• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്ത

Google Oneindia Malayalam News

ഹൈദരാബാദ്: തെലുങ്ക് സിനിമാ ലോകത്തെ തന്നെ പിടിച്ചുലച്ച സംഭവമായിരുന്നു നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹ മോചനം. വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം പോലും നടന്നത്. അക്കിനേനി കുടുംബത്തിലെ വിവാഹ മോചനം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ചൈതന്യയും സാമന്തയും ഈ വിഷയം നല്ല രീതിയില്‍ പറഞ്ഞ് തീര്‍ത്ത് പിരിയുകയായിരുന്നു.

വനിതാ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ, മണിയന്‍പ്പിള്ള രാജുവിന്റെ മറുപടി വൈറല്‍വനിതാ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ, മണിയന്‍പ്പിള്ള രാജുവിന്റെ മറുപടി വൈറല്‍

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സാമന്തയെ ലക്ഷ്യമിട്ട് വ്യാപകമായ സൈബര്‍ ആക്രമണമാണ് നടന്നത്. നാഗചൈതന്യയുടെ ആരാധകരായിരുന്നു ഇതില്‍ അധികവും. അടുത്തിടെ പുഷ്പ എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സിനെതിരെയും സദാചാരവാദികള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ മോശമായ രീതിയില്‍ ട്രോള്‍ ചെയ്ത വ്യക്തിക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് സാമന്ത.

1

സാമന്ത വിവാഹമോചനത്തോടെ നശിച്ച് പോയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റമാണെന്നും, അവള്‍ 50 കോടി രൂപ നാഗചൈതന്യ എന്ന ജെന്റില്‍മാന്റെ കൈയ്യില്‍ നിന്ന് നികുതി രഹിത പണം തട്ടിയെടുത്തെന്നുമായിരുന്നു കമറലി ദുക്കന്ദര്‍ എന്ന വ്യക്തിയാണ് ക്രൂരമായ പരാമര്‍ശം. സാമന്ത അക്കിനേനി കുടുംബത്തില്‍ നിന്ന് 200 കോടി രൂപ ജീവനാംശമായി വാങ്ങി എന്ന റിപ്പോര്‍ട്ടുകളെ ചൂണ്ടിക്കാണിച്ചായിരുന്നു ഈ പരാമര്‍ശം. ഇതിന് നടി കൊടുത്ത ചൂട്ട മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കമറലി, നിങ്ങളെ ദൈവം രക്ഷിക്കട്ടെ എന്നായിരുന്നു സാമന്തയുടെ കമന്റ്. ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ വലിയ വൈറലായിരിക്കുകയാണ്.

2

നേരത്തെ 200 കോടിയുടെ ജീവനാംശം സാമന്തയ്ക്ക് നല്‍കാന്‍ നാഗാര്‍ജുനയും നാഗചൈതന്യയും തയ്യാറായിരുന്നെങ്കിലും, അത് വേണ്ടെന്ന നിലപാടാണ് സാമന്ത സ്വീകരിച്ചത്. സ്വന്തം നിലയിലാണ് താന്‍ ഇതുവരെ വളര്‍ന്നതെന്നും, അല്ലാതെയുള്ള പണമൊന്നും വേണ്ടെന്ന് നടി തീരുമാനമെടുക്കുകയായിരുന്നു. അതേസമയം പുഷ്പയിലെ ഐറ്റം ഡാന്‍സിന് പിന്നാലെ നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബറാക്രമണവും ശക്തമായിരിക്കുകയാണ്. തന്റെ കുടുംബത്തിന്റെ പേര് മോശമാക്കുന്ന ഒരു കാര്യവും ചെയ്യില്ലെന്നാണ് നാഗചൈതന്യ നേരത്തെ പറഞ്ഞിരുന്നത്. ഈ കമന്റ് ഉപയോഗിച്ചാണ് ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍ സാമന്തയെ രൂക്ഷമായി ആക്രമിക്കുന്നത്.

