'എന്നെ എന്തിനാണ് കുറ്റവാളിയാക്കുന്നത്?; സാമന്തയുമായുള്ള വിവാഹമോചനത്തെ കുറിച്ച് നാഗചൈതന്യ
ഹൈദരാബാദ്: തെന്നിന്ത്യയില്‍ ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹം. നാഗ ചൈതന്യയും സാമന്ത റൂത്ത് പ്രഭുവും 2017 ല്‍ ആണ് വിവാഹിതരായത്. എന്നാല്‍ വെറു നാല് വര്‍ഷം കൊണ്ട് ഇരുവരും വിവാഹ മോചിതരായിരുന്നു. ഇത് എല്ലാവരിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അതിനിടെ കഴിഞ്ഞ വര്‍ഷം നാഗചൈതന്യ നടി ശോഭിത ധൂലിപാലെയ വിവാഹം കഴിച്ചിരുന്നു.
ഇപ്പോഴിതാ സാമന്തയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നാഗചൈതന്യ. പരസ്പരം തീരുമാനിച്ചാണ് തങ്ങള്‍ വിവാഹ മോചിതരായത് എന്നും താനും സാമന്തയും തങ്ങളുടെ ജീവിതത്തില്‍ മുന്നോട്ട് പോയിട്ടുണ്ടെന്നും താരം പറഞ്ഞു. തങ്ങള്‍ പരസ്പരം വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും നാഗചൈതന്യ കൂട്ടിച്ചേര്‍ത്തു.

തകര്‍ന്ന കുടുംബത്തില്‍ നിന്ന് വരുന്ന ഒരാളെന്ന നിലയില്‍ ഒരു ബന്ധം തകര്‍ക്കുന്നതിന് മുമ്പ് താന്‍ 1000 തവണ ചിന്തിക്കുമെന്നും താരം വ്യക്തമാക്കി. ''ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴികളില്‍ പോകണമായിരുന്നു. അതിനാല്‍ ഞങ്ങളുടെ സ്വന്തം കാരണങ്ങളാല്‍ ഞങ്ങള്‍ ഈ തീരുമാനമെടുത്തു, ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു. നമ്മള്‍ ജീവിതത്തില്‍, നമ്മുടേതായ രീതിയില്‍ മുന്നോട്ട് പോകുന്നു,' അദ്ദേഹം പറഞ്ഞു.
ഇതില്‍ കൂടുതല്‍ എന്ത് വിശദീകരണമാണ് വേണ്ടത് എന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നും പ്രേക്ഷകരും മാധ്യമങ്ങളും അതിനെ ബഹുമാനിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നും നാഗചൈതന്യ കൂട്ടിച്ചേര്‍ത്തു. ' ഇക്കാര്യത്തില്‍ ഞങ്ങള്‍ ഇരുവരും സ്വകാര്യത ആവശ്യപ്പെട്ടിട്ടുണ്ട്. ദയവായി ഞങ്ങളെ ബഹുമാനിക്കുകയും ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് സ്വകാര്യത നല്‍കുകയും ചെയ്യുക,' അദ്ദേഹം പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍ ഇതൊരു ഗോസിപ്പോ വിനോദമോ ആയി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ജീവിതത്തില്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല ഇത് എന്നും പിന്നെ എന്തിനാണ് തന്നെ ഒരു കുറ്റവാളിയെപ്പോലെ കണക്കാക്കുന്നത് എന്നും നാഗചൈതന്യ ചോദിച്ചു. വിവാഹ മോചനം എന്ന തീരുമാനം വളരെ ബോധപൂര്‍വമായ തീരുമാനമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ സെന്‍സിറ്റീവായ വിഷയമായതിനാലാണ് ഞാന്‍ ഇത് പറയുന്നത്.
ഒരു തകര്‍ന്ന കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത് അതിനാല്‍ തന്നെ ഇത്തരമൊരു തീരുമാനത്തിന്റെ അനന്തരഫലങ്ങള്‍ തനിക്ക് അറിയാം എന്നും നാഗചൈതന്യ വ്യക്തമാക്കി. ഇത് ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ല. അത് സംഭവിച്ചതില്‍ എനിക്ക് വിഷമമുണ്ട്, പക്ഷേ എല്ലാത്തിനും എന്തെങ്കിലും കാരണം ഉണ്ടാകും എന്നും അതിന് ശേഷം ഒരു ശരിയായ പാത എല്ലാവരും കണ്ടെത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications