Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് വഴി ഫാന്‍സുകാര്‍ തെറിവിളിക്കുന്നു, മരക്കാറിനായി കാവല്‍ റിലീസ് മാറ്റില്ലെന്ന് നിര്‍മാതാവ്

കൊച്ചി: മരക്കാര്‍ അടുത്ത മാസം രണ്ടിന് റിലീസ് ചെയ്യാനിരിക്കുകയാണ്. എന്നാല്‍ മരക്കാറിന് ഒരാഴ്ച്ച മുമ്പ് സുരേഷ് ഗോപി കാവല്‍ എന്ന ചിത്രം റിലീസാവുന്നുണ്ട്. ഇത് മരക്കാറിനെ ബാധിക്കുമെന്ന വലിയ തോതില്‍ മോഹന്‍ലാല്‍ ആരാധകര്‍ കരുതുന്നുണ്ട്. ചിത്രത്തിന് കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിക്കുന്നതിന് കാവല്‍ തടസ്സമാകുമെന്നും ഇവര്‍ കരുതുന്നുണ്ട്.

ഈ അവസരത്തില്‍ കാവലിന്റെ റിലീസ് മാറ്റണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. കാവലിനെതിരെ വലിയ നെഗറ്റിവിറ്റിയും ഇപ്പോഴുണ്ട്. എന്നാല്‍ ഇതൊന്നും ചിത്രത്തിനെതിരെ വിലപ്പോകില്ലെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ് പറയുകയാണ്. മരക്കാര്‍ വന്നാലും ചിത്രത്തിന് ഒന്നും സംഭവിക്കില്ലെന്ന് ജോബി വ്യക്തമാക്കി.

1

മരക്കാര്‍ എത്തുമ്പോള്‍ കാവല്‍ റിലീസ് ചെയ്യണമോയെന്ന് ചോദ്യം വരുന്നുണ്ട്. ഒരു കാര്യം എല്ലാവരും മനസ്സിലാക്കണം. ഇവിടെ ഡീഗ്രേഡിംഗ് ചെയ്തത് കൊണ്ട് ഒരു സിനിമയും തകര്‍ന്നടിയുകയോ പരാജയപ്പെടുകയോ ചെയ്തിട്ടില്ല. ഇനി മറ്റൊരു വശം കൂടിയുണ്ട്. പബ്ലിസിറ്റി കൊടുത്തതിന്റെ പേരില്‍ ഒരു ചിത്രവും വന്‍ വിജയവും ആയിട്ടില്ല. ഒരു സിനിമ വിജയിക്കണമെന്നുള്ളതാണെങ്കില്‍ അതിനെ കുറിച്ച് ആര് എന്ത് ചെയ്താലും ഓടുമെന്നും ജോബി ജോര്‍ജ് പറയുന്നു. ഞാന്‍ എടുത്ത സിനിമകളെല്ലാം വിജയം ആണ്. തന്റെ നിര്‍മാണ കമ്പനിയായ ഗുഡ്‌വില്ലിന്റെ കൂടി ഫാന്‍സാണ് ഇവരെന്നും ജോബി വ്യക്തമാക്കി. മരക്കാറുമായി സ്‌ക്രീന്‍ പങ്കിടേണ്ടി വരുന്നതില്‍ ആശങ്കയില്ലെന്നും ജോബി പറഞ്ഞു.

2

അതേസമയം മരക്കാറിനെ പേടിച്ച് കാവലിന്റെ റിലീസ് മാറ്റില്ലെന്നും ജോബി പറയുന്നു. മരക്കാര്‍ എന്ന സിനിമ വരുന്നത് കൊണ്ട് കാവലിന് യാതൊരു പ്രശ്‌നവും സംഭവിക്കില്ല. അതുപോലെ കാവല്‍ ഉള്ളത് കൊണ്ട് മരക്കാറിനും ഒന്നും സംഭവിക്കില്ല. രണ്ട് സിനിമയും അതിന്റെ വഴിക്ക് പോവും. കാവല്‍ ഒരു വര്‍ഷം മുമ്പേ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ്. തന്നെ ഫേസ്ബുക്ക് വഴി ഫാന്‍സുകാര് തെറിവിളിക്കുന്നുണ്ട്. പക്ഷേ അതൊന്നും ഞാന്‍ കാര്യമായി എടുക്കുന്നില്ല. സീസറിനുള്ളത് സീസര്‍ക്ക്, ദൈവത്തിനുള്ളത് ദൈവത്തിന് എന്ന് പറയുന്നത് പോലെയാണ് ഈ രണ്ട് ചിത്രത്തിന്റെയും കാര്യങ്ങള്‍. മരക്കാറിനുള്ള കളക്ഷന്‍ മരക്കാറിന് തന്നെ ലഭിക്കും. കാവലിനുള്ളത് കാവലിനും ലഭിക്കുമെന്നും ജോബി ജോര്‍ജ് വ്യക്തമാക്കി.

