Get Updates
Get notified of breaking news, exclusive insights, and must-see stories!

'അപ്പോഴാണ് ഞരമ്പ് മുറിക്കാനൊക്കെ നോക്കിയത്, അതിനുള്ള ഒരേയൊരു കാരണം എന്റെ അമ്മയാണ്'.; ഷക്കീല

​ഗ്ലാമർ വേഷങ്ങളിലൂടെയാണ് ഷക്കീല ശ്രദ്ധിക്കപ്പട്ടത്. ചെയ്ത കഥാപാത്രങ്ങളുടെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് ഷക്കീല. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്.

കല്യാണം കഴിക്കണമെന്നൊക്കെ പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും എന്നാൽ രാണ്ടാം ഭാര്യയാകാനോ ഡിവോഴ്സ് ആയവരുമായുള്ള വിവാഹമോ തനിക്ക് പറ്റില്ലെന്നും മറ്റൊരാളുടെ ഭാര്യയ്ക്ക് താൻ കാരണം ഒരു പ്രശ്നവും ഉണ്ടാകാൻ പാടില്ലെന്നും താരം പറയുന്നു. താൻ പ്രണയിക്കുന്നവർ പോലും വിവാഹിതരാകാതിരിക്കാൻ ശ്രമിക്കാറുണ്ടെന്നും ഷക്കീല പറഞ്ഞു.

shakeella

എനിക്കൊരു കോംപ്ലക്സ് ഉള്ളത് പോലെ തോന്നുന്നു, കല്യാണം കഴിഞ്ഞാൽ അവരുടെ അടിമയാകുമോ എന്നൊക്കെ, ഇപ്പോൾ ഞാൻ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്, എനിക്ക് തോന്നിയാൽ ഭക്ഷണം വെയ്ക്കും, ഇല്ലെങ്കിൽ വെയ്ക്കില്ല. പക്ഷേ അങ്ങമൊയൊരാൾ വന്നാൽ അവർക്കായി ഭക്ഷണം വെയ്ക്കുകയും മറ്റും വേണം. എനിക്കത് പറ്റില്ല എന്ന് തോന്നുന്നു, കുട്ടികൾ വേണമെന്ന ആ​ഗ്രഹം ഉണ്ടായിരുന്നു, ഷക്കീല പറയുന്നു.

താൻ പലവട്ടം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന ഷക്കീല പറയുന്നു. ആത്മഹത്യ ചിന്തകൾ വന്നിട്ടുണ്ടെങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ലെന്നും ഷക്കീല പറഞ്ഞു. അതിനുള്ള ഒരേയൊരു കാരണം എന്റെ അമ്മയാണ്. പതിനഞ്ച് വയസ്സ് മുതൽ സാമ്പാദിക്കുന്ന ആളാണ് ഞാൻ. ഞാൻ കള്ളം പറയാറില്ല,.

പക്ഷേ എന്റെ അമ്മ എന്നെ വിശ്വസിക്കില്ല. അപ്പോഴാണ് ഞരമ്പ് മുറിക്കാനൊക്കെ നോക്കിയത്, ദേഷ്യത്തിൽ എന്തെങ്കിലും ചെയ്യും. പിറ്റേന്ന് വേദനയുണ്ടാകും. എന്നാൽ അമ്മ വേദനിക്കുന്നുണ്ടോ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നോ പോലും ചോദിക്കില്ല, ഷക്കീല പറ‍ഞ്ഞു.

അതേ സമയം തന്റെ പ്രണയത്തെക്കുറിച്ചും ഷക്കീല തുറന്നുപറഞ്ഞിരുന്നു. തനിക്ക് ഒരു കാമുകൻ ഉണ്ടെന്നും അദ്ദേഹത്തിന്റെ വിവാഹമാ?ണെന്നും ആണ് ഷക്കീല പറഞ്ഞത്. തങ്ങൾ രണ്ട് പേരും പ്രണയിച്ചുവെന്നും എന്നാൽ തന്റെ കാമുകന് വീട്ടിലെ സാഹചര്യം കാരണം അദ്ദേഹത്തിന് കല്യാണം കഴിച്ചേ മതിയാകൂവെന്നും താരം പറഞ്ഞു. താൻ ഒരു മുസ്ലീമും അദ്ദേഹം ഹിന്ദുവും ആണ്. ഇത്തരം പ്രശ്നങ്ങൾ വരുമെന്ന് എനിക്ക് അറിയാം. അതിനാൽ കല്യാണം കഴിക്കേണ്ടെ സഹാചര്യം വന്നപ്പോൾ ചെയ്തോ എന്ന് താൻ പറ‍ഞ്ഞുവെന്നും ഷക്കീല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+