3

സാമന്ത ഇപ്പോഴും അക്കിനേനി കുടുംബത്തിന്റെ ഭാഗമാണെന്നും, ഐറ്റം ഡാന്‍സ് ചെയ്തത് നാഗാര്‍ജുനയ്ക്ക് അടക്കം വലിയ നാണക്കേടുണ്ടാക്കിയെന്നുമാണ് ആരാധാകരുടെ കമന്റ്. സാമന്തയുടെ ആരാധകര്‍ ഇതിന് മറുപടിയും നല്‍കുന്നുണ്ട്. അതേസമയം സാമന്ത വിവാഹം കഴിഞ്ഞ സമയത്ത് ഐറ്റം ഡാന്‍സിന് എതിരാണെന്നും ഇപ്പോള്‍ നിലപാട് മാറ്റിയതാണെന്നും നാഗചൈതന്യയുടെ ആരാധകര്‍ പറയുന്നു. പണത്തിന് വേണ്ടിയാണ് സാമന്ത നിലപാട് മാറ്റിയതെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നുണ്ട്. ആദ്യമായിട്ടാണ് സാമന്ത ഇത്തരമൊരു നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് പ്രശംസയും ഇതിന് ലഭിച്ചിരുന്നു. രണ്ട് കോടി രൂപയാണ് ഈ ചിത്രത്തിനായി സാമന്ത വാങ്ങിയത്.

4

അതേസമയം സാമന്ത ഈ ഐറ്റം ഡാന്‍സ് നേരത്തെ നിരസിച്ചതാണെന്ന് പുഷ്പയുടെ സംവിധായകന്‍ സുകുമാറും പറഞ്ഞിരുന്നു. ഇത് ചെയ്യാനാവില്ലെന്നും പറഞ്ഞിരുന്നു. സുകുമാറിന്റെ തന്നെ രംഗസ്ഥലം എന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ ചെയ്ത ഡാന്‍സിന് സമാനമായ നൃത്തരംഗമാണ് ഇതെന്നാണ് സാമന്തയോട് ഒടുവില്‍ സുകുമാര്‍ പറഞ്ഞത്. ഇതിലാണ് സാമന്ത ചെയ്യാമെന്ന് സമ്മതിച്ചത്. ഗാനരംഗത്തെ കുറിച്ചും സാമന്ത തുറന്ന് പറഞ്ഞു. ഞാന്‍ നല്ല റോള്‍ ചെയ്തിട്ടുണ്ട്, മോശം റോള്‍ ചെയ്തിട്ടുണ്ട്, തമാശ റോള്‍ ചെയ്തിട്ടുണ്ട്. ഗൗരവമേറിയ റോളുകളും ചെയ്തിട്ടുണ്ട്. ഒരു ചാറ്റ് ഷോയുടെ അവതാരകയായും ഇരുന്നിട്ടുണ്ട്. എനിക്ക് കിട്ടുന്നതെന്ത് കാര്യത്തിലും മികച്ച് നില്‍ക്കാന്‍ ഞാന്‍ നന്നായി കഠിനാധ്വാനം ചെയ്യാറുണ്ടെന്നും സാമന്ത പറഞ്ഞു.

5

പക്ഷേ സെക്‌സിയായി ചെയ്യുക എന്ന് പറയുന്നത് കഠിനാധ്വാനത്തിന്റെ മറ്റൊരു തലമാണ്. ആ കഠിനാധ്വാനത്തിന് ഇത്രയും സ്‌നേഹം നല്‍കിയതിന് നന്ദി പറയുന്നുവെന്നും സാമന്ത പറഞ്ഞു. അതേസമയം ചിത്രത്തിലെ ഈ ഗാനരംഗം വിവാദത്തിലായിരിക്കുകയാണ്. പുഷ്പയുടെ നിര്‍മാതാക്കള്‍ക്കെതിരെ മെന്‍സ് അസോസിയേഷന്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇതിന് പിന്നാലെ ഈ ഗാനം രംഗം യുട്യൂബില്‍ പ്രൈവറ്റാക്കിയിരുന്നു അല്ലു അര്‍ജുന്റെ ടീം. ചിത്രത്തില്‍ പുരുഷന്മാരെ കാമാസക്തി നിറഞ്ഞവരായിരുന്നു കാണിക്കുന്നു എന്നായിരുന്നു ഇവരുടെ പരാതി. ആ പാട്ടില്‍ എഴുതിയിരിക്കുന്ന വരികളെല്ലാം സത്യമാണെന്നായിരുന്നു ചിത്രത്തിലെ നായകനായ അല്ലു അര്‍ജുന്‍ പറഞ്ഞത്. മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

6

ഈ ഗാനരംഗങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നാഗചൈതന്യ സാമന്തയ്ക്കുള്ള പരോക്ഷ മറുപടിയുമായി രംഗത്ത് വന്നത്. താന്‍ എല്ലാ തരം റോളുകളും ചെയ്യുമെന്നും, പക്ഷേ അതിനൊരു പരിധിയുണ്ടെന്നും നാഗചൈതന്യം പറയുന്നു. തന്റെ കുടുംബത്തെയും അതിനുള്ള മാന്യതയെയും ബാധിക്കാത്ത ചിത്രങ്ങളേ ചെയ്യാനാവൂ എന്നും താരം പറയുന്നു. തന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും നാണം കെടുത്തുന്ന ഒരു റോളും താന്‍ സ്വീകരിക്കില്ലെന്നും നാഗചൈതന്യ ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തു. ഇത് സാമന്തയുടെ ഐറ്റം ഡാന്‍സിനെ ലക്ഷ്യമിട്ടാണെന്ന് ആരാധകര്‍ പറയുന്നു. സാമന്തയെ രൂക്ഷമായി വിമര്‍ശിക്കാന്‍ നാഗചൈതന്യയുടെ ആരാധകര്‍ സ്വീകരിച്ചതും ഈ പരാമര്‍ശമായിരുന്നു. എന്നാല്‍ എന്ത് വന്നാലും മുന്നോട്ട് തന്നെ പോകുമെന്ന് സാമന്ത നേരത്തെ പറഞ്ഞിരുന്നു.

7

ഒക്ടോബറിലാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ പിരിയുന്നതായി പ്രഖ്യാപിച്ചത്. ഇരുവരും സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തു. സാമന്ത അമ്മയാവാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ആ സമയത്താണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സാമന്തയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും, പല തവണ അബോര്‍ഷന്‍ നടത്തിയെന്നുമായിരുന്നു വ്യാപകമായ പ്രചരിച്ച വാദങ്ങള്‍. സാമന്ത അവരുടെ സ്റ്റൈലിസ്റ്റ് പ്രീതം ജുഗല്‍ക്കറിനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ചൈതന്യയുടെ ആരാധകര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രീതവും സാമന്തയും തന്നെ രംഗത്ത് വന്നിരുന്നു. താന്‍ സാമന്തയെ ചേച്ചിയെന്നാണ് വിളിക്കുന്നതെന്നും പ്രീതം പറഞ്ഞിരുന്നു.

8

അതേസമയം സാമന്ത കുടുംബത്തെ ചതിച്ചുവെന്നാണ് കഴിഞ്ഞ ദിവസം അക്കിനേനി കുടുംബത്തിനകത്തുള്ളവര്‍ തന്നെ പറഞ്ഞിരുന്നത്. ഹിന്ദിയില്‍ ഫാമിലി മാന്‍ എന്ന ചിത്രത്തിലെ സെക്‌സ് സീനുകളും കൂടുതല്‍ ഗ്ലാമര്‍ റോളുകള്‍ നടി ചെയ്യുന്നതും നാഗാര്‍ജുനയെ വരെ ഞെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഫാമിലി മാനിലെ രംഗങ്ങള്‍ മുന്‍കൂട്ടി അറിയിച്ചില്ലെന്നും പരാതിയുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ കുടുംബാംഗങ്ങള്‍ വരെ എത്തിയെങ്കിലും ചെയ്യാതിരിക്കാനാവില്ല എന്ന നിലപാടാണ് സാമന്ത സ്വീകരിച്ചതെന്നാണ് വിവരം. ഇതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ താരജീവിതത്തില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്താനുള്ള ഭര്‍തൃ കുടുംബത്തിന്റെ നീക്കം സാമന്ത അംഗീകരിച്ചില്ല എന്നതാണ് സത്യം.

cmsvideo
  Samantha filed case against YouTube channels | Oneindia Malayalam

  അമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരംഅമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരം

  English summary
  samantha ruth prabhu robbed 50 cr from naga chaitanya says user, her reply goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X