാണുന്നത്. ഷോയില്‍ നിന്ന് പുറത്തുപോയ മറ്റുചില മല്‍സരാര്‍ഥികളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
ബിഗ് ബോസ് ഷോയുടെ ഭാഗമായിരിക്കവെയാണ് ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്ത വന്നത്. അന്ന് ബിഗ് ബോസില്‍ വച്ച് കരഞ്ഞതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഭാഗ്യലക്ഷ്മി...

കൊവിഡ് പ്രതിസന്ധിക്കിടെ ബിഗ് ബോസ് ഷോ എത് സമയവും നിര്‍ത്തേണ്ടി വരുമെന്ന തോന്നല്‍ നിലനിര്‍ത്തി കൊണ്ടാണ് സീസണ്‍ 3 കടന്നുപോയത്. 100 ദിവസം പൂര്‍ത്തിയാക്കാന്‍ ബിഗ് ബോസിന് സാധിച്ചില്ല. തമിഴ്‌നാട്ടില്‍ രോഗ വ്യാപനം കൂടിയതിനെ തുടര്‍ന്ന് അധികൃതരുടെ നിര്‍ദേശ പ്രകാരം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. പ്രേക്ഷകരുടെ വോട്ടിങിലൂടെ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ബിഗ് ബോസില്‍ നിന്ന് പുറത്തുവന്ന ഫിറോസ് ഖാന്‍-സജ്‌ന ദമ്പതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഷോയിലെ പാരവയ്പ്പും മറ്റും എടുത്തുപറഞ്ഞിരുന്നു. കാര്യക്ഷമമായ ഒന്നും ബിഗ് ബോസില്‍ ഇല്ല എന്നാണ് ഇവരുടെ നിലപാട്. ഷോയുടെ ആദ്യ ഘട്ടത്തില്‍ ഭാഗ്യലക്ഷ്മി ഏറെ ശ്രദ്ധിക്കപ്പെട്ട മല്‍സരാര്‍ഥിയായിരുന്നു. ഷോയില്‍ പങ്കെടുക്കുന്നതിന് മുമ്പേ പ്രശസ്തയായ ഭാഗ്യലക്ഷ്മി തന്നെയായിരുന്നു മല്‍സരാര്‍ഥികളില്‍ സീനിയര്‍.

മുന്‍ ഭര്‍ത്താവ് മരിച്ചതറിഞ്ഞപ്പോള്‍ ബിഗ് ബോസില്‍ വച്ച് ഭാഗ്യലക്ഷ്മി കരഞ്ഞു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന് പിന്നിലെ കാരണം അവര്‍ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു. വളരെ ബോള്‍ഡായി കാണുന്ന വ്യക്തിയാണ് ഭാഗ്യലക്ഷ്മി. തന്റേതായ നിലപാടുകള്‍ എല്ലാകാര്യത്തിലുമുള്ള വ്യക്തി. പക്ഷേ, ഷോയില്‍ ഇമോഷണലായിട്ട് കണ്ടതിനെ കുറിച്ചുള്ള ചോദ്യത്തോടാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.

ഫൈറ്റ് ചെയ്യാന്‍ ഒരു പ്രചോദനമായിരുന്നു മുന്‍ ഭര്‍ത്താവ് എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഇപ്പോള്‍ അദ്ദേഹമില്ല. ബിഗ് ബോസ് ഹൗസില്‍ വളരെ ഡിപ്രഷനായിരുന്നു. ഭക്ഷണമെല്ലാം വളരെ കുറച്ചാണ് അവിടെ കഴിച്ചിരുന്നത്. ആ ഒരു മാനസിക അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് മുന്‍ ഭര്‍ത്താവിന്റെ മരണ വിവരം വരുന്നത്. ശാരീരികമായി വയ്യ എന്നറിഞ്ഞപ്പോള്‍ ബിഗ് ബോസില്‍ പോകുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ ചെന്നു കണ്ടിരുന്നു എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

ഞാനും മക്കളും പോന്നതിന് ശേഷം അദ്ദേഹത്തെ നോക്കാന്‍ ആരുമുണ്ടായിരുന്നില്ല. കുട്ടികളുമായി നല്ല ബന്ധമുണ്ടാക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഞങ്ങള്‍ മൂന്ന് പേരും ഇവിടെയുണ്ട്. എന്ത് വേണമെങ്കിലും ചെയ്യാം. ആശുപത്രിയില്‍ പോകാനും നോക്കാനുമെല്ലാം വേണ്ടത് ചെയ്യാം. ഞാനുണ്ട് ഒരു വിളിപ്പുറത്ത് എന്നും മുന്‍ ഭര്‍ത്താവിനെ കാണാന്‍ പോയ വേളയില്‍ പറഞ്ഞിരുന്നു എന്ന് ഭാഗ്യലക്ഷ്മി ഓര്‍ത്തെടുത്തു.

എത്രയോ പേര്‍ സഹായം ചോദിച്ച് വിളിക്കാറുണ്ട്. സാധ്യമാകുന്ന സഹായങ്ങള്‍ ചെയ്യാറുണ്ട്. ആ സാഹചര്യത്തില്‍ ഇദ്ദേഹത്തെ സഹായിക്കുന്നതിനും എനിക്ക് തടസമൊന്നുമുണ്ടായിരുന്നില്ല. വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും പിന്നീട് വിളിച്ചതൊന്നുമില്ല. ബിഗ് ബോസില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഒരു വാര്‍ത്ത വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. കാരണം അത്രയും മോശമായ ഒരു ആരോഗ്യാവസ്ഥയിലാണ് അവസാനം കണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ടോപ്‌ലെസ് ആയി നടി ഇഷ ഗുപ്ത; നാണമില്ലേ എന്ന് കമന്റ്... ചര്‍ച്ചയായി പുതിയ ചിത്രങ്ങള്‍

പ്രതീക്ഷിച്ചിരുന്നെങ്കിലും വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. ഒരു ദുഃഖ വാര്‍ത്തയുണ്ട് എന്ന വിവരം അറിഞ്ഞപ്പോള്‍ ആര്‍ക്കാണ്, എന്താണ് സംഭവിച്ചത് എന്നാണ് ആലോചിച്ചത്. പിന്നീടാണ് മുന്‍ ഭര്‍ത്താവ് മരിച്ചു എന്ന വിവരം കൈമാറിയത്. അദ്ദേഹത്തിന്റെ ഒറ്റപ്പെടല്‍ ചിന്തിച്ചു. പഴയ കാലത്തെ കുറിച്ച് ഓര്‍ത്തു. നല്ലതായി ഒന്നും ഓര്‍ക്കാനില്ല. അദ്ദേഹത്തിന്റെ അമ്മയെ കുറിച്ച് ആലോചിച്ചു. അവരുടെ കുടുംബത്തില്‍ അടുത്തിടെ പല മരണങ്ങളും സംഭവിച്ചിരുന്നു. അതെല്ലാം ആലോചിച്ചാണ് എനിക്ക് സങ്കടം വന്നത്. സ്‌നേഹം എന്നില്‍ നിന്ന് പോയികഴിഞ്ഞിരുന്നു. പക്ഷേ, ഒരാളെ സഹായിക്കാന്‍ സ്‌നേഹം ആവശ്യമില്ല. മനസില്‍ കരുണയുണ്ടായാല്‍ മതിയെന്നും ഭാഗ്യലക്ഷ്മി പറയുന്നു.












Click it and Unblock the Notifications