സുശാന്ത് സിംഗിന്റെ കാമുകി ബിഗ് ബോസ് ഹിന്ദിയിലേക്ക്? ഒരാഴ്ച്ച ലഭിക്കുന്നത് ഞെട്ടിക്കുന്ന പ്രതിഫലം
മുംബൈ: ബോളിവുഡിനെ ആകെ ഇളക്കി മറിച്ചതായിരുന്നു നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗം. അതില്‍ ഏറ്റവും കൂടുതല്‍ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നത് റിയാ ചക്രവര്‍ത്തിക്കായിരുന്നു. മയക്കുമരുന്ന് കേസില്‍ വരെ നടി ആരോപണവിധേയായിരുന്നു. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ റിയ അധികം മാധ്യമങ്ങള്‍ക്ക് മുന്നിലൊന്നും വരാതെ ഇരിക്കുകയായിരുന്നു. ഇപ്പോഴവര്‍ സജീവമായി മുഖ്യധാരയിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. ബിഗ് ബോസ് ഹിന്ദിയുടെ പതിനഞ്ചാം സീസണില്‍ അവര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈ നഗരത്തില്‍ നടിയെ തുടര്‍ച്ചയായി കാണുന്നതാണ് അഭ്യൂഹങ്ങള്‍ ശക്തമാകാന്‍ കാരണം.

കഴിഞ്ഞ ദിവസം നടി ഒരു സ്റ്റുഡിയോ സന്ദര്‍ശിച്ചിരുന്നു. ബിഗ് ബോസില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന തേജസ്വി പ്രകാശും ഈ സ്റ്റുഡിയോയില്‍ എത്തിയിട്ടുണ്ട്. ഇതോടെയാണ് ബിഗ് ബോസ് ഷൂട്ട് ചെയ്യുന്ന സ്റ്റുഡിയോ ആണിതെന്ന അഭ്യൂഹം ശക്തമായത്. റിയ ഷൂട്ടിന്റെ ഭാഗമായി എന്നും റിപ്പോര്‍ട്ടുണ്ട്. ബിഗ് ബോസ് ഹിന്ദിയുടെ പതിമൂന്നാം സീസണ്‍ മത്സരാര്‍ത്ഥി ദല്‍ജീത്ത് കൗറും ഇവിടെയുണ്ടായിരുന്നു. ബിഗ് ബോസിന്റെ പ്രമോ ഷൂട്ട് ചെയ്യാനാണ് ഇവര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. സല്‍മാന്‍ ഖാന്‍ ഷൂട്ടിംഗ് കഴിഞ്ഞ് ബിഗ് ബോസിനായി ഷൂട്ട് ചെയ്യാന്‍ എത്തിയിട്ടുണ്ട്. റിയ മത്സരിക്കുന്നു എന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത് എന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
അതേസമയം ബിഗ് ബോസ് പുതിയ സീസണ്‍ പ്രീമിയര്‍ ചെയ്യുന്ന സമയത്ത് റിയയുടെ ഡാന്‍സ് ഷോയില്‍ ഉണ്ടാവുമെന്നും, അതിനായിട്ടാണ് താരം വന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ താരം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഒരാഴ്ച്ച പ്രതിഫലമായി 35 ലക്ഷം രൂപ റിയക്ക് ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് സൂചന. സല്‍മാന്‍ ഖാന്‍ അവതാരകനാവുന്ന ഷോയില്‍ ഒരു മത്സരാര്‍ത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. സുഷാന്തിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ വിവാദം കാമുകിയായ റിയ ചക്രവര്‍ത്തിയുടെ വിപണി മൂല്യം വര്‍ധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
നേരത്തെ സുശാന്തിന്റെ മുന്‍ കാമുകി അങ്കിത ലോഖണ്ഡെയും ഷോയില്‍ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അങ്കിത ഈ പ്രചാരണങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. താന്‍ പങ്കെടുക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ജംഗിള്‍ മേ ദംഗല്‍ എന്ന തീമിലാണ് ബിഗ് ബോസ് പതിനഞ്ചാം സീസണ്‍ നടക്കുന്നത്. മത്സരാര്‍ത്ഥികള്‍ വനത്തില്‍ താമസിക്കുന്നതും അവിടെ അവശ്യ വസ്തുക്കള്‍ക്കായി പോരാടുന്നതുമാണ് തീമില്‍ ഉള്ളത്. അതിന് ശേഷമാണ് ഇവര്‍ ബിഗ് ബോസിലേക്ക് ഹൗസിലേക്ക് പ്രവേശിക്കുക. മൂന്ന് ടീമുകളായി അംഗങ്ങളെ തരംതിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതീക് സെഹജ്പാല്‍, ഷമിത ഷെട്ടി, നിഷാന്ത് ഭട്ട്, ഡോണല്‍ ബിഷ്ത്, ഉമര്‍ റിയാസ് എന്നിവര്‍ ഷോയില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications