കുളി സീനില്‍ ഡ്യൂപ്പിനെ വെച്ച് നഗ്നത ഷൂട്ട്, മലയാളത്തില്‍ അഭിനയിക്കാത്തതിന് കാരണം പറഞ്ഞ് ഷക്കീല
മലയാള സിനിമയില്‍ എന്തുകൊണ്ട് അഭിനയിക്കില്ല എന്ന കാര്യം വ്യക്തമാക്കി നടി ഷക്കീല. തന്നെ ചതിക്കുന്ന സമീപനമാണ് മലയാള സിനിമയില്‍ നിന്നുണ്ടായതെന്ന് അവര്‍ പറയുന്നു. അമ്മയും ഞാനും തമ്മില്‍ ഒരുലക്ഷം രൂപ തന്നാല്‍ ശരീരം വില്‍ക്കാമെന്ന കാര്യം ഡിസ്കസ് ചെയ്തിരുന്നു. അത് അമ്മ എന്നോട് പറഞ്ഞതാണെന്നും ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തില്‍ ഷക്കീല വ്യക്തമാക്കി.
യഥാര്‍ത്ഥത്തില്‍ തനിക്ക് സെക്സിനെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു. അത്തരം സിനിമകളില്‍ അഭിനയിക്കുന്നത് കൊണ്ട് തന്റെ കുടുംബത്തിന് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ഷക്കീല വ്യക്തമാക്കി.

ചെയ്ത സിനിമകളുടെ പേരില്‍ മനസ്ഥാപം തോന്നിയിട്ടുണ്ട്. അത് സത്യമാണ്. എന്നാല്‍ താന്‍ ആ ചിത്രങ്ങളൊന്നും ഇതുവരെ കണ്ടിട്ടില്ല എന്നതാണ് വാസ്തവം. ആ സമയത്ത് ടു പീസ് ഒക്കെ ഇടാന്‍ വലിയ നാണമായിരുന്നു. മലയാള സെക്സ് സിനിമകളില്‍ അഭിനയിക്കില്ല എന്ന് പറഞ്ഞതിന് കാരണമുണ്ട്. മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ ക്ഷണിക്കാന്‍ വരുന്നവര്‍ തന്നോട് കാര്യങ്ങള്‍ ഒന്നും വ്യക്തമായി പറഞ്ഞിരുന്നില്ല. താന്‍ കുളി സീനില്‍ അഭിനയിക്കുമ്പോള്‍ ടവല്‍ കൊണ്ട് കുറച്ച് ഭാഗം മറച്ച് വെച്ചിരുന്നു. പക്ഷേ അഭിനയിച്ച് പോയ ശേഷം തന്റെ ദേഹത്തിന് ഡ്യൂപ്പിനെ വെച്ച് നഗ്നത ഷൂട്ട് ചെയ്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. അതെല്ലാം താന്‍ അറിഞ്ഞിരുന്നു. അതുകൊണ്ടാണ് മലയാള സിനിമകളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്ന് ഷക്കീല പറഞ്ഞു.

സണ്ണി ലിയോണിന് കിട്ടുന്നത് പോലെയുള്ള അംഗീകാരം തനിക്ക് കിട്ടുന്നില്ല എന്ന സങ്കടമൊന്നുമില്ല. താന്‍ മലയാളത്തില്‍ മാത്രമാണ് അഭിനയിച്ചത്. സണ്ണി ലിയോണ്‍ എല്ലാ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്. അവര്‍ ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്ന അഭിനേത്രിയാണ്. അത് മാത്രമല്ല അവര്‍ വന്നത് പുറത്തുനിന്നുമാണ്. തന്നെ സണ്ണി ലിയോണുമായി താരതമ്യം ചെയ്യരുത്. സണ്ണിയെ എല്ലാവരെയും അംഗീകരിക്കുന്നതില്‍ സന്തോഷം. ഇന്നാണെങ്കില്‍ കൂടുതല്‍ അംഗീകാരം കിട്ടുമെന്ന് പറയാനാവില്ല. രണ്ടായിരത്തില്‍ ഇറക്കിയ സിനിമകള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഇഷ്ടപ്പെടണമെന്നില്ല. എല്ലാവര്ക്കും മാറ്റം ആവശ്യമാണ്. ആ സമയത്തുണ്ടായിരുന്നത് ട്രെന്‍ഡാണ്. അത് കഴിഞ്ഞു. ആ സമയത്തെ ട്രെന്‍ഡ് പിന്നെ ആവര്‍ത്തിക്കുമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ഷക്കീല വ്യക്തമാക്കി.

