Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്‌സ്‌പെന്‍സീവായ റൂം പോലും വേണ്ടെന്ന് പറഞ്ഞയാളാണ് അനശ്വര; ദീപുവിനെ തള്ളി നിര്‍മാതാവ്

കോഴിക്കോട്: നടി അനശ്വര രാജന്‍ പ്രമോഷന് സഹകരിക്കുന്നില്ല എന്ന ആരോപണവുമായി സംവിധായകന്‍ ദീപു കരുണാകരന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് രംഗത്തെത്തിയിരുന്നു. ഇന്ദ്രജിത്തും അനശ്വരയും കേന്ദ്രകഥാപാത്രങ്ങളാകുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ എന്ന സിനിമയുടെ പ്രമോഷനും അനശ്വര സഹകരിക്കുന്നില്ല എന്നായിരുന്നു ദീപുവിന്റെ പരാതി. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും ദീപുവിന്റെ പരാമര്‍ശങ്ങള്‍ ഏറെ വേദനിപ്പിച്ചുവെന്നും പറഞ്ഞ് അനശ്വര രംഗത്തെത്തിയിരുന്നു.

താരസംഘടനയായ അമ്മയ്ക്ക് അനശ്വര പരാതിയും നല്‍കിയിരുന്നു. പിന്നീട് ഒടുവില്‍ ഫെഫ്ക - അമ്മ പ്രതിനിധികള്‍ ഇരുവരുമായി സംസാരിക്കുകയും സംഭവം ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മാതാവ് പ്രകാശ് ഹൈലൈന്‍. സിനിഫീലേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Anaswara Rajan

അനശ്വരയുമായി നിലവില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നും ദീപു കരുണാകരന്റെ ഇടപെടല്‍ അനവസരത്തിലുള്ളതായിപ്പോയി എന്നും പ്രകാശ് തുറന്നടിച്ചു. സിനിമ റിലീസിന് വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ് എന്നും റിലീസിനോട് അനുബന്ധിച്ചാണ് പ്രമോഷന്‍സൊക്കെ തീരുമാനിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമോഷന് വേണ്ടി നേരത്തെ ഒരു ഡേറ്റ് നിശ്ചയിച്ചിരുന്നതാണ്.

തന്റെ അനുഭവത്തില്‍ അനശ്വര രാജന്റെ ഭാഗത്ത് നിന്നും ഒരു നിസഹകരണവും ഉണ്ടായിട്ടില്ല എന്നും ടീസര്‍, ഫസ്റ്റ് ലുക്ക് പോസറ്ററൊക്കെ സോഷ്യല്‍ മീഡിയ പാര്‍ട്ണര്‍ അനൗണ്‍സ് ചെയ്യുന്ന സമയത്താണ് അനശ്വര ഷെയര്‍ ചെയ്തില്ല എന്നൊരു കമന്റ് കേള്‍ക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ആ സമയത്ത് അവരുടെ ഇന്‍സ്റ്റയില്‍ എന്തോ സാങ്കേതിക പ്രശ്‌നം ഉണ്ടായിരുന്നു എന്നും പ്രകാശ് പറഞ്ഞു.

അനശ്വര തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞത് എന്നും അതല്ലാതെ വലിയ പ്രശ്‌നമൊന്നും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നും പ്രകാശ് വ്യക്തമാക്കി. ദീപുവിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ് എന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ എന്ന നിലയ്ക്ക് ദീപുവിന് അത് പറയാം എന്നും മമ്മൂക്കയെ വെച്ചൊക്കെ സിനിമ ചെയ്ത സീനിയര്‍ സംവിധായകന്‍ ആണ് ദീപു എന്നും അദ്ദേഹം പറഞ്ഞു.

എങ്കിലും ഇത്തരത്തില്‍ ഒരു അഭിമുഖം വന്നത് അനവസരമായി പോയി എന്നാണ് തന്റെ അഭിപ്രായം എന്നും അദ്ദേഹം വ്യക്തമാക്കി. പ്രമോഷനുമായി ബന്ധപ്പെട്ട് അത് ഗുണം ചെയ്യുമോ എന്നും അറിയില്ല എന്നും ആര്‍ട്ടിസ്റ്റ് വന്നില്ലെങ്കില്‍ അതിന്റേതായ നടപടി ക്രമങ്ങള്‍ നമുക്കുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതെല്ലാം കഴിഞ്ഞാണ് അഭിപ്രായ പ്രകടനങ്ങളിലേക്ക് പോകുന്നത്.

അനശ്വരയ്ക്ക് വേണ്ടി ഹയാത്തില്‍ ആയിരുന്നു ആദ്യം റൂം ബുക്ക് ചെയ്തിരുന്നത് എങ്കിലും എക്‌സ്‌പെന്‍സീവ് ആയിട്ടുള്ള റൂം വേണ്ടെന്ന് പറഞ്ഞത് അവര്‍ തന്നെയാണ്. സാധാരണ ആരും ചെയ്യാത്ത കാര്യമാണ് അത്. ആ കാര്യത്തില്‍ വരെ സഹകരിച്ച ആളാണ് അനശ്വര എന്നും പ്രതിഫലത്തിന്റെ കാര്യത്തിലും വളരെ കണ്‍ഫര്‍ട്ടബിളായിട്ടാണ് നടി ഡീല്‍ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

ദീപുവിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അനശ്വരയുടെ കരിയറിനെയും ഇത് ബാധിക്കും എന്നും നാളെ അവരുമായി പടം കമ്മിറ്റ് ചെയ്യുന്നവര്‍ക്കും ഒരു ആശയക്കുഴപ്പം ഉണ്ടാകും എന്നും പ്രകാശ് പറഞ്ഞു. അതുകൊണ്ടാണ് യഥാര്‍ത്ഥ്യം താന്‍ പറഞ്ഞത് എന്നും തന്റെ സിനിമകള്‍ ചെയ്ത ആര്‍ട്ടിസ്റ്റുകളുമായി നല്ല ബന്ധത്തില്‍ പോകണമെന്നാണ് ആഗ്രഹം എന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+