3

കാവല്‍ റിലീസ് ചെയ്യാന്‍ വൈകിയപ്പോള്‍ ഒടിടിയില്‍ നിന്ന് നല്ല ഓഫറുകള്‍ ചിത്രത്തിന് ലഭിച്ചിരുന്നു. കാവല്‍ എനിക്ക് വേണമെങ്കില്‍ അവര്‍ക്ക് നല്‍കാമായിരുന്നു. അതിലൂടെ വലിയ രീതിയില്‍ ലാഭവും നേടാമായിരുന്നു. പക്ഷേ അത് ശരിയല്ല. കാവല്‍ മികച്ച ചിത്രമാണ്. നല്ല പ്രതീക്ഷ ആ ചിത്രത്തെ കുറിച്ചുണ്ട്. ജനങ്ങള്‍ തിയേറ്ററിലേക്ക് വരുന്ന സമയമാണ്. അവര്‍ക്ക് ഇഷ്ടപ്പെടുന്ന ആഘോഷമാക്കാവുന്ന ചിത്രമാണ് കാവല്‍. തിയേറ്ററുകളില്ലാതെ ഗുഡ്‌വില്ലോ ഞാന്‍ എന്ന നിര്‍മാതാവോ ഇല്ല. താരങ്ങള്‍ ഉണ്ടാവുന്നത് തിയേറ്ററിന്റെ ആര്‍പ്പുവിളിയിലാണ്. തിയേറ്ററുകള്‍ പ്രതിസന്ധി നേരിടുന്ന സമയത്ത് ഞാന്‍ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ല. ഒരുപാട് പേര്‍ തിയേറ്റര്‍ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്നുണ്ട്. ഞാന്‍ കേരളത്തില്‍ സിനിമകള്‍ക്ക് വേണ്ടി പണം മുടക്കുന്ന നിര്‍മാതാക്കള്‍ക്ക് വേണ്ടി നിലകൊള്ളുന്നത്. അതുകൊണ്ട് കാവല്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

4

അതേസമയം കാവലിനായി ഏഴ് കോടി രൂപയാണ് ഒടിടിയില്‍ നിന്ന് ഓഫര്‍ ലഭിച്ചിരുന്നതെന്നാണ് ജോബി ജോര്‍ജ് പറഞ്ഞിരുന്നത്. തിയേറ്ററുകാരെ വിചാരിച്ചാണ് സിനിമ കൊടുക്കാതിരുന്നതെന്നും അദ്ദേഹം പറയുന്നു. വെയിലില്‍ ഷെയ്ന്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അതുകൊണ്ട് തിയേറ്റര്‍ റിലീസാണ് വേണ്ടെന്ന് തോന്നി. എല്ലാ സിനിമകളും ഒടിടിയില്‍ റിലീസ് ചെയ്യാന്‍ അവസരം ലഭിക്കണമെന്നില്ല. നിര്‍മാതാക്കളെ ഒക്കെ നോക്കിയിട്ടാണ് അവര്‍ സമീപിക്കുക. തിയേറ്ററുകളില്‍ വിജയം നേടിയ സിനിമകളാണ് നേരത്തെ ഒടിടിയില്‍ എത്തിയിരുന്നത്. ഇപ്പോള്‍ സാഹചര്യം പ്രതികൂലമായതിനാല്‍ ഒടിടിയില്‍ എത്തുന്നു എന്നതാണെന്ന് ജോബി ജോര്‍ജ് പറഞ്ഞു.

5

ഇതിനിടെ മരക്കാറിന്റെയും മോഹന്‍ലാലിന്റെയും ആരാധകര്‍ കാവലിനെതിരെ പരിഹാസവുമായി രംഗത്തുണ്ട്. ജോബി നേരത്തെ പങ്കുവെച്ച പോസ്റ്ററിലും ഇത്തരത്തില്‍ ട്രോളുകളുണ്ടായിരുന്നു. നവംബര്‍ 25 മുതല്‍ തമ്പാന്‍ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ മരക്കാര്‍ വരുന്നുണ്ടെന്നും കാവലിന്റെ റിലീസ് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് ആരാധകര്‍ രംഗത്തെത്തി. മോനെ ഞാന്‍ ഇത് നേരത്തെ പ്ലാന്‍ ചെയ്തതാ, അത് മാത്രമല്ല പല കമ്മിന്റ്‌മെന്റ്‌സും ഉണ്ട്. ദയവ് ചെയ്ത് മനസ്സിലാക്കൂ എന്നായിരുന്നു ജോബിയുടെ മറുപടി. മരക്കാറിന് മുന്നില്‍ പിടിച്ച് നില്‍ക്കാനുള്ള ആമ്പിയര്‍ ഒക്കെ ഈ ഐറ്റത്തിനുണ്ടോ എന്നും ചോദ്യം വന്നു.

