Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷക്കീല തരംഗ കാലത്തെ സിനിമകള്‍... ഞാന്‍ കബളിപ്പിക്കപ്പെട്ടു, തുറന്നുപറഞ്ഞ് നടി ചാര്‍മിള

ഷക്കീല തരംഗത്തിന്റെ കാലത്ത് അത്തരം സിനിമകള്‍ തുടര്‍ച്ചയായി വന്നിരുന്നു. ചില സിനിമകളില്‍ പഴയകാല പ്രമുഖ നടി ചാര്‍മിളയും വേഷമിട്ടിരുന്നു. എന്നാല്‍ താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്നാണ് നടിയുടെ പ്രതികരണം. അഭിനയത്തിന് ശേഷം ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്നും ചാര്‍മിള കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇനിയും മലയാള സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ ചാര്‍മിള, വിക്രമാദിത്യന്‍ എന്ന സിനിമയില്‍ അഭിനയിച്ച വേഷം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെന്നും ദുല്‍ഖര്‍ സല്‍മാന്റെ അമ്മ വേഷം കിട്ടിയാല്‍ കുറച്ചുകൂടി ശ്രദ്ധിക്കപ്പെട്ടേനെ എന്നും അഭിപ്രായപ്പെട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

പ്രമുഖ താരങ്ങളുടെ സിനിമകളെല്ലാം കാര്യമായ വിജയം കാണാതെ വന്ന കാലത്താണ് ഷക്കീലയുടെ സിനിമകള്‍ കേരളത്തില്‍ വന്‍ ലാഭം കൊയ്തത്. പിന്നീട് സമാനമായ ഒട്ടേറെ സിനിമകള്‍ തിയറ്ററുകളിലെത്തി. ഇതില്‍ ചിലതിലാണ് നടി ചാര്‍മിളയും അഭിനയിച്ചത്. താന്‍ കബളിപ്പിക്കപ്പെടുകയാണ് ചെയ്തത് എന്ന് ചാര്‍മിള പറയുന്നു. പക്ഷേ, എന്റെ രംഗങ്ങളില്‍ ബോഡി ഡബിളിനെ വച്ച മോശം രംഗങ്ങള്‍ തിരുകികയറ്റിയില്ലെന്നും ചാര്‍മിള പറഞ്ഞു.

2

മമ്മി സെഞ്വറിയുടെ സ്വര്‍ണ മെഡല്‍ എന്ന സിനിമ ചെയ്തു. ശേഷം അവര്‍ മധുരം എന്ന സിനിമയിലേക്ക് വിളിച്ചു. നേരത്തെ പറഞ്ഞ കഥയല്ല പിന്നീട് സിനിമയായത്. മോശം സീനികള്‍ അതില്‍ വന്നിരിക്കാം. പക്ഷേ, എന്റെ ഭാഗത്ത് അങ്ങനെ ചെയ്തില്ല. സംവിധായകനെ വിശ്വസിച്ചാണ് അഭിനയിച്ചത്. പിന്നീട് പല തിരുകികയറ്റലുകളുമുണ്ടായി. സുന്ദരിപ്രാവിലും അതുതന്നെയാണ് സംഭവിച്ചതെന്ന് ചാര്‍മിള പറയുന്നു.

3

കമലഹാസനും ശ്രീദേവിയും അഭിനയിച്ച ശിവപ്പ് റോജാക്കളുടെ കഥയായിരുന്നു സുന്ദരി പ്രാവിലേത്. ശ്രീദേവി ചെയ്ത കഥാപാത്രമാണ് മലയാളില്‍ ഞാന്‍ ചെയ്തത്. ചെറുപ്പകാലം കാണിക്കുമ്പോള്‍ ചില ഗ്ലാമര്‍ രംഗങ്ങള്‍ അതില്‍ ചേര്‍ത്തിട്ടുണ്ടെന്ന് തോന്നുന്നു. ഞാന്‍ സിനിമ കണ്ടിട്ടില്ല. നിങ്ങള്‍ അഭിനയിച്ച കഥാപാത്രത്തില്‍ ഡ്യൂപ്പിനെ വച്ച് അത്തരം രംഗങ്ങള്‍ ചേര്‍ത്തിട്ടില്ലെന്നാണ് സംവിധായകന്‍ നല്‍കിയ മറുപടി എന്ന് ചാര്‍മിള പറയുന്നു.

4

സുന്ദരിപ്രാവ് സിനിമയുമായി ബന്ധപ്പെട്ട് ചാര്‍മിള നിയമനടപടിക്കൊന്നും മുതിര്‍ന്നില്ല. കാരണം ചാര്‍മിള അഭിനയിച്ച രംഗങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടില്ല. മോശം രംഗങ്ങള്‍ ഡ്യൂപ്പിനെ വച്ച് ചേര്‍ത്തിട്ടുമില്ല. അത്തരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആരെയും കുറ്റപ്പെടുത്താനോ ഇമേജ് മോശമായി എന്ന് പറയാനോ കഴിയില്ലെന്നും ചാര്‍മിള പ്രതികരിക്കുന്നു.

5

വിവാഹ ജീവിതത്തില്‍ തനിക്ക് രാശിയില്ലെന്ന് ചാര്‍മിള പറയുന്നു. വിവാഹ ജീവിതം ദൈവം തനിക്ക് വിധിച്ചിട്ടില്ലെന്ന് തോന്നന്നു. അഭിനയിക്കാനുള്ള കഴിവ് ദൈവം തന്നു. അതില്‍ ശ്രദ്ധിക്കാതെ വിവാഹ ജീവിതത്തിന് പിന്നാലെ പോയതാണ് തെറ്റായത്. ഇനി ആ തെറ്റ് ആവര്‍ത്തിക്കില്ലെന്നും ചാര്‍മിള പറയുന്നു. ദൈവം അറിയാതെ ആരുടെയും ജീവിതത്തില്‍ ഒന്നും സംഭവിക്കില്ലെന്നും ചാര്‍മിള ആശ്വസിക്കുന്നു.

6

മോഹന്‍ലാല്‍ നായകനായ ധനത്തില്‍ നായികയാകുമ്പോള്‍ ചാര്‍മിള സ്‌കൂളില്‍ പഠിക്കുകയാണ്. പഠനത്തില്‍ ശ്രദ്ധ നല്‍കണമെന്ന് അച്ഛന്‍ നിര്‍ബന്ധിച്ചിരുന്നു. എങ്കിലും അഭിനയിക്കുന്നതില്‍ നിന്ന് വിലക്കിയതുമില്ല. ധനം, കേളി എന്നീ സിനികളെല്ലാം അവധികാലത്താണ് ചെയ്തത്. അങ്കിള്‍ ബണ്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ തനിക്ക് പബ്ലിക് എക്‌സാമായിരുന്നുവെന്നും ചാര്‍മിള ഓര്‍ക്കുന്നു.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

7

വ്യത്യസ്തമായ വേഷങ്ങള്‍ അഭിനയിക്കാനാണ് താല്‍പ്പര്യം. വിക്രമാദിത്യന്‍ എന്ന സിനിമയില്‍ ഉണ്ണി മുകുന്ദന്റെ അമ്മയായി അഭിനയിച്ചു. ചെറിയ വേഷമായിരുന്നു. ദുല്‍ഖറിന്റെ അമ്മയായി അഭിനയിച്ചത് ലെന ആയിരുന്നു. ദൈര്‍ഘ്യമേറിയ വേഷമായിരുന്നു ലെനയുടേത്. സിനിമ ഹിറ്റായിട്ടും ചാര്‍മിളയുടെ വേഷം കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ദുല്‍ഖറിന്റെ അമ്മ വേഷമായിരുന്നു ലഭിച്ചതെങ്കില്‍ കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുമായിരുന്നുവെന്നും ചാര്‍മിള പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+