Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നിട്ടും എന്തുകൊണ്ട് ഈ ഓണക്കാലം കിഷ്‍കിന്ധാ കാണ്ഡം തൂക്കി; ആസിഫ് അലിയുടെ ഏറ്റവും മികച്ചത് ഇതാകില്ല

ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്‍കിന്ധാ കാണ്ഡം എന്ന ചിത്രം മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നോട്ട് പോകുകയാണ്. ആദ്യ ദിവസങ്ങളില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കിലും റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 21 കോടിയാണ് ഒരാഴ്ച കൊണ്ട് കിഷ്‍കിന്ധാ കാണ്ഡം ഇതുവരെ നേടിയിരിക്കുന്നത്. സംസ്ഥാനത്ത് നിന്ന് മാത്രം ചിത്രത്തിന് ഇതുവരെ 12.3 കോടി രൂപ നേടാനായിട്ടുണ്ട്.

ചിത്രത്തെക്കുറിച്ച് ഡി വൈ എഫ് ഐ നേതാവും രാജ്യസഭ എംപിയുമായ എഎ റഹീം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. 'സിനിമയുടെ പേരു തിരഞ്ഞെടുത്തത്തിൽ പോലും ബ്രില്യൻസ് കാണാൻ കഴിയും.മലയാളത്തിലെ ഹെവി സസ്പെൻസ് ത്രില്ലറുകളിൽ ഏറ്റവും മികച്ച ഒന്നാണ് കിഷ്കിന്ധാകാണ്ഡം. ഏറ്റവും കുറഞ്ഞത് രണ്ടു തവണ കാണേണ്ട സിനിമ.' എന്നാണ് റഹീം കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണം രൂപംഇങ്ങനെ..

asif-aparna

കിഷ്കിന്ധാകാണ്ഡം ഒരിക്കൽ കൂടി കാണണം. സസ്പെൻസ് ഇല്ലാതെ, ഒരിക്കൽ കൂടി കാണുമ്പോഴാണ് സിനിമയുടെ കരുത്ത് കൂടുതൽ അനുഭവപ്പെടുക എന്നാണ് തോന്നുന്നത്. 'ഹെവി സസ്പെൻസ്'ആണ് കിഷ്കിന്ധാകാണ്ഡത്തിന്റെ സവിശേഷതകളിൽ ഒന്ന്. സസ്പെൻസിന്റെ കൊടുംഭാരം ഇല്ലാതെ, പിന്നെയും ഒരിക്കൽ കൂടി തിയറ്ററിൽ ഇരുന്നാൽ അജയ് ചന്ദ്രനും, അപ്പു പിള്ളയും ഓരോ സീനിലും ആദ്യത്തേതിൽ നിന്നും വ്യത്യസ്ത മാനമുള്ള മറ്റൊരു കഥപറയുന്നത് കാണാം..

ശ്യാമപ്രസാദിന്റെ ഋതു മുതൽ ആസിഫിന്റെ ഏതാണ്ട് എല്ലാസിനിമകളും കണ്ടിട്ടുണ്ട്. ഒരോ സിനിമയിലും നിന്ന് ആസിഫ് കൂടുതൽ ലേൺ ചെയ്യുകയായിരുന്നു. വരാനിരിക്കുന്ന ആസിഫിന്റെ മികച്ച വേഷങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് പ്രതീക്ഷ വർധിപ്പിക്കുന്നതാണ് അയാളുടെ ഓരോ സിനിമയും.

കിഷ്കിന്ധാകാണ്ഡത്തിലേതു ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. പക്ഷേ,ആസിഫിന്റെ ഏറ്റവും മികച്ചത് ഇതാകില്ല. അതിനിയും വരാനിരിക്കുന്നതേയുള്ളൂ. ആസിഫ്,'അജയ് ചന്ദ്രനിൽ'നിന്നും കൂടുതൽ ലേൺ ചെയ്‌ത്‌ ഇതിനേക്കാൾ ശക്തമായ കഥാപാത്രത്തെ നമുക്ക് അടുത്ത സിനിമയിൽ തരും.