6

ഈ ചോദ്യത്തിന് ലഭിച്ച മറുപടിയും നേരത്തെ വൈറലായിരുന്നു. അതൊന്നും എനിക്കറിയില്ല. ഞാന്‍ പഠിച്ചിട്ടുണ്ട് ഒരു പൊട്ടനുറുമ്പ് ഒരു ആനയെ വീഴ്ത്തിയ കഥ എന്നായിരുന്നു കമന്റ്. ഒരാഴ്ച്ച കഴിഞ്ഞ് തിയേറ്ററില്‍ ഉണ്ടെങ്കില്‍ കാവല്‍ കണ്ടോളാമെന്നാണ് ഒരു ആരാധകന്‍ കുറിച്ചു. ദയവായി കാണണം, അപ്പോള്‍ വാക്ക് മാറരുത് എന്നാണ് ഇതിന് മറുപടി നല്‍കിയത്. സുരേഷ് ഗോപിയുടെ മാസ് വേഷങ്ങളിലേക്കുള്ള ഒരു തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. കാവല്‍ താന്‍ കണ്ടിരുന്നു. അപ്പോള്‍ ഇത് തിയേറ്റര്‍ ചിത്രമാണെന്ന് മനസ്സിലായി. കാരണം ഇതൊരു ന്യൂജെന്‍ ചിത്രമല്ല. ഈ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും തനിക്കില്ലെന്നും ജോബി ജോര്‍ജ് വ്യക്തമാക്കി.

7

ഈ ചിത്രത്തിന്റെ മുടക്കുമുതല്‍ ഒടിടിയിലൂടെ അല്ലാതെ തിരിച്ചുപിടിക്കാന്‍ പറ്റും. ഒടിടി വരുന്നതിന് മുമ്പ് തന്നെ ഗുഡ്‌വില്ലിന്റെ ചിത്രങ്ങള്‍ ഹിറ്റായിട്ടുണ്ട്. ദുബായില് സെന്‍സര്‍ ചെയ്തപ്പോഴും അവിടെയുള്ളവരെല്ലാം സിനിമയെ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. ഈ ചിത്രത്തിന് വന്ന ഓഫര്‍ ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അവസാനമായി വന്നത് 9 അക്ക സംഖ്യാണ് എനിക്ക് സിനിമ ഡയറക്ട് പ്രീമിയര്‍ ചെയ്യാനായി തന്ന ഓഫര്‍. തരാനാവില്ലെന്ന് അവരെ ഞാന്‍ അറിയിച്ചു. തിയേറ്ററില്‍ കളിച്ച ശേഷം ഒടിടിക്ക് പോകാമെന്ന് തീരുമാനിച്ചിട്ടുണ്ട്. മരക്കാര്‍ വിഷയത്തില്‍ പരസ്പരം എല്ലാവരും പ്രശ്‌നങ്ങള്‍ പരിഹരിച്ച് പോകണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. പോയ വണ്ടിക്ക് കൈ കാണിച്ചിട്ടി കാര്യമില്ല. വരുന്ന വണ്ടിക്ക് ചാടിക്കേറുകയാണ് വേണ്ടതെന്നും ജോബി പറഞ്ഞു.

8

കാവലിനായി ഞാന്‍ മുടക്കിയ പണം സാറ്റലൈറ്റ്‌സിലൂടെ ഒക്കെ എനിക്ക തിരിച്ച് കിട്ടും. എനിക്ക് അത് മതി. ആര്‍ത്തിയില്ല. ഒടിടിയില്‍ നിന്നുള്ള വന്‍ ഓഫര്‍ വേണ്ടെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്. കാവല്‍ എല്ലാവരെയും തിയേറ്ററില്‍ എത്തിക്കുന്ന ചിത്രമായിരിക്കും. കണ്ണില്‍ കനലുള്ള ആരോഗ്യവാനായ സുരേഷ് ഗോപിയെ ഈ ചിത്രത്തില്‍ കാണാം. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും എന്തുകൊണ്ടാണ് കാവല്‍ തിയേറ്ററില്‍ തന്നെ ഇറക്കാന്‍ തീരുമാനിച്ചതെന്ന്, ഇത് ആരാധകരും ഏറ്റെടുക്കുമെന്ന് ജോബി ജോര്‍ജ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+