Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജിന് വിലക്കില്ല; മീറ്റിങില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യും, വാര്‍ത്ത ഊഹമെന്ന് ഫിയോക്ക്

കൊച്ചി: ഒടിടി പ്ലാറ്റ്‌ഫോമില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്തതിനെ തുടര്‍ന്ന് പൃഥ്വിരാജിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും തിയേറ്റര്‍ ഉമടകള്‍ വിലക്കുന്നു എന്ന വാര്‍ത്ത തെറ്റെന്ന് ഫിയോക്. മീറ്റിങില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും അന്തിമ തീരുമാനം എന്താണ് എന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ഊഹാപോഹങ്ങള്‍ മാത്രം അടിസ്ഥാനമാക്കിയുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്.

പൃഥ്വിരാജും ജോജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്റ്റാര്‍ ഒക്ടോബര്‍ 29ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറിപ്പ് നവംബര്‍ 12നും എത്തുമെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്ക്) സെക്രട്ടറി എംസി ബോബി പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

കഴിഞ്ഞ ദിവസം തിയേറ്റര്‍ ഉടമകളുടെ യോഗം ചേര്‍ന്നിരുന്നു. നിരന്തരം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ റിലീസ് ചെയ്യുന്ന പൃഥ്വിരാജിനെയും ആന്റണി പെരുമ്പാവൂരിനെയും വിക്കണമെന്ന് യോഗത്തില്‍ ചില തിയേറ്റര്‍ ഉമടകള്‍ ആവശ്യപ്പെട്ടു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ പൃഥ്വിരാജിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.

2

സാഹചര്യങ്ങളാണ് അവരെ ഒടിടി റിലീസ് തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിച്ചത് എന്നായിരുന്നു ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. കോള്‍ഡ് കേസ്, കുരുതി, ഭ്രമം എന്നീ പൃഥ്വിരാജ് സിനിമകള്‍ അടുത്തിടെ ഒടിടി റിലീസ് ചെയ്തിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് മൂന്ന് സിനിമകളും റിലീസ് ചെയ്തത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി ഒരുക്കിയ ബ്രോ ഡാഡിയും ഒടിടി റിലീസ് ആകുമെന്ന് സൂചനകള്‍ വരികയും ചെയ്തിരിക്കെയാണ് തിയേറ്റര്‍ ഉടമകളുടെ യോഗം ചേര്‍ന്നത്.

3

പൃഥ്വിരാജിനെയും ആന്റണി പെരുമ്പാവൂരിനെയും വിലക്കാന്‍ തിയേറ്റര്‍ ഉമടകള്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ഫിയോക്ക് സെക്രട്ടറി എംസി ബോബി പറഞ്ഞു. ഊഹാപോഹം മാത്രമാണ് ആ വാര്‍ത്ത. സ്റ്റാര്‍ എന്ന സിനിമ 29ന് തിയേറ്ററുകളില്‍ എത്തും. ആന്റണി പെരുമ്പാവൂര്‍ മൂന്ന് സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമിന് വേണ്ടി എടുത്തതാണ്. അദ്ദേഹത്തിന്റെ മരക്കാര്‍ തിയേറ്റര്‍ റിലീസ് ആകുമെന്നും ബോബി പറഞ്ഞു.

4

80 കോടിയോളം മുടക്കിയാണ് മരക്കാര്‍ എടുത്തത്. ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ടി വരും. അതിനാലാകാം മൂന്ന് പടങ്ങള്‍ ഒടിടി റിലീസ് ചെയ്തത്. ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനില്ല. തിയേറ്ററുകള്‍ തുറക്കുമ്പോള്‍ തിയേറ്ററുകളിലേക്ക് വേണ്ടി തന്നെ സിനിമ എടുക്കുമെന്ന് മിക്കവരും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ബോബി പറഞ്ഞു.

5

തിയേറ്ററുകള്‍ തുറന്നാല്‍ ആദ്യം ഇതര ഭാഷാ ചിത്രങ്ങള്‍ റിലീസ് ചെയ്യാനാണ് തീരുമാനം. നവംബര്‍ 12 മുതലാകും മലയാള ചിത്രങ്ങള്‍ വരിക. സ്റ്റാര്‍ എന്ന സിനിമയ്ക്ക് തിയേറ്റര്‍ ഉമടകള്‍ പ്രൊമോഷന്‍ നല്‍കുന്നില്ല എന്ന ആരോപണവുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ രംഗത്തുവന്നിരുന്നു. പൃഥ്വിരാജ് സിനിമയുടെ ഭാഗമാകുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

ഈ ചിത്രത്തിന് എത്ര വര്‍ഷം പഴക്കമുണ്ടെന്ന് അറിയുമോ? പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സുപ്രിയ മേനോന്‍

6

അതേസമയം, ഒരു നടനെ വിലക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സ്റ്റാര്‍ സിനിമയുടെ സംവിധായകന്‍ ഡോമിന്‍ ഡി സില്‍വ പ്രതികരിച്ചു. ഒരു നടനെ എങ്ങിനെ ആണ് വിലക്കാന്‍ കഴിയുക ? ആര്‍ക്കും ഒരു നടനെയോ ,നടന്റെ ചിത്രങ്ങളെയോ വിലക്കാന്‍ കഴിയില്ല. തീയേറ്ററുകളില്‍ സിനിമ എന്ന കലാരൂപം ആസ്വദിക്കുന്നവരാണ് നാമോരോരുത്തരും എന്നതില്‍ സംശയമില്ല. തിയേറ്ററിലെ ഇരുട്ടില്‍ ഒരുകൂട്ടം സിനിമ പ്രേമികളുടെ കൂടെ സിനിമ ആസ്വദിക്കുന്നതിന്റെ അത്രയും വരില്ലെങ്കിലും, അത് പോലെ തന്നെ ലോകത്തെവിടെ ഇരുന്നും,നാം ഓരോരുത്തരുടെയും സൗകര്യത്തിനനുസരിച്ചു സിനിമകള്‍ കാണാന്‍ പറ്റിയ പ്ലാറ്റഫോമുകളിലേയ്ക്ക് അതനുസരിച്ചുള്ള സിനിമകള്‍ വരുന്നതും നല്ല കാര്യമായിട്ട് തന്നെയാണ് തോന്നുന്നത്. ഇരുമേഖലകളും മുന്നോട്ട് വളരുകതന്നെ ചെയ്യും എന്നതില്‍ തര്‍ക്കമില്ലെന്നും ഡോമില്‍ ഡി സില്‍വ പറഞ്ഞു.

7

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് എതിരെയാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. ഒടിടിയില്‍ യഥാര്‍ഥ അര്‍ഥത്തോടെ സിനിമ കാണാന്‍ കഴിയില്ല. അങ്ങനെയാകുമ്പോള്‍ ആ വര്‍ക്കിനോട് ചെയ്യുന്ന അനീതിയാകും. ഒടിടി മുന്നില്‍ കണ്ട് സിനിമ ചെയ്യുന്നത് നിരാശാജനകമാണ്. അത് സിനിമയുടെ അന്ത്യമാകുമെന്നും സന്‍സദ് ടിവിക്ക് വേണ്ടി ശശി തരൂര്‍ നടത്തിയ അഭിമുഖത്തില്‍ അടൂര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+