'എന്റെ ഒപ്പം ഉള്ളപ്പോൾ തന്നെ അയാളെ കല്ല്യാണം കഴിച്ചു,അവർ താമസം ഒരുമിച്ചായിരുന്നു'; അപ്സരയുടെ മുൻ ഭർത്താവ്
കൊച്ചി: നടി അപ്സരയ്ക്കെതിരെ മുൻ ഭർത്താവ് കണ്ണൻ. ബിഗ് ബോസ് ഹൗസിൽ അപ്സര പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളമാണെന്ന് കണ്ണൻ പറഞ്ഞു. താൻ അപ്സരയെ മർദിക്കുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. രണ്ടാം വിവാഹം നടക്കാനായി അമ്മയുടെ സമ്മതം തേടി മൂന്ന് വർഷത്തോളം കാത്തിരുന്നുവെന്ന് പറയുന്നത് സത്യമല്ലെന്നും പുതിയ വീഡിയോയിൽ കണ്ണൻ ആരോപിച്ചു.
'സംസാരിക്കാൻ നല്ല മിടുക്കുണ്ട് ആൾക്ക്. രജിസ്റ്റർ വിവാഹത്തിന് അമ്മയാണ് ഒപ്പിട്ടത് എന്നാണ് പറഞ്ഞത്. അമ്മയ്ക്ക് മൂന്ന് വർഷം വരെ സമയം കൊടുത്ത് അമ്മയുടെ സമ്മതം വാങ്ങിയാണ് രണ്ടാം വിവാഹം എന്നാണ് പറഞ്ഞത്. അതൊക്കെ ഭയങ്കര കള്ളത്തരമാണ്. 2019 ൽ ഞങ്ങൾ പിരിയണ സമയത്ത് ഇവർ കറങ്ങി നടക്കുകയായിരുന്നു. ആ സമയം വർക്കില്ലെന്ന് പറഞ്ഞിരുന്നു. അതൊന്നുമല്ല, നിരവധി സീരിയലുകളിൽ വേഷമിട്ടിരുന്നു. എന്റെ കൂടെ ഇരിക്കുന്ന സമയത്ത് തന്നെ ഇവർ ഏതോ അമ്പലത്തിൽ പോയി താലികെട്ടിയതാവണം,കല്ല്യാണം കഴിഞ്ഞിട്ടുണ്ട്.

അമ്മയ്ക്ക് മൂന്ന് വർഷമൊന്നും കൊടുത്തിട്ടില്ല. 2019 ഏപ്രിൽ 8 നാണ് വീട്ടിൽ നിന്നും സകല സാധനവുമായി അവർ പോയത്. സ്വന്തം വീട്ടിലേക്ക് അല്ല പോയത്. വാടക വീടെടുത്താണ് പോയത്. ഈ പറയുന്ന ആളും അവരും തമ്മിൽ ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇവർ ഇതിനടക്ക് കല്ല്യാണം കഴിച്ചിട്ടുണ്ട്. ഇവർ ഒരുമിച്ച് തന്നെയായിരുന്നു. അയാളുടെ അമ്മ അതിന് പിന്തുണയുമായിരുന്നു.
ആൾക്കൊപ്പം ജീവിക്കാൻ വേണ്ടി എന്നെ പട്ടിയാക്കി കളഞ്ഞ് പോയതാണ്. അല്ലാതെ ബിഗ് ബോസിൽ മത്സരാർത്ഥി പറഞ്ഞതൊന്നുമല്ല സത്യം. എല്ലാത്തിനും എന്റെ കൈയ്യിൽ തെളിവുണ്ട്. ബെൽറ്റ് മാറി അടിച്ചുവെന്നൊക്കെ പറയുന്നത് കള്ളമാണ്. ഇപ്പോൾ വീഡിയോ ഇടാൻ കാരണം തനിക്ക് മാനസികമായും ശാരീരക പ്രശ്നങ്ങൾ ഉണ്ടെന്നാണ്.
ബാക്ക് പെയിനൊക്കെ ഉണ്ടെന്ന് ഷോയിൽ പറയുന്നുണ്ട്. ആളുകൾ വിചാരിക്കും ഞാനെന്തോ ചെയ്തതാണെന്ന്. അങ്ങനെയല്ല, സ്കൂളിൽ 8 ലോ മറ്റോ പഠിക്കുമ്പോ സൈക്കിളിൽ നിന്ന് വീണ് എന്തോ സംഭവിച്ചിട്ടുണ്ട്. അങ്ങനെ എനിക്ക് ബാക്ക് പെയിൻ ഉണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ആൾ വളരെ നീചമായാണ് സംസാരിക്കുന്നത്. അവരെ വിവാഹത്തിന് മുൻപും പല സ്ഥലത്ത് വെച്ച് കണ്ടിട്ടും ഞാൻ പ്രതികരിച്ചിട്ടില്ല.
ഞങ്ങളുടെ പ്രശ്നങ്ങൾ നടക്കുന്ന സമയത്ത് പോലും അവർ കറങ്ങി നടക്കുകയായിരുന്നു. ഇവരുടെ റിലേഷൻഷിപ്പ് നടക്കുമ്പോഴുള്ള ചാറ്റൊക്കെ എന്റെ കൈയ്യിൽ ഉണ്ട്. ഇതൊക്കെ പറഞ്ഞത് കൊണ്ട് എനിക്ക് എന്താണെന്ന് സംഭവിക്കുകയെന്ന് അറിയില്ല. അവർ പറയുന്നത് കേൾക്കുമ്പോൾ ആളുകൾ സപ്പോർട്ട് ചെയ്യും. അത് സ്വാഭാവികമാണ്. പക്ഷേ സപ്പോർട്ടിന് വേണ്ടിയായിരിക്കും ഇതൊക്കെ പറഞ്ഞത്. അതിലൊന്നും തെറ്റില്ല. ഇത്തരം വിഷയം വരുമ്പോൾ കുടുംബം പിന്തുണച്ചാൽ പെൺമക്കൾ ആത്മഹത്യ ചെയ്യില്ല എന്നത് ആള് കൊടുത്ത മെസേജ് കറക്ടാണ്. പക്ഷേ മെസേജ് കൊടുക്കാൻ അർഹതപ്പെട്ട ഒരാളല്ല ആ മെസേജ് കൊടുത്തത്', കണ്ണൻ പറഞ്ഞു.












Click it and Unblock the Notifications