സാമന്ത താമസം മാറുന്നു? വിവാഹ മോചനത്തിന്റെ ഭാഗമാണോ... നടിയുടെ പ്രതികരണം വൈറല്‍
ഹൈദരാബാദ്: താര ദമ്പതികളായ സാമന്തയും നാഗ ചൈതന്യയും തമ്മില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നു എന്ന വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു. സാമന്തയോ നാഗ ചൈതന്യയോ കുടുംബങ്ങളോ ഇതുമായി ബന്ധപ്പെട്ട് ഒന്നും പ്രതികരിച്ചിട്ടില്ല. സാമന്ത അടുത്തിടെ നടത്തിയ ചില നീക്കങ്ങളാണ് ഈ പ്രചാരണത്തിന് കാരണം. അതിനിടെ തിരുമല ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ വേളയില്‍ സാമന്തയോട് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തകരോട് പരുക്കമായിട്ടാണ് സാമന്ത പ്രതികരിച്ചത്. വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ സാമന്ത താമസം മാറുകയാണെന്നും ഇനി മുംബൈയിലേക്ക് പോകുമെന്നുമാണ് പുതിയ പ്രചാരണം. ഒരു ചോദ്യോത്തര വേളയ്ക്കിടെ സാമന്ത തന്നെ ഇതിനോട് പ്രതികരിച്ചു. തുടര്‍ന്ന് വായിക്കുക...

നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹം 4 വര്‍ഷം മുമ്പാണ് നടന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഇവര്‍ വേര്‍പ്പിരിഞ്ഞാണ് താമസിക്കുന്നതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ സാമന്തയോട് ഇത് സംബന്ധിച്ച് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി താരം നല്‍കിയില്ല. ഇപ്പോള്‍ ഒന്നും പറയാനാകില്ല. പറയണമെന്ന് തോന്നുമ്പോള്‍ വ്യക്തമായ മറുപടി നല്‍കുമെന്നും സാമന്ത പറഞ്ഞു.

സാമന്ത സോഷ്യല്‍ മീഡിയയിലെ പ്രൊഫൈലില്‍ മാറ്റം വരുത്തിയത് അതിനിടെയാണ്. നാഗചൈതന്യയുടെ കുടുംബ പേരായ അകിനേനി ചേര്‍ത്തായിരുന്നു നേരത്തെയുള്ള പ്രൊഫൈല്‍. ഇത് എസ് എന്ന് മാത്രമാക്കി മാറ്റുകയായിരുന്നു. നാഗ ചൈതന്യയുമായുള്ള തര്‍ക്കത്തിന്റെ ഭാഗമാണിതെന്നും ഇരുവരും പിരിയാന്‍ തീരുമാനിച്ചു എന്നും വാര്‍ത്തകള്‍ വരികയും ചെയ്തു. ഇരുവരും കുടുംബ കോടതിയെ സമീപിച്ചുവെന്നും വാര്‍ത്ത വന്നു.

നാഗ ചൈതന്യയും സായ് പല്ലവും പ്രധാന വേഷമിട്ട പുതിയ സിനിമ ലൗ സ്റ്റോറിയുടെ ട്രൈലര്‍ നാഗ ചൈതന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. സായ് പല്ലവിയെ മാത്രം അഭിനന്ദിച്ച സാമന്തയുടെ പ്രതികരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സാമന്തയുടെ ട്വീറ്റിന് നാഗചൈതന്യ മറുപടി നല്‍കി. നന്ദി സാമന്ത എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷേ, സാമന്ത പ്രതികരിച്ചതേയില്ല.

രണ്ടാഴ്ച മുമ്പ് സാമന്ത തിരുമല ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്താണ് പ്രതികരണം എന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ തിരക്കിനിടെ സാമന്തയോട് ചോദിച്ചു. ഞാന്‍ ക്ഷേത്രത്തില്‍ വന്നതാണ്. നിങ്ങള്‍ക്ക് ബുദ്ധിയില്ലേ എന്നായിരുന്നു സാമന്തയുടെ മറുപടി. തലയിലേക്ക് വിരല്‍ ചൂണ്ടിയായിരുന്നു സാമന്തയുടെ മറുപടി.

2014ല്‍ പുറത്തിറങ്ങിയ ഓട്ടോനഗര്‍ സൂര്യയുടെ ലൊക്കേഷനില്‍ വച്ചാണ് സാമന്തയും നാഗചൈതന്യയും അടുത്തത്. 2017ല്‍ ഗോവയില്‍ വച്ചായിരുന്നു വിവാഹം. തെലുങ്ക് സിനിമാ മേഖലയില്‍ ഏറ്റവും ചര്‍ച്ചയായ വിവാഹങ്ങളിലൊന്നായിരുന്നു ഇത്. വിവാഹ ശേഷം ആരാധകര്‍ ഇവരെ ചായ് സാം എന്നാണ് വിളിച്ചിരുന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മുംബൈയിലേക്ക് താമസം മാറാന്‍ സാമന്ത തീരുമാനിച്ചു എന്നാണ് പുതിയ പ്രചാരണം.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി ഒരു ചോദ്യോത്തരവേള സംഘടിപ്പിച്ചിരുന്നു സാമന്ത. ഈ വേളയില്‍ ഒരു ആരാധകനാണ് മുംബൈയിലേക്ക് താമസം മാറുകയാണോ എന്ന് ചോദിച്ചത്. ഇല്ല, ഒരുപാട് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് ഞാന്‍ താമസം മാറുന്നു എന്നത്. മുംബൈയിലേക്ക് മാറുന്നില്ല. ഹൈദരാബാദില്‍ തന്നെ തുടരുമെന്നും സാമന്ത പറഞ്ഞു.

ഹൈദരാബാദാണ് എന്റെ വീടും നാടും. ഹൈദരാബാദ് വിട്ട് ഒരിക്കലും പോകില്ല. ഈ നാടാണ് എനിക്കെല്ലാം. ഞാന്‍ ഇവിടെ തന്നെ ജീവിക്കുമെന്നും സാമന്ത ആരാധകനോട് പ്രതികരിച്ചു. മാസങ്ങളായി സാമന്ത-നാഗചൈതന്യ വിവാഹ മോചന വാര്‍ത്ത പ്രചരിക്കുന്നു എങ്കിലും താരങ്ങളോ കുടുംബമോ പരസ്യപ്രതികരണം നടത്താത്തതാണ് കിംവദന്തികള്‍ക്ക് കാരണം.












Click it and Unblock the Notifications