കിന്നാരത്തുമ്പികള്‍ ചെയ്യുമ്പോള്‍ അവര്‍ പറഞ്ഞിരുന്ന കഥ മുപ്പത്തഞ്ചുകാരിയും പതിനേഴുകാരനും തമ്മിലുള്ള ബന്ധമായിരുന്നു. അവന്റെ ഫാന്റസിയായിരുന്നു അതില്‍. ഞാനൊരു തെറ്റും അതില്‍ കണ്ടിരുന്നില്ല. പക്ഷേ ആ സിനിമ വന്‍ വിജയമായി. എന്താണ് അതിന് കാരണമെന്ന് പോലും അറിയില്ല. പിന്നീട് എന്നെ തേടി വന്നതൊക്കെ അത്തരം സിനിമകളാണ്. ഗ്ലാമര്‍ സീന്‍ ഉണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. അതറിഞ്ഞ് തന്നെയാണ് ഷൂട്ടിംഗിന് പോയത്. മലയാളത്തില്‍ ചെയ്ത സിനിമകളില്‍ എന്റെ ബെഡ്റൂം സീന്‍ മാത്രമാണ് ഉണ്ടാവുക. ബാക്കിയൊന്നും ഞാനല്ല. അവര്‍ ഡ്യൂപ്പിനെ വെച്ച് അതില്‍ ചേര്‍ക്കുന്നതാണ്. അത് എന്റെ തെറ്റല്ല. ആ സിനിമ പതിനെട്ട് വയസ്സിന് മുകളിലുള്ളവരാണ് കാണുന്നതെന്ന ബോധ്യം എനിക്കുണ്ടായിരുന്നു.

1990കളില്‍ പല സിനികളും, വലുതും ചെറുതുമായ കൊമേഴ്സ്യല്‍ ചിത്രങ്ങളെല്ലാം പരാജയപ്പെടാന്‍ തുടങ്ങിയിരുന്നു. ആ സമയത്താണ് ചെറിയ തിയേറ്ററുകളില്‍ എന്റെ ചിത്രം നല്ല രീതിയില്‍ ഓടിക്കൊണ്ടിരുന്നത്. ചെന്നൈയില്‍ പോലും ആ സമയത്ത് തിയേറ്റര്‍ മാറ്റി കല്യാണ മണ്ഡപം കൊണ്ടുവരുന്ന അവസ്ഥയായിരുന്നു. ഈ സമയത്താണ് എന്റെ സിനിമകള്‍ പലയിടത്തും കളിപ്പിച്ചത്. നല്ല തിയേറ്ററുകളില്‍ വരെ കളിച്ചു. തിയേറ്ററുകാര്‍ക്ക് അതിലൂടെ ലാഭമുണ്ടായി. സര്‍ക്കാരിനും അതിലൂടെ നേട്ടമുണ്ടായി. കാരണം ടാക്സ് ലഭിക്കുന്നുണ്ടായിരുന്നു. എന്റെ സ്റ്റാര്‍ഡം ഞാന്‍ ചോദിച്ച് തന്നതല്ല. നിങ്ങളാണ് എന്റെ സിനിമകള്‍ കണ്ടത്. നിങ്ങളാണ് എന്നെ സ്റ്റാര്‍ ആക്കിയത്. അപ്പോള്‍ ഇതില്‍ എന്റെ തെറ്റ് എവിടെയാണെന്നും ഷക്കീല ചോദിക്കുന്നു.

വീട്ടിലെ ദാരിദ്ര്യം വീട്ടിലുണ്ടായിരുന്നു. കഴിക്കാന്‍ പോലും ഭക്ഷണമില്ലായിരുന്നു. ആ സമയത്താണ് സഹോദരന്മാര് പോലുമറിയാതെ, ഒരു ലക്ഷം രൂപയ്ക്ക് വേണ്ടി ശരീരം വില്ക്കാന് അമ്മയുമായി ചര്‍ച്ച നടത്തിയിരുന്നു. അമ്മയായിരുന്നു ഇങ്ങോട്ടത് പറഞ്ഞത്. ഒരാള്‍ ചോദിച്ചിട്ടുണ്ടെന്നും പറഞ്ഞു. അത് കഴിഞ്ഞ ഉടനെ തന്നെ വിവാഹം ചെയ്ത് അയക്കണമെന്നും അമ്മയോട് പറഞ്ഞു. എനിക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. എനിക്ക് വീട്ടമ്മയാവണമെന്ന് മാത്രമായിരുന്നു ആഗ്രഹം. കാരണം ഡോക്ടറോ എഞ്ചിനിയീറോ ആവണമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. എനിക്ക് മോശം സംഭവിച്ചുവെന്നാണ് നിങ്ങള്‍ കരുതുന്നത്. എന്നാല്‍ എനിക്ക് കുടുംബത്തിലെ എല്ലാവര്ക്കും ഭക്ഷണം കൊടുക്കാന്‍ സാധിച്ചു എന്നതായിരുന്നു എന്റെ സന്തോഷമെന്നും ഷക്കീല വ്യക്തമാക്കി.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications