സാമന്ത-നാഗചൈതന്യ വിവാഹ മോചനത്തില്‍ ട്വിസ്റ്റ്, പുതിയ സിനിമകള്‍ വേണ്ടെന്ന് നടി? കാരണം ഇതാണ്

ഹൈദരാബാദ്: നടി സാമന്തയും നാഗചൈതന്യയും തമ്മില്‍ വിവാഹമോചനം ഉടനുണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. താന്‍ ഹൈദരാബാദ് വിട്ട് എങ്ങോട്ടും പോകുന്നില്ലെന്ന് സാമന്ത തുറന്നടിച്ച് കഴിഞ്ഞു. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം സാമന്ത പുതിയ പ്രൊജക്ടുകളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ്.

ഇതിന് കാരണം ഇപ്പോഴത്തെ അഭ്യൂഹങ്ങളാണ്. നിലവില്‍ ശാകുന്തളം എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ഒപ്പം തമിഴില്‍ വിജയ് സേതുപതിക്കും നയന്‍താരയ്ക്കും ഒപ്പം ഒരു ചിത്രവും വരുന്നുണ്ട്. ഇതിന് പുറമേ പുതുതായി വരുന്ന ഒരു പ്രൊജക്ടും നടി ഏറ്റെടുത്തില്ല. ഒപ്പം നാഗചൈതന്യയുമായി ബന്ധപ്പെട്ടുള്ള പൊതുപരിപാടികളൊന്നിലും താരം പങ്കെടുത്തിട്ടുമില്ല.

1

വിവാഹ മോചന വാര്‍ത്തയില്‍ നാഗചൈതന്യയും സാമന്തയും അസ്വസ്ഥരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഇവര്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. ഇവര്‍ കുടുംബത്തെ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. നേരത്തെ സാമന്ത അമ്മയാവാന്‍ പോകുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. അത് പക്ഷേ തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. ഇരുവരും കുട്ടിക്കായുള്ള കാത്തിരിപ്പിലാണോ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. നിലവില്‍ നാഗചൈതന്യ കുടുംബത്തിനൊപ്പമാണ് താമസിക്കുന്നതെന്നാണ് സൂചന. സാമന്തയ്ക്കും അത് തന്നെയാണ് താല്‍പര്യം. കുടുംബവുമായി ഒന്നിച്ച് താമസിക്കാനാണ് ഇതോടെ ഇരുവരും പ്ലാന്‍ ചെയ്യുന്നത്.

2

സാമന്ത നിലവില്‍ പുതിയ തിരക്കഥകളൊന്നും കേള്‍ക്കാന്‍ തയ്യാറായിട്ടില്ല. തല്‍ക്കാലത്തേക്ക് ഇതെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. പുതിയ സിനിമകളിലൊന്നും അഭിനയിക്കുന്നതിനായി കരാറിലെത്തിയിട്ടില്ല സാമന്ത. ഇതിന് പുറമേയാണ് മുംബൈയിലേക്ക് താമസം മാറുന്നുവെന്ന റിപ്പോര്‍ട്ട് സാമന്ത തള്ളിയത്. സാമന്ത ബോളിവുഡിലേക്ക് കളം മാറുന്നു എന്നായിരുന്നു നേരത്തെ വന്ന വിവരം. അടുത്തിടെ പുറത്തിറങ്ങിയ ഫാമിലി മാന്‍ 2 എന്ന വെബ് സീരീസില്‍ സാമന്തയുടെ പ്രകടനം കൈയ്യടികളേറ്റ് വാങ്ങിയിരുന്നു. ഇതാണ് ബോളിവുഡിലേക്ക് കൂടുതല്‍ അവസരങ്ങള്‍ തേടാന്‍ സാമന്തയെ പ്രേരിപ്പിക്കുന്നത്.

3

കുടുംബത്തിനാണ് സാമന്ത പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് നാഗചൈതന്യയുമായുള്ള ബന്ധം ശക്തമാക്കാനാണ് സാമന്തയുടെ തീരുമാനമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതുകൊണ്ട് തിരക്കഥ കേള്‍ക്കുന്നത് പോലും മാറ്റിവെച്ചിരിക്കുകയാണ്. അതേസമയം ഇക്കാര്യങ്ങള്‍ സാമന്തയോ നാഗ ചൈതന്യയോട് സ്ഥിരീകരിച്ചിരിക്കുകയാണ്. കുട്ടികളുമായുള്ള സന്തുഷ്ട കുടുംബം സാമന്ത ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് പോലും നടി തയ്യാറാവാതിരിക്കുന്നത്. ഇതേ രീതി തന്നെയാണ് നാഗചൈതന്യയും പിന്തുടരുന്നത്.

4

നേരത്തെ തിരുപതി ക്ഷേത്രത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകന്‍ വിവാഹ മോചന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ബുദ്ധിയുണ്ടോ എന്നായിരുന്നു നടി ചോദിച്ചത്. ഇപ്പോഴിതാ താന്‍ മുംബൈയിലേക്ക് മാറുന്നു എന്ന വിഷയത്തിലും നടി പ്രതികരിച്ചിരിക്കുകയാണ്. ആരാധകരുമായുള്ള ചോദ്യത്തോര വേളയിലാണ് നടിയുടെ പ്രതികരണം. ഹൈദരാബാദ് എന്റെ വീടാണ്. അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കും. ഹൈദരാബാദാണ് എനിക്കെല്ലാം തന്നത്. ഞാന്‍ തുടര്‍ന്നും ഇവിടെ തന്നെയുണ്ടാവും. ഈ അഭ്യൂഹങ്ങളൊന്നും സത്യമില്ലെന്നും സാമന്ത പറഞ്ഞു. ബോളിവുഡിലേക്ക് മാറുന്നു എന്ന അഭ്യൂഹങ്ങളെയാണ് നടി തള്ളിക്കളഞ്ഞത്.

5

നാഗചൈതന്യയുടെ പുതിയ ചിത്രം ലവ് സ്റ്റോറി വന്‍ വിജയമായിരിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിനും സാമന്ത വന്നില്ല എന്നത് അക്കിനേനി കുടുംബത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. നാഗചൈതന്യയുടെ ചിത്രങ്ങളുടെ വിജയാഘോഷങ്ങള്‍ക്ക് സാധാരണ സാമന്ത പങ്കെടുക്കാറുണ്ട്. ആരാധകര്‍ നടിയുടെ അഭാവം ചൂണ്ടിക്കാണിക്കുകയും ചെയ്തു. സംവിധായകന്‍ ശേഖര്‍ കമ്മുല, സായ് പല്ലവി, നാഗാര്‍ജുന, എന്നിവരെല്ലാം വിജയാഘോഷത്തിനായി എത്തിയിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സാമന്ത വരാതിരുന്നതെന്ന് ആരാധകരും പറയുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ നാഗചൈതന്യ ഷെയര്‍ ചെയ്തപ്പോള്‍ സാമന്തയെ ടാഗ് ചെയ്തിരുന്നില്ല.

6

ലവ് സ്‌റ്റോറ്റിയുടെ റിലീസിന് മുമ്പ് പരിപാടികളിലൊന്നും സാമന്ത പങ്കെടുത്തിരുന്നില്ല. ആമിര്‍ ഖാന്‍, ചിരഞ്ജീവി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ ട്രെയിലറിനെ ആമിര്‍ ഖാന്‍ അഭിനന്ദിച്ചിരുന്നു. ആമിര്‍ഖാനൊപ്പം ലാല്‍ സിംഗ് ഛദ്ദയിലും നാഗ ചൈതന്യ അഭിനയിക്കുന്നുണ്ട്. സാമന്ത വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ പ്രതികരിക്കാത്തതാണ് പ്രശ്‌നം ഇത്രത്തോളം വഷളാവാന്‍ കാരണം. നാഗാര്‍ജുനയെ ഭര്‍ത്താവിന്റെ പിതാവ് എന്ന് സോഷ്യല്‍ മീഡിയയില്‍ അഭിസംബോധന ചെയ്യാന്‍ വരെ നടി ശ്രമിച്ചിരുന്നില്ല. പിന്നീട് ഇത് തിരുത്തുകയായിരുന്നു. ഇതെല്ലാം അഭ്യൂഹങ്ങളെ ശക്തമാക്കിയതാണ്.

Recommended Video

cmsvideo
    വിവാഹ മോചനത്തോടെ സാമന്തക്ക് കിട്ടുന്നത് എത്ര കോടി ?
    7

    നാഗാര്‍ജുനയും നാഗചൈതന്യയും നേരത്തെ സ്വന്തം വീട്ടില്‍ ആമിര്‍ ഖാനായി വിരുന്ന് ഒരുക്കിയിരുന്നു. താരം ഹൈദരാബാദില്‍ എത്തിയപ്പോഴായിരുന്നു ഇത്. എന്നാല്‍ ഈ വിരുന്നില്‍ സാമന്ത പങ്കെടുത്തിരുന്നില്ല. ആ സമയം നടിക്ക് ഷൂട്ടിംഗും ഉണ്ടായിരുന്നില്ല. എന്നിട്ടും പങ്കെടുക്കാതിരുന്നത് ഇരുവരും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്നാണെന്ന് സൂചനയുണ്ട്. അതേസമയം തന്നെ വീക്കെന്‍ഡ് ആഘോഷങ്ങള്‍ക്കായി സുഹൃത്തുക്കള്‍ക്കൊപ്പം സാമന്ത പോകുന്നുണ്ട്. അവാര്‍ഡ് ചടങ്ങിലും പങ്കെടുത്തിരുന്നു. എന്നാല്‍ നാഗചൈതന്യയും അക്കിനേനി കുടുംബവുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് സാമന്ത.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+