നടി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു; വരന് സംവിധായകന് എന്ന് റിപ്പോര്‍ട്ട്, പ്രവചനം ഫലിക്കുമോ?
ഹൈദരാബാദ്: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലൂടെ ലോകപ്രശസ്തി നേടിയ നടി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു സംവിധായകനാണ് വരന് എന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ പലതവണ വിവാഹ വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും അനുഷ്ക നിഷേധിക്കുകയായിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തയില്‍ നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
39കാരിയായ അനുഷ്ക ഷെട്ടി ബാഹുബലിയിലെ നായകന് പ്രഭാസിനെ വിവാഹം ചെയ്യുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു എങ്കിലും നടി നിഷേധിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന വിവാഹ ചടങ്ങ് തീരുമാനിച്ചുവെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

കഴിഞ്ഞ മെയ് മാസത്തില്‍ അനുഷ്കയുടെ വിവാഹ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനുമായി അനുഷ്കയുടെ വിവാഹം നടക്കാന്‍ പോകുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇതുസംബന്ധിച്ച് പിന്നീട് കൂടുതല്‍ വിവരങ്ങള്‍ വന്നില്ല. ഇപ്പോള്‍ വീണ്ടും അനുഷ്കയുടെ വിവാഹ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

തെലുങ്ക് സംവിധായകനെ അനുഷ്ക വിവാഹം ചെയ്യാന്‍ പോകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ സംവിയാകനൊപ്പം നടി രണ്ടു സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹം സ്വകാര്യമായ ചടങ്ങായി നടത്താനാണ് തീരുമാനം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക എന്നും ഇ ടൈസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ അനുഷ്ക ഷെട്ടി ഇതുവരെ പുതിയ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. നേരത്തെ പല താരങ്ങളുമായും അനുഷ്കയുടെ പേര് ചേര്‍ത്ത് വാര്‍ത്തകള്‍ വന്ന വേളയില്‍ നടി നിഷേധിച്ചിരുന്നു. പുതിയ വാര്‍ത്തയോട് അവര്‍ പ്രതികരിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്. പ്രഭാസിനെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്തയില്‍ അനുഷ്ക നല്കിയ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു.

പ്രഭാസിനെ കഴിഞ്ഞ 15 വര്‍ഷമായി എനിക്കറിയാം. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ രണ്ടുപേരും അവിവാഹിതരായതിനാലാകാം വിവാഹ വാര്‍ത്തകള്‍ വരുന്നത്. മാത്രമല്ല, പല സിനിമകളിലും ജോഡികളായി അഭിനയിച്ചിട്ടുമുണ്ട്. എന്നാല്‍ ഞങ്ങള്‍ വിവാഹിതാരാകാന്‍ പോകുന്നു എന്ന വാര്‍ത്ത ശരിയല്ല. ഇനി അത്തരം വാര്‍ത്തകള്‍ നല്‍കരുതെന്നും അനുഷ്ക പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു അനുഷ്കയുടെ ഈ പ്രതികരണം.

ഹൈദരാബാദില്‍ നിന്നുള്ള ബിസിനസുകാരനുമായി അനുഷ്കയുടെ വിവാഹം നടക്കുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. രഞ്ജി ട്രോഫി കളിച്ച ക്രിക്കറ്റ് താരവുമായി അനുഷ്ക പ്രണയത്തിലാണ് എന്നും വാര്‍ത്തകള്‍ വന്നു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ടീമംഗമാണ് എന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതെല്ലാം നടി നിഷേധിച്ചിരുന്നു. വിവാഹം നിശ്ചയിച്ചാല്‍ നിങ്ങളെ അറിയിക്കാമെന്നാണ് അന്ന് അനുഷ്ക പ്രതികരിച്ചത്.

2022ല്‍ അനുഷ്കയുടെ വിവാഹ നിശ്ചയം നടക്കുമെന്നും 2023ല്‍ വിവാഹം നടക്കുമെന്നും ജ്യോതിഷി പ്രവചിച്ചിട്ടുണ്ടെന്നാണ് അവരുടെ ആരാധകര്‍ പറയുന്നത്. അനുഷ്കയുടെ ഭാവി വരന് സിനിമാ രംഗത്ത് നിന്നുള്ള വ്യക്തിയല്ല എന്നാണ് പണ്ഡിറ്റ് ജഗന്നഥ് ഗുരുജി പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇദ്ദേഹം മറ്റൊരു മേഖലയില്‍ തിളങ്ങി നില്ക്കുന്ന ആളാണെന്നും ഗുരുജി പറഞ്ഞിട്ടുണ്ടത്രെ.
ഇതേതാ അങ്കത്തട്ടില്‍ പുതിയ ഭടന്!! ചിരി പടര്‍ത്തി പുതിയ ഫോട്ടോയുമായി രമേഷ് പിഷാരടി

വരുന്ന കുറച്ച് വര്‍ഷങ്ങള്‍ കൂടി തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് അനുഷ്ക തിളങ്ങി നില്‍ക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍ വന്‍ ഹിറ്റാകുമെന്നും അദ്ദേഹം പറയുന്നു. അനുഷ്കയുടെ അടുത്ത ചിത്രം രാഘവ ലോറന്സിനൊപ്പമാണ്. ചന്ദ്രമുഖി 2 ആണ് ഇരുവരുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. അതേസമയം, പുതിയ വിവാഹ വാര്‍ത്ത വന്നതോടെ ആരാധകര്‍ ആവേശത്തിലാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications