Get Updates
Get notified of breaking news, exclusive insights, and must-see stories!

മല്ലുവിന് കുറച്ചുകൂടി മൊഞ്ചത്തിയെ കിട്ടുമായിരുന്നല്ലോ ഇക്കാ... ഭാര്യക്കെതിരെ കമന്റ്, കിടിലന്‍ മറുപടി

ആളുകള്‍ വ്യത്യസ്തരാണ്. അവരുടെ ചിന്തയും അഭിരുചികളും സൗന്ദര്യ സങ്കല്‍പ്പങ്ങളുമെല്ലാം വ്യത്യസ്തമാകാം. വെറുത്ത നിറമുള്ള വ്യക്തിയാണ് ഭംഗി കൂടുതല്‍ എന്ന തോന്നല്‍ പലര്‍ക്കുമുണ്ട്. ഇരുണ്ട നിറമുള്ളവര്‍ സൗന്ദര്യമില്ലാത്തവും മോശക്കാരുമാണ് എന്ന തോന്നലുള്ളവര്‍. അറിഞ്ഞോ അറിയാതെയോ മനസില്‍ വംശീയ മേല്‍ക്കോയ്മ കൊണ്ടുനടക്കുന്നവര്‍. ഇവരൊക്കെ പഴയ അടിമ കാലത്ത് ജീവിച്ചവരുടെ പിന്‍മുറക്കാരാണോ എന്ന് തോന്നിപ്പോകും പ്രതികരണം കണ്ടാല്‍.

അത്തരത്തിലുള്ളൊരു വ്യക്തി വ്‌ളോഗര്‍ മല്ലുവിന്റെ ഭാര്യയ്‌ക്കെതിരെ കമന്റ് ചെയ്തു. ഒമാനില്‍ നിന്ന് യുഎഇയിലേക്ക് പോകവെ നട്ടപ്പാതിരക്ക് കിടിലന്‍ മറുപടിയുമായി മല്ലു എത്തി. മല്ലുവിന്റെ പുതിയ വീഡിയോയ്ക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. വിശദാംശങ്ങള്‍ ഇങ്ങനെ...

1

കഴിഞ്ഞ ദിവസം മല്ലു ട്രാവലര്‍ കുടുംബത്തോടൊപ്പം ഒരു വീഡിയോ ചെയ്തിരുന്നു. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഭാര്യയെയും മക്കളെയുമെല്ലാം ഉള്‍പ്പെടുത്തിയുള്ള വീഡിയോ. വീഡിയോ കണ്ടവരില്‍ ചിലരുടെ കമന്റ് കുറച്ച് കടന്നതായി. മല്ലുവിന്റെ ഭാര്യ ബല്‍ക്കിയെ കളിയാക്കിയായിരുന്നു കമന്റ്. ഇതാണ് രാത്രി യാത്രയ്ക്കിടെ വീഡിയോയില്‍ വരാനും മറുപടി നല്‍കാനും മല്ലുവിനെ പ്രേരിപ്പിച്ചത്.

2

കഴിഞ്ഞ ദിവസം ഒമാനിലായിരുന്നു മല്ലു ട്രാവലറും കുടംബവും. മസ്‌ക്കത്തും സമീപ പ്രദേശങ്ങളുമെല്ലാം ചുറ്റിക്കണ്ട ശേഷം യുഎഇയിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. ഈ വേളയിലാണ് വീഡിയോക്ക് താഴെ വന്ന ചില കമന്റുകള്‍ ബല്‍ക്കിയുടെ ശ്രദ്ധയില്‍പ്പെട്ടത്. അതിന്റെ സ്‌ക്രീന്‍ ഷോട്ട് ബല്‍ക്കി മല്ലുവിന് അയച്ചുകൊടുത്തു.

3

എന്താണ് സൗന്ദര്യം, വെളുപ്പ് കൂടുതലുള്ള വ്യക്തികള്‍ക്ക് മാത്രമാണോ സൗന്ദര്യം... തുടങ്ങി മേല്‍ക്കോയ്മ മനസുള്ളവരെ പൊളിച്ചടുക്കുന്ന വീഡിയോ ആണ് മല്ലു പിന്നെ ചെയ്തത്. ബല്‍ക്കി മല്ലുവിന് ചേരില്ല എന്ന് പറയുന്നവരുണ്ടോ, മല്ലുവിന്റെ വൈഫിനെ കാണാന്‍ ഒരു രസവുമില്ല. കുറച്ച്കൂടി നല്ല മൊഞ്ചത്തിയെ കിട്ടുമായിരുന്നല്ലോ ഇക്കാ... തുടങ്ങിയ രണ്ട് കമന്റുകളാണ് ബല്‍ക്കി മല്ലുവിന് അയച്ചുകൊടുത്തത്.

4

എന്താണ് മൊഞ്ചത്തി, മൊഞ്ചന്‍ എന്നൊക്കെ പറഞ്ഞാല്‍ എന്ന് മല്ലു ചോദിക്കുന്നു. വെളുത്ത നിറവും നീല കണ്ണും ഭംഗിയിലുള്ള വസ്ത്രവുമെല്ലാം ധരിച്ചാല്‍ കാണുന്നതാണോ മൊഞ്ച്. എന്നാല്‍ ഞാന്‍ അങ്ങനെ കരുതുന്നില്ലെന്ന് മല്ലു പറയുന്നു. ഡാര്‍ക്ക് നിറം വന്നാല്‍ എന്താണ് പ്രശ്‌നം. കറുപ്പിനോട് എന്തിനാണ് വെറുപ്പ്. വെളുത്തവര്‍ മൊഞ്ചുള്ളവരാവണമെങ്കില്‍ അല്‍ബേനിയക്കാര്‍ ഏറ്റവും മൊഞ്ചുള്ളവരാകുമായിരുന്നുവെന്നും മല്ലു ഓര്‍മിപ്പിക്കുന്നു.

5

ശരീരവും നിറവുമല്ല മനുഷ്യന്റെ സൗന്ദര്യം നിര്‍ണയിക്കുന്നത്. അവന്റെ സ്വഭാവമാണ്. ലുക്കിലല്ല വര്‍ക്കിലാണ് കാര്യം. സൗന്ദര്യത്തിന് അല്‍പ്പായുസേയുള്ളൂ. എത്ര സൗന്ദര്യമുള്ള വ്യക്തിയായാലും പതിവായി കണ്ടുകഴിഞ്ഞാല്‍ ആകര്‍ഷണം കുറഞ്ഞുകൊണ്ടേയിരിക്കും. ഒരാള്‍ എങ്ങനെയാണ് പെരുമാറുന്നത് എന്നതാണ് പ്രധാനമെന്നും മല്ലു ചൂണ്ടിക്കാട്ടുന്നു.

6

ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം ഭാര്യ എങ്ങനെ കെയര്‍ ചെയ്യുന്നു, ഭാര്യയെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവ് അവരെ എങ്ങനെ കെയര്‍ ചെയ്യുന്നു എന്നതാണ് പ്രധാനം. യുട്യൂബ് ഫീല്‍ഡിലേക്ക് ഞാന്‍ വന്നത് 2018 ഒക്ടോബറിലാണ്. അതേ വര്‍ഷം തന്നെയാണ് ബല്‍ക്കിയെ ഞാന്‍ വിവാഹം ചെയ്തതും. ബല്‍ക്കി എന്ന വ്യക്തി ഷാക്കിറിനെയാണ് അന്ന് വിവാഹം ചെയ്തത്. അല്ലാതെ മല്ലു ട്രാവലറിനെയല്ലെന്നും മല്ലു എടുത്തുപറയുന്നു.

ടോപ്‌ലെസ് ആയി നടി ഇഷ ഗുപ്ത; നാണമില്ലേ എന്ന് കമന്റ്... ചര്‍ച്ചയായി പുതിയ ചിത്രങ്ങള്‍

7

ആദ്യ വിവാഹ മോചനത്തിന് ശേഷം മറ്റൊരു വിവാഹത്തിന് ശ്രമിച്ചു. പക്ഷേ അന്ന് ഷാക്കിറിനെ ആര്‍ക്കും വേണ്ട. ഒരു മകനുണ്ട് എന്നുകൂടി അറിയുമ്പോള്‍ പലരും നോ പറഞ്ഞു. അന്ന് ബല്‍ക്കിയാണ് എന്നോടൊപ്പം ജീവിക്കാന്‍ തയ്യാറായി വന്നത്. ആ മനസിനെയാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. അന്ന് ഷാക്കിറിന് അഞ്ച് പൈസയുടെ ഗതിയുണ്ടായിന്നില്ല. എന്നിട്ടും എന്റെ ജീവിതത്തിലേക്ക് വരാന്‍ ബല്‍ക്കി തയ്യാറായി. സ്വഭാവവും പെരുമാറ്റവുമാണ് പ്രധാനമെന്നും മല്ലു ട്രാവലര്‍ ഓര്‍മിപ്പിക്കുന്നു.

(മല്ലു ട്രാവലറിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+