Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദിര്‍ഷയെ ഞാന്‍ വിടില്ല; ഇപ്പോള്‍ ഇഷ്ടംപോലെ സമയമുണ്ട്, നന്നാക്കിയിട്ടേ പോകൂ എന്ന് പിസി ജോര്‍ജ്

കോട്ടയം: സംവിധായകന്‍ നാദിര്‍ഷക്ക് ഭീഷണിയുമായി മുന്‍ എംഎല്‍എ പിസി ജോര്‍ജ്. നാദിര്‍ഷയുടെ പുതിയ സിനിമ ഇറക്കാനാന്‍ അനുവദിക്കില്ല എന്നാണ് മുന്നറിയിപ്പ്. ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്ന സിനിമകളാണ് എന്നാണ് ആരോപണം. മലയാള സിനിമയില്‍ ക്രൈസ്തവരെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും കുറച്ചുകാലമായി ഇറങ്ങുന്ന സിനിമകളില്‍ മിക്ക ഗുണ്ടകളും ക്രിസ്ത്യാനികള്‍ ആണെന്നും പിസി ജോര്‍ജ് പറയുന്നു.

എംഎല്‍എ അല്ലാത്തതിനാല്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ ഇഷ്ടംപോലെ സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ.....

1

നാദിര്‍ഷ സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളുടെ പേരിലാണ് പുതിയ വിവാദങ്ങള്‍. ദിലീപിനെ നായകനാക്കി ഇറക്കുന്ന കേശു ഈ വീടിന്റെ നാഥന്‍, ജയസൂര്യ നായകനാകുന്ന ഈശോ എന്നീ സിനിമകള്‍ക്കെതിരെയാണ് പ്രതിഷേധം. സിനിമകള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന ക്രൈസ്തവ പേരുകളാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

2

യേശുവിനെയും ക്രൈസ്തവ വിശ്വാസത്തെയും അപമാനിക്കുന്നതിനുള്ള നീക്കമാണ് നാദിര്‍ഷ നടത്തുന്നത് എന്നാണ് ആരോപണം. സിനിമയുടെ പേര് മാറ്റണമെന്നും ഇവര്‍ പറയുന്നു. സംഭവം വിവാദമായപ്പോള്‍ നാദിര്‍ഷ തന്നെ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. തൊട്ടുപിന്നാലെയാണ് പിസി ജോര്‍ജ് നിലപാട് കടുപ്പിച്ചിരിക്കുന്നത്.

3

അനാവശ്യ വിവാദത്തിലേക്ക് കൊണ്ടുപോകരുത് എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കഥാപാത്രങ്ങളുടെ മാത്രം പേരുകളാണിത്. സിനിമ ഇറങ്ങിയ ശേഷം മതവിശ്വാസം വ്രണപ്പെട്ടുവെന്ന് തോന്നിയാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ് എന്നും നാദിര്‍ഷ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തില്‍ തൃപ്തനല്ല പിസി ജോര്‍ജ്.

4

ക്രൈസ്തവരെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കുറച്ച് സിനിമാക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പിസി ജോര്‍ജ് പറയുന്നു. മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളെ നോക്കൂ. മിക്ക ഗുണ്ടകളുടെയും പേര് ക്രൈസ്തവ പേരുകളാകും. അവന്റെ കഴുത്തില്‍ ഒരു കുരിശും കാണും. ഇതു സംബന്ധിച്ച് ഏറെ നാളായി തനിക്ക് പരാതി ലഭിക്കുന്നുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

5

ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടി അല്ലിത്. ഇപ്പോള്‍ ഞാന്‍ സിനിമകള്‍ കാണാറുണ്ട്. എംഎല്‍എ അല്ലാത്തതിനാല്‍ ഒട്ടേറെ സമയമുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ. ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. ഒരു മതത്തെയും അപമാനിക്കുന്നത് അംഗീകരിക്കില്ല. മുസ്ലിം സമൂഹത്തെ ആയാലും ഹൈന്ദവ സമൂഹത്തെ ആയാലും ഞാന്‍ ഇടപെടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

6

ക്രൈസ്തവ സമൂഹത്തെ അപമാനിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ ചില സിനിമാക്കാര്‍ ഇറങ്ങിയിട്ടുണ്ട്. വലിയ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചവരാണ് ക്രൈസ്തവ സഭ. എല്ലാ നന്മകളും അവര്‍ ചെയ്തു. അവരെ മോശമാക്കുന്നത് അനീതിയാണ്. ആരും ചോദിക്കില്ല എന്ന തോന്നലാണ് ഇത്തരക്കാര്‍ക്ക് വളം എന്നും പിസി ജോര്‍ജ് പറഞ്ഞു.

7

നാദിര്‍ഷയെയും കൂട്ടരെയും ഞാന്‍ വിടില്ല. ഒരു സമൂഹത്തെയും അപമാനിക്കരുത്. അപമാനിച്ചാല്‍ ഞാന്‍ ഇടപെടും. ഇവരെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ. നാദിര്‍ഷയെ പോലൊരാള്‍ ഇങ്ങനെ ചെയ്തല്ലോ എന്നതില്‍ വിഷമമുണ്ട്. ഈ പേരില്‍ സിനിമ ഇറക്കാന്‍ സമ്മതിക്കില്ല. ഒരു തിയ്യറ്ററിലും പ്രദര്‍ശിപ്പിക്കില്ല. കേരളം മുഴുവന്‍ ഞാനിറങ്ങുമെന്നും പിസി ജോര്‍ജ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

ചൂടന്‍ ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്‍; ബിക്കിനി അണിഞ്ഞ് ഗ്ലാമര്‍ ലുക്കില്‍, വൈറല്‍

8

ഏറെ കാലം കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു പിസി ജോര്‍ജ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റു. പൂഞ്ഞാറില്‍ ഇടതുപക്ഷമാണ് ജയിച്ചത്. യുഡിഎഫിന്റെ ഭാഗമാകാന്‍ പിസി ജോര്‍ജ് ചില ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും സാധിച്ചില്ല. ഇപ്പോള്‍ ജനപക്ഷം പാര്‍ട്ടിയുമായി അദ്ദേഹം മുന്നോട്ട് പോകുകയാണ്.

ഒരു തരി പൊന്നില്ലാതെ ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹം; ചിത്രങ്ങള്‍ കാണാം, വരന്‍ നടന്‍ സാം സബിന്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+