കിഷ്കിന്ധയിലെ ചില രംഗങ്ങളിൽ ആസിഫ് നമ്മളെ വിസ്മയിപ്പിക്കും. സിനിമയുടെ സസ്പെൻസിലേയ്ക്ക് ഈ കുറിപ്പ് അതിക്രമിച്ചു കടക്കാതിരിക്കാൻ, ഇപ്പോഴും എന്റെ മനസ്സിനെ പിന്തുടരുന്ന ആ രംഗങ്ങൾ ഇവിടെ എഴുതുന്നില്ല. കിഷ്കിന്ധ ഒരിക്കൽ കൂടി കാണുമ്പോൾ
ആ മുഹൂർത്തങ്ങൾ കൂടുതൽ ഹൃദയഹാരിയായിരിക്കും, മറ്റൊരു കഥയുമായിരിയ്ക്കും.

കിഷ്കിന്ധയുടെ ശക്തമായ സ്ക്രിപ്റ്റിനെ കുറിച്ച് പരാമർശിക്കാതിരിക്കാനാകില്ല. ടിക്കറ്റ് കിട്ടാത്ത വിധം തിയറ്ററുകൾ നിറഞ്ഞു കവിയുന്നതിൽ സ്ക്രിപ്റ്റിനും മേക്കിങ്ങിനും നിർണായക റോൾ ഉണ്ട്.

കിഷ്കിന്ധ ഒരു ഫെസ്റ്റിവൽ മൂഡ് സിനിമയല്ല. ചിരിപ്പിക്കുന്ന,ഹരം കൊള്ളിക്കുന്ന ഒരു ഓണപ്പടം അല്ല. നമ്മളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന, തിയറ്റർ വിട്ടാലും പ്രേക്ഷകരെ ഏറെ നേരം പിന്തുടരുന്ന ഒരു ഹെവി സിനിമ. എന്നിട്ടും ഈ ഓണക്കാലം 'കിഷ്കിന്ധ തൂക്കുന്ന'കാഴ്ചയാണ് നമ്മൾ കണ്ടത്. അത് ആ പടത്തിന്റെ കരുത്തു കൊണ്ടാണ്, വ്യത്യസ്തത കൊണ്ടാണ്,അഭിനയ മുഹൂർത്തങ്ങൾ കൊണ്ടാണ്‌.

സിനിമയുടെ കരുത്ത് അതിന്റെ കാസ്റ്റിങ് കൂടിയാണ്. ആസിഫും, വിജയ് രാഘവനും, അപർണ്ണ ബാലമുരളിയും, ജഗതീഷും, അശോകനും മുതൽ ആസിഫിന്റെ മകനായി അഭിനയിച്ച കുട്ടി വരെ,എല്ലാ കഥാപാത്രങ്ങളുടെയും കൃത്യമായ കാസ്റ്റിങ് സിനിമയെ ശക്തമാക്കി.

അപ്പു പിള്ള മലയാള സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായി മാറി. വിജയരാഘവന്റെ വിരലുകൾ പോലും അഭിനയിക്കുകയായിരുന്നു. കഥാപാത്രത്തിന്റെ അതിസങ്കീർണ്ണമായ മനോവ്യവഹാരങ്ങളെ വിജയരാഘവൻ എന്ന മഹാപ്രതിഭ അങ്ങേയറ്റം തന്മയത്വത്തോടെ ചെയ്‌തു.

വലിച്ചു നീട്ടലില്ലാതെ കഥപറഞ്ഞു എന്നതാണ് സിനിമയുടെ മറ്റൊരു ഭംഗി.സിനിമയുടെ പേരു തിരഞ്ഞെടുത്തത്തിൽ പോലും ബ്രില്യൻസ് കാണാൻ കഴിയും.മലയാളത്തിലെ ഹെവി സസ്പെൻസ് ത്രില്ലറുകളിൽ ഏറ്റവും മികച്ച ഒന്നാണ് കിഷ്കിന്ധാകാണ്ഡം.ഏറ്റവും കുറഞ്ഞത് രണ്ടു തവണ കാണേണ്ട സിനിമ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+