Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുഖം പോലും കാണിക്കാത്ത ഭീരുക്കള്‍'; മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ആസിഫ് അലി

അടുത്തിടെയായി മമ്മൂട്ടി നേരിട്ട സൈബര്‍ ആക്രമണങ്ങളിലും വിദ്വേഷ പരാമര്‍ശങ്ങളിലും പ്രതികരണവുമായി നടന്‍ ആസിഫ് അലി. സോഷ്യല്‍ മീഡിയയില്‍ സ്വന്തം ഐഡന്റിറ്റി പോലും വെളിപ്പെടുത്താന്‍ കഴിയാത്ത ചിലരാണ് ഇതിന് പിന്നില്‍ എന്ന് ആസിഫ് അലി പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ പ്രൊമോഷനോട് അനുബന്ധിച്ച് സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.

മമ്മൂട്ടിയെപ്പോലൊരു മഹാനടന്‍ ഇതൊന്നും ഒരു കാലത്തും സീരിയസായി എടുക്കില്ല. മമ്മൂട്ടി ഇതൊന്നും കാര്യമായി എടുക്കാതെ ഇരിക്കുന്നത് പോലെ നമ്മളും ഇതൊക്കെ കണ്ടില്ലെന്ന് നടിച്ചാല്‍ മതി. അങ്ങനെ വരുമ്പോള്‍ അവര്‍ ഉദ്ദേശിച്ചത് നടക്കില്ലെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. 'ചിലരൊക്കെ എന്തൊക്കെയോ ഉദ്ദേശം മനസില്‍ വെച്ചുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.

mammootty

സോഷ്യല്‍ മീഡിയ വല്ലാതെ വളര്‍ന്ന് നില്‍ക്കുന്ന കാലമാണ്. പലരും അദ്ദേഹത്തെ ഒളിച്ചിരുന്ന് കല്ലെറിയുകയാണ് ചെയ്യുന്നത്. സ്വന്തം ഐഡന്റിറ്റി പോലും പുറത്തു കാണിക്കാന്‍ ധൈര്യമില്ലാത്തവരാണ് ഇവര്‍,' ആസിഫ് അലി പറഞ്ഞു. എത്രയോ കാലങ്ങളായി സിനിമ മാത്രമാണ് അദ്ദേഹത്തിന്റെ ജീവിതം എന്നും അതിനപ്പുറത്തേക്ക് മമ്മൂക്കക്ക് ഒന്നുമില്ല എന്നും ആസിഫ് ചൂണ്ടിക്കാട്ടി.

ഇതൊന്നും കാര്യമായി എടുക്കേണ്ടതില്ല എന്ന് എന്നും അദ്ദേഹത്തിന് നന്നായി അറിയാം എന്നും അതുകൊണ്ടാണ് മമ്മൂക്ക ഇതിനോട് ഇതുവരെ പ്രതികരിക്കാത്തത് എന്നും ആസിഫ് വ്യക്തമാക്കി. ഇതൊന്നും ഒന്നുമല്ല എന്ന രീതിയില്‍ അദ്ദേഹം ഡീല്‍ ചെയ്യുന്നത് പോലെ നമ്മളും ഡീല്‍ ചെയ്താല്‍ മതി എന്നും ആസിഫ് അലി പറഞ്ഞു. ഇതേ അഭിപ്രായമാണ് അഭിമുഖത്തിലുണ്ടായിരുന്നു സംവിധായകന്‍ ജിസ് ജോയിയും പങ്ക് വെച്ചത്.

വര്‍ഷങ്ങളായി എല്ലാവര്‍ക്കും അറിയാവുന്ന മമ്മൂട്ടിയെപ്പോലൊരു നടന് നേര്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യുന്നത് മോശമാണ് എന്നും ഇതൊക്കെ ചെയ്തവര്‍ക്ക് പല ലക്ഷ്യങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നമ്മളെ ഏതെങ്കിലും ഒരു തരത്തിലെങ്കിലും സന്തോഷിപ്പിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടുള്ള ആളാണ് മമ്മൂട്ടിയെന്നും അദ്ദേഹത്തോട് ഇങ്ങനെ പെരുമാറാന്‍ പാടില്ല എന്നും ജിസ് ജോയ് പറഞ്ഞു.

നേരത്തെ മമ്മൂട്ടിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളം ഒന്നാകെ പ്രതികരിച്ചിരുന്നു. സംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കുമൊപ്പം സംസ്ഥാനത്തെ മന്ത്രിമാര്‍ ഒന്നടങ്കം മമ്മൂട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദിനേയും മമ്മൂട്ടിയേയും ചേര്‍ത്തുകൊണ്ട് മമ്മൂട്ടിയെ ഒരു വിഭാഗത്തിന്റെ പ്രതിനിധിയായി ചിത്രീകരിച്ച് കൊണ്ടായിരുന്നു വര്‍ഗീയ നിറം കലര്‍ത്തിയുള്ള പ്രചരണം.

വി ശിവന്‍കുട്ടി, കെ രാജന്‍, പി രാജീവ് എന്നീ മന്ത്രിമാരെ കൂടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍, ടി സിദ്ദീഖ് എന്നീ നേതാക്കളും പ്രചരണത്തിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം മമ്മൂട്ടി നായകനാകുന്ന ടര്‍ബോ നാളെയാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും സുപ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+