രാജ് കുന്ദ്രയെ കുറിച്ച് ചോദ്യം, വായടപ്പിച്ച മറുപടിയുമായി ശില്‍പ്പ ഷെട്ടി, കണ്ടാല്‍ അങ്ങനെ തോന്നുമോ?

മുംബൈ: രാജ് കുന്ദ്രയ്ക്ക് ജാമ്യം കിട്ടിയ ശേഷം ശില്‍പ്പ ഷെട്ടി നിരവധി ചോദ്യങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. എവിടെയാണ് കുന്ദ്ര താമസിക്കുന്നതെന്ന് അടക്കമുള്ള ചോദ്യങ്ങളാണ് നടി നേരിട്ട് കൊണ്ടിരിക്കുന്നത്. അതില്‍ നിന്നെല്ലാം നടി ഒഴിഞ്ഞുമാറിയിരുന്നു. ഒടുവില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നടി പ്രതികരിച്ചിരിക്കുകയാണ്.

തന്നെ കണ്ടാല്‍ രാജ് കുന്ദ്രയെ പോലുണ്ടോ എന്നായിരുന്നു നടിയുടെ മറുപടി.അതേസമയം നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്രയും മറ്റൊരു നടി ഗെഹന വസിഷ്ഠും വീണ്ടും പോണ്‍ വീഡിയോ കേസില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

1

മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശില്‍പ്പ ഷെട്ടി വീണ്ടും രാജ് കുന്ദ്രയെ കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിട്ടത്. തന്നെ കണ്ടിട്ട് കുന്ദ്രയെ പോലെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോയെന്ന് ശില്‍പ്പ പരിഹസിച്ചു. തന്നെ കണ്ടിട്ട് നിങ്ങള്‍ക്ക് അങ്ങനെ ചോദിക്കാന്‍ തോന്നുന്നുണ്ടോ? അതോ ഇനി എന്നെ കണ്ടിട്ട് രാജ് കുന്ദ്രയെ പോലെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഞാനാരാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? പിന്നെന്തിനാണ് ഈ ചോദ്യം എന്നോട് ചോദിക്കുന്നതെന്നും ശില്‍പ്പ ഷെട്ടി ചോദിച്ചു. പോണ്‍ വീഡിയോ കേസില്‍ ഉത്തരം പറയാതെ ചിരിച്ച് കൊണ്ട് അവര്‍ വഴിമാറുകയും ചെയ്തു.

2

ഒരു സെലിബ്രിറ്റിയെന്ന നിലയില്‍ ഒരിക്കലും നിങ്ങള്‍ പരാതിപ്പെടാന്‍ പാടില്ല. അതുപോലെ തന്നെ വിശദീകരണം നല്‍കേണ്ട ആവശ്യവുമില്ല. ഇത് തന്റെ ജീവിതത്തിന്റെ ഫിലോസഫിയാണെന്നും ശില്‍പ്പ വ്യക്തമാക്കി. നേരത്തെ ഭര്‍ത്താവിന്റെ ബിസിനസുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു നടി മൊഴി നല്‍കിയത്. ജോലി തിരക്കുകള്‍ ഉള്ളതിനാല്‍ രാജ് കുന്ദ്രയുടെ കാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു. വിയാന്‍ ഇന്‍ഡസ്ട്രീസില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ ഒഴിഞ്ഞതെന്നും, ഹോട്ട്‌ഷോട്ട്, ബോളിഫെയിം ആപ്പുകള്‍ എന്നിവയെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. അതുകൊണ്ട് രാജ് എന്താണ് ചെയ്തിരുന്നതെന്ന് തനിക്ക് അറിയാമായിരുന്നില്ലെന്നും ശില്‍പ്പ ഷെട്ടി പറഞ്ഞു.

3

നേരത്തെ കേസില്‍ രാജ് കുന്ദ്രയ്ക്ക് ജാമ്യം കിട്ടിയപ്പോള്‍ ഒരു കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ നടിയുടേതായി വന്നിരുന്നു. ജീവിതത്തില്‍ പല ദുര്‍ഘട ഘട്ടങ്ങളും ഉണ്ടാവും. അത് നിങ്ങളെ താഴേക്ക് വീഴ്ത്താന്‍ ശ്രമിക്കും. അത്തരം ഘട്ടങ്ങളില്‍ നിങ്ങള്‍ ഏഴ് തവണ വീണുപോയാല്‍ എട്ട് തവണ ശക്തമായി തിരിച്ചുവരുമെന്നാണ് താന്‍ വിശ്വസിക്കുന്തനെന്ന് ശില്‍പ്പ ഷെട്ടി കുറിച്ചിരുന്നു. ഇത്തരമൊരു തിരിച്ചുവരവിന് ഒരുപാട് ധൈര്യവും ഇച്ഛാശക്തിയും വേണം. എന്നാല്‍ അത് നേടിക്കഴിഞ്ഞാല്‍ ജീവിതത്തില്‍ ഏറ്റവും മികച്ച രീതിയില്‍ മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഓരോ തവണ വീഴുമ്പോഴും ഏറ്റവും ശക്തമായി തന്നെ തിരിച്ചുവരാന്‍ നിങ്ങള്‍ക്ക് അത് ഗുണകരമാകുമെന്നും ശില്‍പ്പ ഷെട്ടി പറഞ്ഞു.

4

അതേസമയം നടി ഗെഹന വസിഷ്ഠും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. താന്‍ ജാമ്യം കിട്ടിയ ശേഷം ക്രൈംബ്രാഞ്ചിനെ കണ്ട് കാര്യങ്ങള്‍ എല്ലാം പറഞ്ഞുവെന്ന് ഗെഹന പറഞ്ഞു. രാജ് കുന്ദ്ര ബോള്‍ഡായിട്ടുള്ള വീഡിയോകളാണ് പുറത്തിറക്കുന്നത്. എന്നാല്‍ അത് പോണ്‍ വീഡിയോ അല്ലെന്ന് ഗെഹന നേരത്തെ പറഞ്ഞിരുന്നു. രാജ് കുന്ദ്രയ്ക്ക് ജാമ്യം കിട്ടിയ ശേഷം അദ്ദേഹത്തെ കാണാന്‍ പോയിട്ടില്ല. അഞ്ച് മാസം ജയിലില്‍ ആയത് കൊണ്ട് ആരുടെയും നമ്പര്‍ എന്റെ കൈവശമില്ല. എന്നെ വിളിച്ചവരെ മാത്രമാണ് ഞാന്‍ തിരിച്ചുവിളിക്കുന്നതെന്നും ഗെഹന പറഞ്ഞു.

5

രാജ് കുന്ദ്ര ഫോണ്‍ സ്വിച്ച് ഓണ്‍ ആക്കിയെന്ന് ഞാന്‍ കരുതുന്നില്ല. കാരണം അദ്ദേഹം ജയിലില്‍ നിന്ന് വന്നതേയുള്ളൂ. അതുകൊണ്ട് തന്നെ അദ്ദേഹം ടെന്‍ഷനിലായിരിക്കും. തീര്‍ച്ചയായും അദ്ദേഹം ഡിപ്രഷനിലായിരിക്കും. കുടുംബത്തിനായിരിക്കും അദ്ദേഹം ഇപ്പോള്‍ സമയം നല്‍കുന്നുണ്ടായിരിക്കുക. കുറച്ച് സമയം കഴിയട്ടെ, അദ്ദേഹം സാധാരണ നിലയിലേക്ക് തിരിച്ച് വരും. അപ്പോള്‍ ഞാന്‍ രാജ് കുന്ദ്രയുമായി സംസാരിക്കുമെന്നും ഗെഹന വസിഷ്ഠ് വ്യക്തമാക്കി.

6

അതേസമയം നടി ഷെര്‍ലിന്‍ ചോപ്ര ശില്‍പ്പ ഷെട്ടിക്കെതിരെ വീണ്ടും രംഗത്തെത്തി. സാഷ്ടാംഗ പ്രണാമം ശില്‍പ്പ ടിവിയില്‍ നടത്തുന്നത് കണ്ടു. ആദ്യം നിങ്ങള്‍ വെള്ളിത്തിരയില്‍ നിന്ന് പുറത്തിറങ്ങി യഥാര്‍ത്ഥ ജീവിതത്തില്‍ കഷ്ടത അനുഭവിക്കുന്ന സ്ത്രീകളോട് സഹതാപം കാണിക്കാന്‍ ശ്രമിക്കൂ. അങ്ങനെ ചെയ്താല്‍ ലോകം മുഴുവന്‍ നിങ്ങളോട് സാഷ്ടാംഗ പ്രണാമം നടത്തുമെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. സ്റ്റേജിലിരുന്ന് റാണി ലക്ഷ്ഭായിയെ കുറിച്ചും സ്ത്രീശാക്തീകരണത്തെ കുറിച്ചുമൊക്കെ പറയാന്‍ എളുപ്പമാണെന്നും, നിങ്ങള്‍ ആ കോട്ടയില്‍ നിന്ന് പുറത്തിറങ്ങൂ, എന്തെങ്കിലും ചെയ്യാന്‍ നോക്കൂവെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+