സാമന്തയുടെ ആരോഗ്യനില മോശം? വൈറല്‍ ഇന്‍ഫക്ഷന്‍, ആശുപത്രിയിലെത്തി നടി, മാനേജര്‍ പറയുന്നത് ഇങ്ങനെ
ഹൈദരാബാദ്: വിവാഹ മോചനത്തെ തുടര്‍ന്ന് നിറയെ വിവാദങ്ങളിലായിരുന്നു നടി സാമന്ത. കഴിഞ്ഞ ദിവസം വിവാഹമോചനത്തിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങളെ കുറിച്ചെല്ലാം നടി തുറന്ന് പറഞ്ഞിരുന്നു. ട്രോളുന്നവര്‍ക്കെല്ലാം കുറച്ച് മര്യാദയാവാമെന്നും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
സാമന്തയുടെ ആരോഗ്യ നില മോശമാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. തിങ്കളാഴ്ച്ച രാവിലെ സാമന്തയെ ആശുപത്രിയില്‍ വെച്ച് കണ്ടവരുണ്ട്. ഇതിന് പിന്നാലെ ആരാധകര്‍ പലരും സോഷ്യല്‍ മീഡിയയില്‍ ആശങ്കയറിയിച്ച് രംഗത്ത് വന്നിരുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.

സാമന്തയ്ക്ക് വൈറല്‍ ഇന്‍ഫെക്ഷനാണെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണവുമായി നടിയുടെ മാനേജര്‍ രംഗത്ത് വന്നിട്ടുണ്ട്. ചെറിയ ചുമ മാത്രമാണ് സാമന്തയ്ക്കുള്ളതെന്ന് മാനേജര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് സാമന്ത സ്വകാര്യ ആശുപത്രി സന്ദര്‍ശിച്ചത്. ആരാധകര്‍ പലരും ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് മാനേജര്‍ വിശദീകരണവുമായി രംഗത്ത് വന്നത്. രോഗം ഗുരുതരമാണെന്ന വാദങ്ങളെ മാനേജര്‍ തള്ളി. ഒരു മുന്‍ കരുതല്‍ എന്ന നിലയിലാണ് ആശുപത്രിയിലെത്തിയതെന്ന് മാനേജര്‍ പറഞ്ഞു. അതേസമയം കൊവിഡ് ടെസ്റ്റും സാമന്ത നടത്തി. കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് നടി ടെസ്റ്റ് നടത്തിയത്.

അതേസമയം നടിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, വീട്ടില്‍ വിശ്രമത്തിലാണെന്നും മാനേജര്‍ അറിയിച്ചു. എഐജി ആശുപത്രിയില്‍ പരിശോധനകള്‍ നടത്തിയ ശേഷം കുഴപ്പമൊന്നുമില്ല. ചെറിയൊരു ചുമ കഴിഞ്ഞ ദിവസമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ ഗോസിപ്പുകളില്‍ വിശ്വസിക്കരുതെന്നും സാമന്തയുടെ മാനേജര്‍ മഹേന്ദ്ര അറിയിച്ചു. അടുത്തിടെ നടി കഡപ്പയിലെ ഒരു ഷോപ്പ് ഉദ്ഘാടനം നടന്നിരുന്നു. അതിന് ശേഷം അമീന്‍ പീര്‍ ദര്‍ഗയിലും പോയിരുന്നു. അതിന് മുമ്പ് തിരുപ്പതി ക്ഷേത്രത്തിലും ദര്‍ശനത്തിനായി സാമന്ത എത്തിയിരുന്നു. പുതിയ ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിനിടെയാണ് സാമന്ത ആശുപത്രിയിലെത്തിയത്.

ഇതിനിടെ സാമന്ത പുഷ്പയില്‍ അഭിനയിച്ച ഐറ്റം ഡാന്‍സ് വിവാദത്തിലായിരിക്കുകയാണ്. ഇതിനെതിരെ പരാതിയും വന്നിരിക്കുകയാണ്. പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പുഷ്പ എന്ന ചിത്രത്തിലെ ഊ അന്തവാ എന്ന ഗാനമാണ് വിവാദത്തിലായിരിക്കുന്നത്. മെന്‍സ് അസോസിയേഷനാണ് പരാതി നല്‍കിയത്. ഇതില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരാക്കി കാണിക്കുന്നുവെന്നാണ് പരാതി. ഗാനത്തിലെ വരികളും ദൃശ്യങ്ങളും അത്തരത്തിലുള്ളതാണെന്നും മെന്‍സ് അസോസിയേഷന്‍ പറയുന്നു. ചിത്രം നിരോധിക്കണമെന്ന് ആന്ധ്രപ്രദേശ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ഇതുവരെ കോടതി വിധി പറഞ്ഞിട്ടില്ല.

വിവാഹമോചനത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്ന ആക്രമണത്തെ കുറിച്ചും സാമന്ത നേരത്തെ തുറന്ന് പറഞ്ഞിരുന്നു. അതിനെ കുറിച്ച് ഞാന്‍ ആവശ്യത്തിന് പറഞ്ഞുവെന്ന് തോന്നുന്നു. തീര്‍ച്ചയായും വിവാഹമോചനത്തെ കുറിച്ച് സംസാരിക്കേണ്ടതുണ്ട്. അത് ഞാന്‍ ആവശ്യത്തിന് ചെയ്ത് കഴിഞ്ഞ കാര്യമാണ്. അതുകൊണ്ട് വീണ്ടും അതേ കാര്യം തന്നെ സംസാരിക്കേണ്ടതില്ലെന്നും സാമന്ത പറഞ്ഞു. വിവാഹമോചന സമയത്ത് ഞാന്‍ തകര്‍ന്ന് പോകുമെന്നും മരിക്കുമെന്ന് കരുതി. എന്നാല്‍ അതിന് ശേഷം എല്ലാത്തിനെയും ഞാന്‍ അതിജീവിച്ചു. ഞാന്‍ വളരെ ദുര്‍ബലയായ വ്യക്തിയാണെന്നായിരുന്നു കരുതിയതെന്നും സാമന്ത പറഞ്ഞു.

വിവാഹമോചനത്തോടെ താന്‍ ഇല്ലാതാവുമെന്നായിരുന്നു കരുതിയത്. ഇത്രയും കരുത്ത് എനിക്കുണ്ടെന്ന് തോന്നിയില്ല. ഞാന്‍ എത്രത്തോളം കരുത്തുള്ള വ്യക്തിയാണെന്ന് വിവാഹമോചനത്തിന് ശേഷമാണ് മനസ്സിലായത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. വിവാഹമോചനം നടന്നുവെന്ന് മനസ്സിനെ ബോധിപ്പിക്കുകയാണ് ചെയ്തത്. അതിലൂടെ പകുതി പ്രശ്‌നങ്ങള്‍ കുറഞ്ഞ് കിട്ടിയെന്നും സാമന്ത പറഞ്ഞു. വലിയ തോതിലുള്ള ട്രോളുകളും മോശം കമന്റുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വിവാഹമോചനത്തിന് ശേഷമുണ്ടായിരുന്നു. വിയോജിപ്പുകള്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമിടയില്‍ ഉണ്ടാവും. പക്ഷേ വിമര്‍ശനങ്ങള്‍ മാന്യതയോടെയാവണമെന്നും സാമന്ത പറഞ്ഞു.












Click it and Unblock the Notifications