• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ഹൈദരാബാദ്: ഒരിടവേളയ്ക്ക് ശേഷം നടി സാമന്തയും നടന്‍ നാഗചൈതന്യയുമായുമായുള്ള വിവാഹ മോചന വാര്‍ത്തകള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നാഗചൈതന്യ നല്‍കിയ ചെറിയൊരു സൂചനയും ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധമുള്ളവര്‍ വെളിപ്പെടുത്തിയ കാര്യങ്ങളുമാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്.

ദംഗൽ നടി ഫാത്തിമ സനയുമായി ആമിർ ഖാന്റെ രഹസ്യ വിവാഹം? ചിത്രങ്ങൾ പ്രചരിക്കുന്നുദംഗൽ നടി ഫാത്തിമ സനയുമായി ആമിർ ഖാന്റെ രഹസ്യ വിവാഹം? ചിത്രങ്ങൾ പ്രചരിക്കുന്നു

സാമന്ത അക്കിനേനി കുടുംബത്തെ ചതിച്ചു എന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ ചൂടന്‍ രംഗങ്ങള്‍ ചെയ്യുന്നത് നാഗചൈതന്യയോ പിതാവ് നാഗാര്‍ജുനയോ പോലും അറിഞ്ഞിരുന്നില്ല. അടുത്തിടെ പുറത്തുവന്ന ചില രംഗങ്ങള്‍ നാഗചൈതന്യക്കോ കുടുംബത്തിനോ ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

1

ബോള്‍ഡ് സീനുകളില്‍ അഭിനയിക്കരുതെന്ന് നേരത്തെ തന്നെ നാഗചൈതന്യ സാമന്തയോട് നിര്‍ദേശിച്ചിരുന്നു. അക്കിനേനി കുടുംബം ആന്ധ്രപ്രദേശിലെ ഏറ്റവും പ്രബല സിനിമാ കുടുംബമാണ്. അതിന് ചീത്തപ്പേര് ഉണ്ടാക്കുന്ന ഒരു കാര്യവും ചെയ്യരുതെന്ന നിര്‍ബന്ധത്തിലായിരുന്നു നാഗചൈതന്യ. എന്നാല്‍ അത്തരം സീനുകളില്‍ നിന്ന് ഒഴിവാകാന്‍ പറ്റില്ലെന്ന് സാമന്ത അറിയിച്ചതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചത്. ഒപ്പം ഒരു ഐറ്റം ഡാന്‍സില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതും വലിയ പ്രശ്‌നങ്ങളുണ്ടാക്കി. സാമന്ത ബോളിവുഡ് സിനിമാ മേഖലയിലേക്ക് ചുവടുമാറ്റിയത് മറ്റൊരു പ്രതിസന്ധിയായി മാറുകയും ചെയ്തു. അവിടെ കൂടുതല്‍ ബോള്‍ഡ് രംഗങ്ങള്‍ക്കാണ് സാമന്ത പ്രാമുഖ്യം നല്‍കിയത്.

2

ഹിന്ദിയിലെ പ്രമുഖ വെബ്‌സീരീസായ ഫാമിലി മാനിന്റെ രണ്ടാം സീസണില്‍ തമിഴ് തീവ്രവാദിയായിട്ടാണ് സാമന്തയെ അവതരിപ്പിച്ചിരിക്കുന്നത്. സാമന്തയുടെ പ്രകടനത്തിന് വലിയ അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ സാമന്തയുടെ സെക്‌സ് സീന്‍ അക്കിനേനി കുടുംബത്തില്‍ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയത്. ഇതൊരിക്കലും നാഗാര്‍ജുനയോ നാഗചൈതന്യയോ പ്രതീക്ഷിച്ചതല്ല. ബോള്‍ഡ് സീനുകളും ഐറ്റം നമ്പറുകളും നാഗാര്‍ജുനയെ ചൊടിപ്പിച്ചിരുന്നു. ഇക്കാര്യത്തിലും എതിര്‍പ്പ് നാഗാര്‍ജുനെ മകനെ അറിയിക്കുകയും ചെയ്തിരുന്നു. വിവാഹമോചനത്തിലേക്ക് നയിച്ചത് ഈ സെക്‌സ് സീനാണ്. ഇത് അക്കിനേനി കുടുംബത്തിന്റെ മൂല്യങ്ങളെ തകര്‍ത്തുവെന്നാണ് നാഗചൈതന്യ പറഞ്ഞത്.

3

ഫാമിലി മാനിലെ രംഗങ്ങള്‍ കണ്ട് നാഗചൈതന്യയും നാഗാര്‍ജുനയും ഞെട്ടിപ്പോയെന്നാണ് റിപ്പോര്‍ട്ട്. സാമന്ത അക്കിനേനി കുടുംബത്തെ ചതിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. ഈ രംഗങ്ങളെ കുറിച്ച് നേരത്തെ തന്നെ ഭര്‍ത്താവിനെയോ കുടുംബാംഗങ്ങളെയോ അറിയിച്ചില്ലെന്നും, സാമന്ത വിശ്വാസ വഞ്ചന കാണിച്ചെന്നുമാണ് ഇവര്‍ രണ്ട് പേരും കരുതിയത്. ഇതിന് പിന്നാലെ സാമന്തയും നാഗചൈതന്യയും നാഗാര്‍ജുനയും അക്കിനേനി കുടുംബത്തിലെ പ്രമുഖരും ഇരുന്ന് കൊണ്ടുള്ള ഒരു കുടുംബ ചര്‍ച്ച നടന്നിരുന്നു. സാമന്ത കുടുംബത്തിന്റെ ഇമേജ് തകര്‍ത്തുവെന്നും, അത് സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല, ജനങ്ങളുടെ മുന്നിലും അതാണ് നടന്നിരിക്കുന്നതെന്നും ഇവര്‍ സാമന്തയെ അറിയിക്കുകയും ചെയ്തു.

4

ഈ കുടുംബ യോഗത്തിലും സാമന്ത ഇവരുടെ തീരുമാനത്തെ എതിര്‍ത്തു. പുരുഷാധിപത്യവും സാമ്പ്രദായികതയും സെക്‌സിസവും നിറഞ്ഞ തീരുമാനങ്ങളോട് യോജിക്കാനാവില്ലെന്നാണ് സാമന്ത അറിയിച്ചത്. ഇതോടെ ബന്ധം വേര്‍പ്പെടുത്തുക മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ള വഴിയെന്ന് ഉറപ്പിക്കുകയായിരുന്നു. സാമന്ത അടുത്തിടെ അല്ലു അര്‍ജുന്റെ ചിത്രമായ പുഷ്പയില്‍ ഐറ്റം ഡാന്‍സിന്റെ ഭാഗമായിരുന്നു. ഓ അന്താവ എന്ന ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ഇതിന് മുമ്പൊന്നും ചെയ്യാത്ത തരത്തിലുള്ള ഗ്ലാമറസ് വേഷത്തിലാണ് നടി ഗാനരംഗത്തില്‍ എത്തിയത്. ഇതാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ നാഗചൈതന്യ ഫാന്‍സ് ഈ ഗാനത്തിനെതിരെയും രംഗത്ത് വന്നു.

5

2018ല്‍ രംഗസ്ഥലം എന്ന ചിത്രത്തില്‍ രാമചരണുമായി സാമന്തയുടെ ലിപ്പ്‌ലോക്ക് രംഗവും വന്‍ വിവാദത്തിലായിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളിലായിരുന്നു ഈ രംഗങ്ങള്‍. വിവാഹം കഴിഞ്ഞിട്ടും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. നേരത്തെ സ്ത്രീവിരുദ്ധതയ്ക്കും കുടുംബാധിപത്യത്തിനുമെതിരെ സാമന്ത വിവാഹമോചനത്തിന് ശേഷം രംഗത്ത് വന്നിരുന്നു. ഇത് അക്കിനേനി കുടുംബത്തെ ലക്ഷ്യമിട്ടാണെന്ന് ഉറപ്പായിരിക്കുകയാണ്. വിവാഹമോചനത്തിന് എപ്പോഴും സ്ത്രീയെ എങ്ങനെയാണ് ഉത്തരവാദിയായി കാണാനാവുകയെന്ന് നേരത്തെ സാമന്ത ചോദിച്ചിരുന്നു.

