ബാബു ആന്റണി ഉടക്കി; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പൊളി ഫിറോസ്... ആ സംഭവം വെളിപ്പെടുത്തി ബിഗ് ബോസ് താരം

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയാണ് പൊളി ഫിറോസ് എന്നറിയപ്പെടുന്ന ഫിറോസ് ഖാന്‍. ഷോ പൂര്‍ണമാകുന്നതിന് മുമ്പ് തന്നെ അദ്ദേഹം പുറത്തായെങ്കിലും അതിന് ശേഷവും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്നു. ബിഗ് ബോസ് താരങ്ങളെ കുറിച്ചുള്ള അഭിപ്രായവും ബിബി ഹൗസിലെ കാര്യങ്ങളും അദ്ദേഹം പറഞ്ഞത് വൈറലായിരുന്നു. ഇപ്പോള്‍ ബിഗ് ബോസ് കഴിഞ്ഞു.

മണിക്കുട്ടന്‍ വിന്നറായി. എന്നാല്‍ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നിരിക്കുകയാണ് ഫിറോസ് ഖാന്‍. ആക്ഷന്‍ താരം ബാബു ആന്റണിയെ ഒരു ഷോയ്ക്കിടെ കണ്ട കാര്യവും പിന്നീട് നടന്ന അല്‍പ്പം സംഘര്‍ഷഭരിതമായ സാഹചര്യവുമാണ് ഫിറോസ് ഖാന്‍ തുറന്നുപറഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ....

1

ഗായകന്‍ എംജി ശ്രീകുമാര്‍ അമൃത ടിവിയില്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ വേളയിലാണ് ഫിറോസ് ഖാന്‍ തന്റെ പഴയ അനുഭവങ്ങള്‍ ഓര്‍മിച്ചെടുത്തത്. എംജി ശ്രീകുമാര്‍ തന്റെ അമേരിക്കന്‍ യാത്രയും അവിടെ വച്ച് ബാബു ആന്റണിയെ കണ്ട കാര്യങ്ങളും പറഞ്ഞപ്പോഴാണ് ബിഗ് ബോസ് താരം ബാബു ആന്‍ണിയുമായുള്ള തന്റെ പഴയ കൊമ്പുകോര്‍ക്കല്‍ വെളിപ്പെടുത്തിയത്.

2

വര്‍ഷത്തിലൊരിക്കല്‍ അമേരിക്കയില്‍ പോകുന്ന കാര്യവും മറ്റും എംജി ശ്രീകുമാര്‍ വിശദീകരിച്ചു. മൂന്ന് വര്‍ഷം മുമ്പ് അമേരിക്കയില്‍ പോയപ്പോഴാണ് ബാബു ആന്റണിയെ കണ്ടത്. അദ്ദേഹം അവിടെ കരാട്ടെ സ്‌കൂള്‍ നടത്തുന്നുണ്ടെന്ന് ശ്രീകുമാര്‍ പറഞ്ഞു. ബാബു ആന്റണി ഫിറോസിനെ തിരക്കിയെന്നു ശ്രീകുമാര്‍ പറഞ്ഞതോടെയാണ് ഫിറോസ് പഴയ കാര്യങ്ങളുടെ കെട്ടഴിച്ചത്.

3

കിടലം ഫിറോസിനെ പറ്റിയാണ് ആദ്യം ബാബു ആന്റണി ചോദിച്ചതത്രെ. പിന്നീട് മറ്റൊരു ഫിറോസ് ഉണ്ടല്ലോ എന്നും അദ്ദേഹം തിരക്കി. അപ്പോഴാണ് ഫിറോസ് ഖാനാണ് എന്ന് എംജി ശ്രീകുമാറിന് മനസിലായത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വ്യക്തിയാണ് ഫിറോസ് ഖാന്‍ എന്നും എംജി കൂട്ടിച്ചേര്‍ത്തു. ഈ വേളയിലാണ് പഴയ കഥ ഫിറോസ് ഖാന്‍ വിശദീകരിച്ചത്.

4

ഏഷ്യാനെറ്റില്‍ ഡെയ്ഞ്ചര്‍ ബോയ്‌സ് ചെയ്തിരുന്ന വ്യക്തിയെ ആണ് ബാബു ആന്റണി തിരക്കുന്നത് എന്ന് എംജിക്ക് മനസിലായി. ആളുകളെ കളിയാക്കുന്ന ആ ഷോയ്ക്കിടെ നിരവധി പേരില്‍ നിന്ന് തല്ല് കിട്ടിയ കാര്യം ഫിറോസ് ഖാന്‍ ഓര്‍ത്തെടുത്തു. മൂക്കിന് ഇടി കിട്ടിയ കാര്യവും ചോരവന്നതുമെല്ലാം ഫിറോസ് പറഞ്ഞു. ആ ഷോയ്ക്കിടെയാണ് ബാബു ആന്റണിയെ ഫിറോസ് ഖാന്‍ കാണുന്നത്.

