Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃഷയെ അറസ്റ്റ് ചെയ്യണം; ഫോട്ടോ വൈറലായതോടെ നടിക്ക് കുരുക്ക്... വീണ്ടും വെട്ടിലായി മണിരത്‌നം

ഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം. നടി ആരാധനാലയത്തില്‍ മര്യാദ ലംഘിച്ച് നടന്നുവെന്നതാണ് വിവാദം. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് കേസിന് ആസ്പദമായ സംഭവം. നടിക്കെതിരെ ചിലര്‍ പോലീസില്‍ പരാതി നല്‍കി. മണിരത്‌നത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി ലഭിച്ചിരിക്കെയാണ് അദ്ദേഹത്തിന്റെ സിനിമയിലെ നായികക്കെതിരെയും പരാതി ഉയര്‍ന്നിരിക്കുന്നത്.

വമ്പന്‍ താരനിരയുമായി എത്തുന്ന ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. തൃഷയും മണി രത്‌നവും ഇപ്പോള്‍ ഹൈദരാബാദിലാണ്. ഐശ്വര്യറായ് ആണ് സിനിമയിലെ മറ്റൊരു നായിക. വിശദാംശങ്ങള്‍ ഇങ്ങനെ....

1

തമിഴ് സിനിമയില്‍ പുതിയ അധ്യായം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന സിനിമയാണ് പൊന്നിയന്‍ സെല്‍വന്‍. ചരിത്ര സംഭവത്തെ ആസ്പദമാക്കി എഴുതിയ നോവല്‍ സിനിമയാകുകയാണ്. ഹൈദരാബാദിലും മധ്യപ്രദേശിലെ ഇന്‍ഡോറിലുമാണ് പ്രധാന ഷൂട്ടിങ്. ഇന്‍ഡോറില്‍ വച്ച് നടന്ന ഷൂട്ടിങിന്റെ ഫോട്ടോ വൈറലായതോടെയാണ് നടി തൃഷക്കെതിരെ ആരോപണം ഉയര്‍ന്നത്.

Also Read: 76 രൂപ ദിവസവും മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? എങ്കില്‍ ഈ എല്‍ഐസി പദ്ധതിയിലൂടെ ഉറപ്പായും നേടാം 10.33 ലക്ഷം!

2

സിനിമാ ചിത്രീകരണത്തിനിടെ അമ്പലത്തില്‍ ചെരുപ്പ് ധരിച്ച് നടന്നു എന്നാണ് തൃഷക്കെതിരായ ആരോപണം. നടി ചെരുപ്പ് ധരിച്ച ക്ഷേത്രത്തില്‍ നടക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. തൊട്ടുപിന്നാലെയാണ് ഈ ആവശ്യം ഉയര്‍ന്നത്. വിശ്വാസികളുടെ വികാരം വൃണപ്പെടുത്തി എന്നാണ് ആരോപണം. തൃഷയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി ലഭിച്ചു.

Also Read: ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ നേടാം ഉറപ്പുള്ള പ്രതിമാസ വരുമാനം!

3

ഇന്‍ഡോറിലെ പുരാതന ക്ഷേത്രത്തിലായിരുന്നു ഷൂട്ടിങ്. തൃഷയും ഐശ്വര്യ റായിയും ഒന്നിച്ചുള്ള രംഗങ്ങളാണ് ഇവിടെ വച്ച് ഷൂട്ട് ചെയ്തത്. ഇതിനിടെ ക്ഷേത്രത്തില്‍ തൃഷ ചെരിപ്പ് ധരിച്ചു നടന്നു എന്നാണ് പറയുന്നത്. വിഗ്രഹങ്ങള്‍ക്കരികില്‍ ചെരുപ്പ് ധരിക്കാതെയാണ് വിശ്വാസികള്‍ നടക്കാറ്. ഇന്‍ഡോര്‍ പോലീസില്‍ പരാതി ലഭിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

4

ദിവസങ്ങള്‍ക്ക് മുമ്പ് പൊന്നിയന്‍ സെല്‍വന്‍ ചര്‍ച്ചയായിരുന്നു. ഷൂട്ടിങ് സെറ്റില്‍ ഒരു കുതിര ചത്തതാണ് വിവാദമായത്. മൃഗസ്‌നേഹികള്‍ സംവിധായകന്‍ മണിരത്‌നത്തിനും നിര്‍മാണ കമ്പനിക്കുമെതിരെ പരാതി നല്‍കുകയായിരുന്നു. യുദ്ധ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ നിരവധി കുതിരകളെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. ഇതിലൊന്നാണ് ചത്തത്. വേണ്ട പരിചരണം ലഭിക്കാത്തതിനാലാണ് കുതിര ചത്തത് എന്നായിരുന്നു ആക്ഷേപം.

നടന്‍ ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍; സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍

5

പൊന്നിയന്‍ സെല്‍വന്‍ നിര്‍മിക്കുന്നത് മണി രക്തനത്തിന്റെ മദ്രാസ് ടാക്കീസ് ആണ്. കമ്പനിക്കും മണി രക്തനത്തിനും കുതിരയുടെ ഉടമയ്ക്കുമെതിരെയാണ് പരാതി. അബ്ദുല്ലപുര്‍മേട്ട് പോലീസിലാണ് പരാതി ലഭിച്ചത്. മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 429ാം വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

6

മൃഗ സ്‌നേഹികളുടെ സംഘടനയാണ് മണിരത്‌നത്തിനെതിരെ പരാതി നല്‍കിയത്. കുതിരകളെ ഷൂട്ടിങിനായി കൊണ്ടുവരേണ്ട കാര്യം ഇന്നത്തെ കാലത്തില്ല. സാങ്കേതിക വിദ്യകള്‍ അത്രയും പുരോഗമിച്ചിട്ടുണ്ട്. സിനിമാ അണിയറ പ്രവര്‍ത്തകരുടെ വീഴ്ചയാണ് കുതിരയുടെ ജീവന്‍ നഷ്ടമാകാന്‍ കാരണം. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംഘടനയുടെ നേതാവ് ഖുഷ്ബൂ ഗുപ്ത ആവശ്യപ്പെട്ടു.

7

ചിയാന്‍ വിക്രം, തൃഷ, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, ശരത് കുമാര്‍, ലാല്‍, ജയറാം, പ്രകാശ് രാജ്, ഐശ്വര്യ ലക്ഷ്മി തുടങ്ങി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമയാണ് പൊന്നിയന്‍ സെല്‍വന്‍. ബാഹുബലി മോഡലില്‍ രണ്ട് ഭാഗങ്ങളായിട്ടാണ് സിനിമ ഒരുക്കുന്നത്. ആദ്യ ഭാഗം അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എആര്‍ റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+