6

അതേസമയം നാഗചൈതന്യയുടെ വാക്കുകളാണ് ഈ റിപ്പോര്‍ട്ടുകളെ ശക്തമാക്കിയത്. ഏത് തരം റോളുകളാണ് ചെയ്യുകയെന്ന് നാഗചൈതന്യയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നു. എല്ലാ തരം റോള്‍ ചെയ്യുമെന്നും, എന്നാല്‍ തന്റെ കുടുംബത്തെയും അതിന്റെ മാന്യതയെയും ബാധിക്കാത്ത ചിത്രങ്ങളേ ചെയ്യൂ എന്നും നാഗചൈതന്യ പറഞ്ഞിരുന്നു. തന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും നാണം കെടുത്തുന്ന ഒരു റോളും താന്‍ സ്വീകരിക്കില്ലെന്നും നാഗചൈതന്യ പറഞ്ഞു. ഇത് സാമന്തയെ ലക്ഷ്യമിട്ടാണെന്ന് ആരാധകര്‍ പറയുന്നു. സാമന്ത തന്നെയും കുടുംബത്തിനെയും പൊതുമധ്യത്തില്‍ നാണംകെടുത്തുന്ന ചിത്രങ്ങളാണ് ചെയ്തതെന്ന് പരോക്ഷമായി കൂടി സൂചിപ്പിക്കുകയാണ് നാഗചൈതന്യ ചെയ്തത്.

7

വിവാഹമോചനത്തിന് ശേഷം സാമന്ത ചെയ്യുന്ന വേഷങ്ങളും ഈ റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്ന തരത്തിലാണ്. വിവാഹിതയായപ്പോള്‍ വിലക്കപ്പെട്ടിരുന്ന ഐറ്റം ഡാന്‍സ് കരിയറില്‍ ആദ്യമായി ചെയ്യാനും സാമന്തയ്ക്ക് സാധിച്ചു. ഒപ്പം വിദേശ ചിത്രത്തില്‍ നടി അഭിനയിക്കുന്നുണ്ട്. സ്വവര്‍ഗാനുരാഗിയായ യുവതിയായും നടി വേഷമിടുന്നുണ്ട്. ഇതെല്ലാം നേരത്തെ സാധ്യമായിരുന്നു കാര്യമായിരുന്നില്ല. നേരത്തെ 200 കോടി ജീവനാംശം സാമന്തയ്ക്ക് നല്‍കാമെന്ന് അക്കിനേനി കുടുംബം പറഞ്ഞിരുന്നു. എന്നാല്‍ അത് വേണ്ടെന്നായിരുന്നു സാമന്തയുടെ തീരുമാനം. സാമന്ത മുംബൈയിലേക്ക് താമസം മാറുന്നു എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ബോളിവുഡ് ചിത്രങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കാനാണ് സാധ്യത.

8

നേരത്തെ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാനും അമ്മയാവാനും സാമന്ത ആഗ്രഹിച്ചിരുന്നു. അതിന് പ്രാധാന്യം നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രശ്‌നങ്ങള്‍ അതിന് ശേഷമാണ് ഉണ്ടായത്. അതേസമയം സാമന്ത കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയത് വലിയ ആശങ്കകള്‍ക്ക് കാരണമായിരുന്നു. സാമന്തയ്ക്ക് വൈറല്‍ ഇന്‍ഫെക്ഷനാണെന്നായിരുന്നു റിപ്പോര്‍ട്ട്. ചെറിയ ചുമ മാത്രമാണ് സാമന്തയ്ക്കുള്ളതെന്ന് നടിയുടെ മാനേജര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സാമന്ത സ്വകാര്യ ആശുപത്രി സന്ദര്‍ശിച്ചത്. ആരാധകര്‍ പലരും ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് മാനേജര്‍ വിശദീകരണവുമായി രംഗത്ത് വന്നത്. രോഗം ഗുരുതരമല്ല. ഒരു മുന്‍ കരുതല്‍ എന്ന നിലയിലാണ് ആശുപത്രിയിലെത്തിയതെന്നും, കൊവിഡ് ടെസ്റ്റും നടത്തിയാണ് സാമന്ത മടങ്ങിയതെന്നും മാനേജര്‍ വ്യക്തമാക്കി.

രാഹുലിന് ചുറ്റും 5 പാര്‍ട്ടികള്‍, പ്രതിപക്ഷ യോഗം സ്ഥിരമാക്കും, പ്രശാന്ത് പറയുന്നത് ഇങ്ങനെരാഹുലിന് ചുറ്റും 5 പാര്‍ട്ടികള്‍, പ്രതിപക്ഷ യോഗം സ്ഥിരമാക്കും, പ്രശാന്ത് പറയുന്നത് ഇങ്ങനെ

cmsvideo
  Samantha filed case against YouTube channels | Oneindia Malayalam
  English summary
  samantha ruth prabhu cheated family feels naga chaitanya after bold scenes in family man
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X