ഓർമ്മ നഷ്ടപ്പെട്ടു, ട്യൂബിട്ടു, ഉമിനീര് പോലും ഇറക്കാതായി; നടി കനകലത ഗുരുതരാവസ്ഥയിലെന്ന് സഹോദരി
നടി കനകലതയെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാകില്ല. ചെറുതെങ്കിലും മനസിൽ തങ്ങി നിൽക്കുന്ന നല്ല കഥാപാത്രങ്ങളെ കനകലത അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ മൂലം ദുരിതാവസ്ഥയിലാണ് താരം. പാർക്കിൻസൺസും മറവിരോഗവുമാണ് നടിയെ ബാധിച്ചിരിക്കുന്നത്.
ഭക്ഷണം കഴിക്കാനാകെ ഉമിനീര് പോലും ഇറക്കാതെ ആശുപത്രിക്കിടക്കിയിലാണവരെന്ന് സഹോദരി വിജയമ്മ പറയുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സഹോദരി വിവരിച്ചത്.
കൊവിഡ് കാലത്തായിരുന്നു കനകലതയിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയത്.ഉറക്കക്കുറവായിരുന്നു തുടക്കം. പലപ്പോഴായി ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടെങ്കിലും കനകലത തയ്യാറായിരുന്നില്ലെന്ന് സഹോദരി പറയുന്നു. ആയിടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയപ്പോഴാണ് ഡോക്ടറെ കാണിച്ചു. ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ദ പരിശോധനയിൽ തലച്ചോറ് ചുരുങ്ങുന്നതായി കണ്ടെത്തി. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ കനകലത ഐസിയുവിൽ ആയിരുന്നെന്നും വിജയമ്മ വ്യക്തമാക്കി.

മെല്ലെ മെല്ലെ അവൾ ഭക്ഷണം കഴിക്കാതെയായി. ഉമനീര് പോലും ഇറക്കുന്നില്ലെന്ന അവസ്ഥയായി ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളും മറന്നു. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ട്യൂബ് ഇട്ടു. ലിക്വിഡ് ഫുഡ് കൊടുത്ത് തുടങ്ങി. എന്നാൽ പലപ്പോഴും ഭക്ഷണം കഴിക്കാൻ കൂട്ടാക്കാറില്ലെന്നും വിജയമ്മ പറയുന്നു. നിർബന്ധിച്ച് കൊടുത്താൽ തന്നെ അത് തുപ്പി കളയുകയോ വായ അടച്ച് പിടിക്കുകയോ ചെയ്യും. സംസാരവും ഇല്ലാതായി. ഡയപ്പർ വേണ്ടി വരുന്നെന്നും ശരീരം തീരെ മെലിഞ്ഞ് ആളെ മനസ്സിലാകാത്ത രൂപമായി മാറിയെന്നും വിജയമ്മ പറഞ്ഞു.
വിവാഹം കഴിച്ചിരുന്നുവെങ്കിലും പതിനാറു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ കനകലത വിവാഹമോചനം നേടിയിരുന്നു. നടിക്ക് കുട്ടികളില്ല. 34 വർഷമായി വിജയമ്മയ്ക്കൊപ്പമാണ് കനകലത കഴിയുന്നത്.












Click it and Unblock the Notifications