5

ഫിറോസ് ഇപ്പോള്‍ എവിടെയാണെന്ന് അറിയുമോ എന്ന് ബാബു ആന്റണി എംജി ശ്രീകുമാറിനോട് ചോദിച്ചത്രെ. എന്താണ് ബാബു ആന്റണി അങ്ങനെ ചോദിക്കാനുള്ള കാര്യമെന്ന് ഫിറോസ് തന്നെ ചിരിച്ചുകൊണ്ട് വിശദീകരിച്ചു. ഡെയ്ഞ്ചര്‍ ബോയ്‌സ് ചെയ്തിരുന്ന വേളയില്‍ ബാബു ആന്റണിയുടെ അടുത്തു പോയതും അദ്ദേഹത്തെ പറ്റിക്കാന്‍ ശ്രമിച്ചതും അതില്‍ ബാബു ആന്റണി വീണു പോയതുമാണ് സംഭവം.

6

15 വര്‍ഷം മുമ്പ് ഡെയ്ഞ്ചര്‍ ബോയ്‌സ് പരിപാടിക്കിടെയാണ് സംഭവം. ക്യാമറ മറച്ചുവെച്ച് ആളുകളെ നേരിട്ട് ചെന്ന് പ്രകോപിപ്പിക്കുകയും ഒടുവില്‍ ഷോ ഇതാണ് എന്ന് പരസ്യമാക്കുകയുമാണ് ചെയ്യുക. മറ്റൊരു ഷോയ്ക്ക് വേണ്ടി വന്നതായിരുന്നു ബാബു ആന്റണി. മേക്കപ്പ് റൂമിലായിരുന്നു. മുടി എന്തിനാണ് നീട്ടി വളര്‍ത്തിയത് എന്നും മറ്റും ചോദിച്ച് അദ്ദേഹത്തെ ഫിറോസ് ദേഷ്യം പിടിപ്പിച്ചു.

7

അതിനിടയില്‍ വിറയല്‍ വരുന്ന പോലെ അഭിനയിച്ച് നാക്ക് കടിച്ചുമുറിച്ചു ഫിറോസ്. ഷോയാണ് എന്നറിയുന്നത് കൊണ്ട് മറ്റാരും ഇടപെട്ടില്ല. പക്ഷേ, ബാബു ആന്റണി ഫിറോസിനെ എടുത്ത് വാഹനത്തില്‍ കയറാന്‍ പോയി. ഈ വേളയില്‍ ഫിറോസ് സത്യം പറഞ്ഞു. ഇത് ഷോയുടെ ഭാഗമാണെന്നും മറ്റും വിശദീകരിച്ചു. എന്നാല്‍ ബാബു ആന്റണിക്ക് തീരെ പിടിച്ചില്ല. അദ്ദേഹത്തിന് അരിശം വന്നുവെന്നും ഫിറോസ് പറയുന്നു.

കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

8

ബാബു ആന്റണി കസേരയില്‍ പോയിരുന്ന് ഇംഗ്ലീഷില്‍ തന്നെ തെളി വിളിച്ചുവെന്നും ഫിറോസ് ഓര്‍ത്തുപറയുന്നു. ഞാന്‍ ക്ഷമ ചോദിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ഷോ സംപ്രേഷണം ചെയ്യില്ലെന്ന് ഉറപ്പ് കൊടുത്തു. എന്നിട്ടും ബാബു ആന്റണിക്ക് ദേഷ്യം തീര്‍ന്നില്ല. അദ്ദേഹം ചാനലിലെ പ്രമുഖരെ വിളിക്കാന്‍ തുടങ്ങി. ഈ വേളയില്‍ അവിടെയുള്ളവരെല്ലാം ഇടപെട്ടു. ഫിറോസിനെ ഇടിക്കണമെന്നായി ബാബു ആന്റണിക്ക്.

9

ഞാന്‍ ക്ഷമ ചോദിച്ചു. പല സെലിബ്രിറ്റീസിനെയും ഇതുപോലെ ഷോയുടെ ഭാഗമായി പറ്റിച്ചിട്ടുണ്ട്. കാര്യമായി എടുക്കരുത്. ടെലികാസ്റ്റ് ചെയ്യില്ല എന്നെല്ലാം താന്‍ പറഞ്ഞുവെന്ന് ഫിറോസ് പറയുന്നു. എന്നെ ഇടിച്ചാല്‍ ഞാന്‍ തിരിച്ചടിക്കുമെന്ന് ബാബു ആന്റണിയോട് പറഞ്ഞുവെന്നും ഫിറോസ് പറയുന്നു. പിന്നീട് ഭയങ്കര വിഷയമായെങ്കിലും എല്ലാവരും പിടിച്ചുമാറ്റിയെന്നും ഫിറോസ് വിശദീകരിക്കുന്നു.

10

പിന്നീട് ബാബു ആന്‍ണിയെ കണ്ടിട്ടില്ലെന്നും അതെന്റെ ഭാഗ്യമാണെന്നും ഫിറോസ് തമാശ രൂപേണ പറഞ്ഞു. ബാബു ആന്റണിക്ക് ഈ സംഭവം മനസിലിപ്പോഴുമുണ്ട് എന്ന് ശ്രീകുമാര്‍ സംശയം പ്രകടിപ്പിച്ചു. നിങ്ങള്‍ സുഹൃത്തുക്കളല്ലേ, ശ്രീകുമാര്‍ ചേട്ടന്‍ പറഞ്ഞ് പരിഹരിച്ചു തരണമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. കലയുടെ ഭാഗമായി ചെയ്തതല്ലേ, അത് ഞാന്‍ ഇനി കാണുമ്പോള്‍ സംസാരിക്കാമെന്നും ശ്രീകുമാര്‍ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+