ഹൃദയത്തിനായി ഒടിടി ഓഫര്‍ കോടികള്‍, തിയേറ്ററുകള്‍ക്കായി ആ തീരുമാനമെടുത്തു, വെളിപ്പെടുത്തി നിര്‍മാതാവ്
കൊച്ചി: മലയാള സിനിമ വീണ്ടും പ്രതിസന്ധി നേരിടുകയാണ്. കൊവിഡ് കാലത്തിന് ശേഷം വെറും മൂന്ന് ചിത്രങ്ങളാണ് വലിയ വിജയം നേടിയത്. ദുല്‍ഖര്‍ സല്മാന് നായകനായ കുറുപ്പ് ആയിരുന്നു ആദ്യ ബ്ലോക്ബസ്റ്റര്‍ ആയി മാറിയത്. പിന്നീട് ജാനേമനും ഇപ്പോഴിതാ ഹൃദയവും ആ വഴി വന്നിരിക്കുകയാണ്. എന്നാല്‍ മറ്റ് ചിത്രങ്ങളൊന്നും ആ വിജയം നേടിയിരുന്നില്ല.
സര്‍ക്കാരിനോട് സഹായങ്ങള്‍ ആവശ്യപ്പെടുകയാണ് സിനിമാ ലോകം. അതേസമയം തകര്‍ത്തോടി കൊണ്ടിരിക്കുന്ന ഹൃദയം ഈ മാസം പതിനെട്ടിന് ഒടിടിയില്‍ വരികയാണ്. തിയേറ്റര്‍ ഉടമകളെ അടക്കം ഞെട്ടിച്ചിരിക്കുകയാണ് ഈ തീരുമാനം. ഈ സാഹചര്യത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്നും നിര്‍മാതാവായ വിശാഖ് സുബ്രഹ്മണ്യം വെളിപ്പെടുത്തുകയാണ്.

ഫെബ്രുവരി പതിനെട്ട് മുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഹൃദയം റിലീസ് ചെയ്യുന്നത്. ചിത്രം ഒരു മാസം പിന്നിടുന്ന വേളയിലാണ് ഒടിടിയിലേക്ക് എത്തുന്നത്. അതേസമയം തിയേറ്ററുകള്‍ക്കായി താന്‍ വേറൊരു നിലപാട് എടുത്തിട്ടുണ്ടെന്നും വിശാഖ് പറയുന്നു. ഒടിടിയില്‍ റിലീസ് ചെയ്താലും ചിത്രം തിയേറ്ററില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് അദ്ദേഹം പറയുന്നു. മലയാളത്തില്‍ ഒടിടിയില്‍ വന്ന് കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്ന രീതിയുണ്ട്. എന്നാല്‍ ഹൃദയം തിയേറ്ററിലും പ്രദര്‍ശനം തുടരണം എന്നാണ് താനും ചിത്രത്തിന്റെ സംവിധായകന് വിനീത് ശ്രീനിവാസനും ചേര്‍ന്നെടുത്ത തീരുമാനമെന്നും വിശാഖ് വ്യക്തമാക്കി.

ഹൃദയം അടുത്തിടെ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ വിജയമായി മലയാളത്തില്‍ മാറി കൊണ്ടിരിക്കുകയാണ്. 50 കോടിയും കടന്നാണ് മുന്നേറ്റം. എന്നാല്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതോടെ ചിത്രത്തിന്റെ തിരക്ക് ചോര്‍ന്നുപോകുമെന്ന സംശയം തിയേറ്റര്‍ ഉടമകള്‍ക്കുണ്ട്. എന്നാല്‍ ഹോട്ട്സ്റ്റാറുമായി തിയേറ്ററില്‍ തുടരുമെന്ന കരാറിലാണ് ഹൃദയം നല്‍കിയിരിക്കുന്നത്. നേരത്തെ മൂന്നാം തരംഗം കാരണം തിയേറ്റര്‍ പൂട്ടുമെന്ന് കരുതിയ സമയത്തും ഹൃദയം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്ത തീരുമാനം ചിത്രത്തിന് ഗുണകരമായിരുന്നു. ഫിയോക് ഈ വിഷയത്തില്‍ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും വിശാഖ് പറയുന്നു. എന്നാല്‍ ഹൈബ്രിഡ് റിലീസിന് ഇതുവരെ ഫിയോക് സമ്മതം മൂളിയിട്ടില്ല. അതുകൊണ്ട് ഇതിന് അനുമതി ഉണ്ടാവുമോ എന്ന് കണ്ടറിയേണ്ടതാണ്.

ഹൃദയം നാലാമത്തെ ആഴ്ച്ചയാണ് ഒടിടിയില്‍ റിലീസ് ചെയ്യുന്നതെന്ന് വിശാഖ് പറയുന്നു. തിയേറ്റര്‍ റിലീസ് ചെയ്യാതെ ഫെബ്രുവരി പതിനാലിന് ഹൃദയം ഒടിടി റിലീസ് ചെയ്താല്‍ വന്‍തുക നല്കാന് എന്ന് ഒരു ഒടിടി പ്ലാറ്റ്ഫോണില്‍ നിന്നും ഓഫര്‍ വന്നിരുന്നു. അതെല്ലാം മുന്നില്‍ നില്‍ക്കെയാണ് തിയേറ്ററുകളെ പിന്തുണയ്ക്കണമെന്ന ഉദ്ദേശത്തോടെ ഹൃദയം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്തത്. വീൂണ്ടും ലോക്ഡൗണ്‍ വന്നേക്കും എന്ന അവസ്ഥയില്‍ ഒരു നിര്‍മാതാവും ചെയ്യാത്ത കാര്യമാണ് തിയേറ്റര്‍ റിലീസിന്റെ കാര്യത്തില്‍ ഞാന്‍ ചെയ്തത്. മൂന്ന് ഞായറാഴ്ച്ചകള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും സിനിമ തിയേറ്ററില്‍ തന്നെ ഞാന്‍ റിലീസ് ചെയ്തുവെന്നും വിശാഖ് വ്യക്തമാക്കി.

റിലീസ് ചെയ്ത അതേ സമയത്ത് തിരുവനന്തപുരം അടക്കമുള്ള അഞ്ച് ജില്ലകളില്‍ സി കാറ്റഗറിയായി തിയേറ്റര്‍ അടച്ചു. അപ്പോഴും ഹൃദയം പ്രദര്‍ശനം തുടരുക തന്നെ ചെയ്തു. ഞങ്ങള്‍ അത്തരമൊരു തീരുമാനം എടുത്തത് കൊണ്ടാണ് ആറാട്ട് അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് ചെയ്യാന്‍ തയ്യാറായത്. തിയേറ്റര്‍ ഉടമകള്‍ പ്രതിസന്ധിയിലാണെന്ന് എനിക്ക് അറിയാം. ഞാനും ഒരു തിയേറ്റര്‍ ഉടമയാണ്. തിയേറ്റര്‍ ഉടമകളെ പിന്തുണയ്ക്കുന്ന തീരുമാനമെടുത്ത ഞങ്ങളുടെ സിനിമ ഒടിടി റിലീസ് വരുമ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കണോ എന്ന് ഇനി ഫിയോക് തീരുമാനിക്കണം. അവരുടെ തീരുമാനം വളരെ പ്രധാനപ്പെട്ടതാണെന്നും ഹൃദയത്തിന്റെ നിര്‍മാതാവ് പറയുന്നു.

ഞങ്ങള്‍ കൂടുതല്‍ ലാഭം നോക്കി പോയിരുന്നെങ്കില്‍ ഹൃദയം ഒരിക്കലും തിയേറ്ററില്‍ എത്തില്ലായിരുന്നു. ഈ അവസരം ഹൃദയം ഒടിടിയിലും തിയേറ്ററിലും ഒരുമിച്ച് പ്രദര്‍ശനം തുടരട്ടെ എന്ന തീരുമാനം തിയേറ്റര്‍ ഉടമകള്‍ എടുക്കുമെന്നാണ് കരുതുന്നത്. തിയേറ്റര്‍ അടച്ചുപോകുന്ന സാഹചര്യത്തില്‍ അവരെ പിന്തുണച്ചവരുടെ സിനിമ ഒടിടി റിലീസ് ചെയ്തു എന്ന് കരുതി തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചാല്‍, ഭാവിയില്‍ നിര്‍മാതാക്കള്‍ സിനിമകളെല്ലാം ഒടിടിയില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചേക്കും. അവരെ അക്കാര്യത്തില്‍ കുറ്റം പറയാനാവില്ല. ഹൃദയം ഡയറക്ട് ഒടിടി റിലീസ് ചെയ്താല്‍ വലിയ തുക ലഭിക്കുമായിരുന്നു. തിരുവനന്തപുരത്ത് അടക്കം തിയേറ്റര്‍ അടച്ചപ്പോഴും ഹൃദയം ഒടിടിയില്‍ റിലീസ് ചെയ്യാന്‍ വന്‍ ഓഫറാണ് ലഭിച്ചതെന്നും വിശാഖ് പറഞ്ഞു.

നാലാമത്തെ ആഴ്ച്ചയെങ്കിലും പടം ഒടിടി റിലീസ് ചെയ്തില്ലെങ്കില്‍ എനിക്ക് പിന്നെ ഒടിടി ഓഫര്‍ കിട്ടില്ല. കേരളത്തിന് പുറത്തും ഹൃദയത്തിന് ടോപ്പ് കളക്ഷനായിരുന്നു. അത്തരം അഞ്ച് ചിത്രങ്ങളിലൊന്നാണ് ഹൃദയം. തിയേറ്ററുകള്‍ അടച്ചിരുന്നില്ലെങ്കില്‍ കേരളത്തില്‍ കളക്ഷന്റെ കാര്യത്തില്‍ ഒന്നാമത് എത്തുമായിരുന്നു ഹൃദയം. എന്തായാലും ഒടിടിയില്‍ റിലീസ് ചെയ്താലും തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ താല്പര്യമുള്ളവര്ക്ക് ചിത്രം പ്രദര്‍ശിപ്പിക്കാം. മോഹന്‍ലാല്‍ ചിത്രമായ ആറാട്ടും തിയേറ്ററില്‍ റിലീസാകുന്നുണ്ട്. അച്ഛന്റെ ചിത്രത്തിനൊപ്പം മകന് പ്രണവിന്റെ ഹൃദയവും ഒരുമിച്ച് തിയേറ്ററില്‍ കളിക്കുന്നത് കാണാന്‍ സന്തോഷമുണ്ടെന്നും വിശാഖ് വ്യക്തമാക്കി.

അതേസമയം തിയേറ്ററുകള്‍ ഇപ്പോഴും 50 ശതമാനം കപ്പാസിറ്റിയിലാണ് പോകുന്നത്. അതാണ് ഏറ്റവും വലിയ പ്രതിസന്ധി. മൂന്നാം തരംഗം വന്ന ശേഷം പുതിയ റിലീസുകളും കുറഞ്ഞിരിക്കുകയാണ്. ഒപ്പം കാണികളും കുറഞ്ഞു. ബിഗ് ബജറ്റ് ചിത്രങ്ങള്‍ 50 ശതമാനം കപ്പാസിറ്റിയില്‍ കളിക്കുന്നത് തിയേറ്ററുകാര്‍ക്ക് നഷ്ടം മാത്രമേ ഉണ്ടാകൂ. സര്‍ക്കാര്‍ നൂറ് ശതമാനം കപ്പാസിറ്റിയിലേക്ക് തിയേറ്ററുകളെ മാറ്റേണ്ടി വരും. പ്രവേശന നിബന്ധന ഇളവ് ചെയ്താല്‍ തിയേറ്റര്‍ ബിസിനസ് ലാഭകരമാകും. മറ്റെല്ലാ മേഖലയിലും ഇളവ് നല്‍കിയിട്ടും തിയേറ്ററുകള്‍ മാത്രമെന്താണ് ഇളവില്ലാത്തത് എന്നാണ് സംഘടനകളെല്ലാം ചോദിക്കുന്നത്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ് നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു.

ജിഎസ്ടി പുറമേ സംസ്ഥാന വിനോദ നികുതി കൂടി സിനിമ ടിക്കറ്റിന് ഈടാക്കുന്നത്. ഒരേ ഉല്‍പ്പന്നത്തിന് രണ്ട് നികുതിയാണിത്. ചലച്ചിത്ര മേഖലയില്‍ നിന്ന് ഇരട്ട നികുതി പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാണ്. പക്ഷേ സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിച്ചിട്ടില്ല. വിനോദ നികുതി പക്ഷേ രണ്ട് തവണ സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. ഒരു നികുതി സംസ്ഥാന സര്‍ക്കാരിനും മറ്റേത് തദ്ദേശ സ്ഥാപനങ്ങള്‍ക്കുമാണ് വിനോദ് നികുതി ലഭിക്കുക. ആറാട്ട്, ആര്‍ആര്‍ആര്‍ എന്നിവ റിലീസ് ചെയ്യുമ്പോഴേക്ക് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് ഫിയോക്കും കരുതുന്നില്ല. മാര്‍ച്ച് മൂന്നിന് മമ്മൂട്ടിയുടെ ഭീഷ്മപര്‍വവും, ദുല്‍ഖര്‍ സര്‍മാന്റെ തമിഴ് ചിത്രം ഹേയ് സിനാമികയും റിലീസാവുന്നുണ്ട്. കൊവിഡ് കുറഞ്ഞാല്‍ നൂറ് ശതമാനം കപ്പാസിറ്റിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. എങ്കില്‍ ഈ ചിത്രങ്ങള്‍ക്ക് അത് നേട്ടമാകും.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications